Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സഞ്ജുവിനെ രാഹുല്‍ മുട്ടുകുത്തിക്കുമോ? ആവേശ മത്സരത്തില്‍ കാത്തിരിക്കുന്ന റെക്കോഡുകളിതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍. രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തും പഞ്ചാബ് ആറാം സ്ഥാനത്തുമാണ്. പ്ലേ ഓഫില്‍ കടക്കാന്‍ ഇരു ടീമിനും തുടര്‍ ജയങ്ങള്‍ അനിവാര്യമാണ്. അതിനാല്‍ത്തന്നെ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നതും. കെ എല്‍ രാഹുല്‍,സഞ്ജു സാംസണ്‍ എന്നീ യുവ നായകന്മാരുടെ മികവ് കൂടി പരീക്ഷിക്കപ്പെടുന്ന മത്സരമാണിത്.

1

ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരുടെ അഭാവം രാജസ്ഥാന് തിരിച്ചടിയാകുമോയെന്നത് കണ്ടറിയണം. മികച്ച ബൗളിങ് നിരയുള്ള രാജസ്ഥാന്‍ രണ്ടാം പാദത്തില്‍ എവിന്‍ ലെവിസ്, തബ്രൈസ് ഷംസി എന്നീ സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. ഇത് ടീമിന് ഗുണം ചെയ്‌തേക്കും. ക്രിസ് ഗെയ്ല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നീ മൂന്ന് പേരിലാണ് ടീമിന്റെ പ്രതീക്ഷ. മധ്യനിരയില്‍ നിക്കോളാസ് പുരാന്റെ പ്രകടനം കണ്ടറിയണം. ബൗളിങ് നിരയിലാണ് പഞ്ചാബിന് ആശങ്കകളേറെ. എന്തായാലും മികച്ചൊരു പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

2

22 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 12 തവണയും ജയം രാജസ്ഥാനായിരുന്നു. 10 തവണ ജയിക്കാന്‍ പഞ്ചാബിനുമായി. പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ 22 റണ്‍സ് കൂടി നേടിയാല്‍ 3000 ഐപിഎല്‍ റണ്‍സെന്ന നാഴികക്കല്ല് പിന്നിടും. രാജസ്ഥാനെതിരേ ഈ നേട്ടത്തിലെത്തിയാല്‍ ക്രിസ് ഗെയ്‌ലിന് ശേഷം വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരമാവാന്‍ രാഹുലിനാവും. മിന്നും ഫോമിലാണ് രാഹുലുള്ളത്. 2018ന് ശേഷം കളിച്ച എല്ലാ ഐപിഎല്‍ സീസണിലും 550 റണ്‍സിന് മുകളില്‍ നേടാന്‍ രാഹുലിനായി.

ഇത്തവണയും ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്ത് രാഹുലുണ്ട്. മറ്റൊരു നാഴികക്കല്ലും രാഹുലിനെ കാത്തിരിക്കുന്നുണ്ട്. 100 സിക്‌സുകളെന്ന നാഴികക്കല്ല് പിന്നിടാന്‍ നാല് സിക്‌സുകള്‍ക്കൂടിയാണ് രാഹുലിന്റെ പേരിലാണ്. പഞ്ചാബിനൊപ്പം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമെന്ന റെക്കോഡാണ് രാഹുലിനെ കാത്തിരിക്കുന്നത്.

2

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനെ കാത്തും റെക്കോഡ് കാത്തിരിക്കുന്നുണ്ട്. എട്ട് സിക്‌സുകള്‍ക്കൂടി നേടിയാല്‍ പഞ്ചാബിനുവേണ്ടി 100 സിക്‌സുകളെന്ന നേട്ടത്തിലെത്താന്‍ ഗെയ്‌ലിനാവും. രണ്ട് ഐപിഎല്‍ ടീമിനൊപ്പം 100 സിക്‌സുകള്‍ നേടുന്ന ആദ്യത്തെ താരമെന്ന ബഹുമതിയാണ് ഗെയ്‌ലിനെ കാത്തിരിക്കുന്നത്. ആര്‍സിബിക്കുവേണ്ടി 239 സിക്‌സുകളാണ് ഗെയ്ല്‍ നേടിയിട്ടുള്ളത്. 10 റണ്‍സ് കൂടി നേടിയാല്‍ 5000 ഐപിഎല്‍ റണ്‍സും പൂര്‍ത്തിയാക്കാന്‍ ഗെയ്‌ലിനാവും. ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ താരമാവും ക്രിസ് ഗെയ്ല്‍.

4

പഞ്ചാബിന്റെ മായങ്ക് അഗര്‍വാള്‍ 46 റണ്‍സ് കൂടി നേടിയാല്‍ 2000 റണ്‍സ് ടൂര്‍ണമെന്റില്‍ പൂര്‍ത്തിയാക്കാനാവും. പഞ്ചാബിനൊപ്പം മികച്ച പ്രകടനം തന്നെയാണ് മായങ്ക് കാഴ്ചവെക്കുന്നത്. രാജസ്ഥാന്റെ സീനിയര്‍ ഓള്‍റൗണ്ടറാണ് ക്രിസ് മോറിസ്. ആറ് വിക്കറ്റ് കൂടി നേടിയാല്‍ 100 വിക്കറ്റുകള്‍ ഐപിഎല്ലില്‍ പൂര്‍ത്തിയാക്കാന്‍ മോറിസിനാവും. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ദക്ഷിണാഫ്രിക്കന്‍ താരമെന്ന റെക്കോഡാണ് മോറിസിനെ കാത്തിരിക്കുന്നത്.

5

രാജസ്ഥാന്റെ സ്പിന്നര്‍ ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രേയസിനാവും.47 മത്സരത്തില്‍ നിന്ന് 48 വിക്കറ്റാണ് നിലവില്‍ താരത്തിന്റെ പേരിലുള്ളത്. പഞ്ചാബിനെതിരേ രാജസ്ഥാന്റെ പ്ലേയിങ് 11ല്‍ ഗോപാലും ഇടം പിടിച്ചേക്കും. ദുബായിലെ പിച്ചില്‍ ബാറ്റിങ് നിരയേക്കാള്‍ മികവ് കാട്ടുന്നത് പേസര്‍മാരാണ്. അതിനാല്‍ത്തന്നെ മികച്ച പേസ് ബൗളിങ് കാഴ്ചവെക്കുന്ന ടീം ജയം നേടാനുള്ള സാധ്യത കൂടുതലാണ്.

Story first published: Tuesday, September 21, 2021, 13:07 [IST]
Other articles published on Sep 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+