കോഴക്കളി; പാക് ഓപ്പണര്‍ ഷാഹ്‌സൈബ് ഹസന് ഒരു വര്‍ഷം വിലക്കും ഒരു മില്ല്യണ്‍ രൂപ പിഴയും

Posted By: അന്‍വര്‍ സാദത്ത്

ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ലീഗില്‍ കോഴക്കളി നടത്തിയ പാക് താരത്തിന് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലീഗിലാണ് വാതുവെപ്പും വിവാദങ്ങളും കോലാഹലമുണ്ടാക്കിയത്. വിലക്കിന് പുറമെ 1 മില്ല്യണ്‍ രൂപയും ഹസന്‍ പിഴ അടയ്ക്കണം. പാകിസ്ഥാന്‍ ലോക ടി20 കപ്പ് നേടിയ ടീമില്‍ അംഗമായിരുന്ന ഹസന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല.

പിഎസ്എല്ലില്‍ കറാച്ചി കിംഗ്‌സിന് വേണ്ടിയാണ് ഈ 28-കാരന്‍ കളിച്ചിരുന്നത്. യുഎഇയില്‍ നടന്ന രണ്ടാം പിഎസ്എല്‍ എഡിഷനില്‍ ഹസന്‍ ഉള്‍പ്പെടെ ആറ് താരങ്ങളെയാണ് വാതുവെപ്പും കോഴക്കളിയുമായി ബന്ധപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ വിഭാഗം പിടികൂടിയത്. കോഴക്കളിയില്‍ ഏര്‍പ്പെട്ടതിന് പുറമെ മറ്റ് താരങ്ങളെ ഇതിലേക്ക് വരാനായി നിര്‍ബന്ധിച്ചതിന് ഇയാള്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളതായി ലീഗല്‍ അഡൈ്വസര്‍ തഫാസുല്‍ റിസ്വി വ്യക്തമാക്കി.

shahzaibhasan

വെടിക്കെട്ട് താരമായ ഹസന്‍ മൂന്ന് ഏകദിനങ്ങളിലും, 10 ടി20 മത്സരങ്ങളിലും ദേശീയ ടീമിന്റെ ഭാഗമായി. പക്ഷെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാതെ വന്നതോടെ 2010-ല്‍ ടീമില്‍ നിന്നും പുറത്തായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വാതുവെപ്പ് പുറത്തുവരുന്നത്. പിസിബിയുടെ മൂന്നംഗ ട്രിബ്യൂണല്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഷര്‍ജീല്‍ ഖാനും, ഖാലിദ് ലത്തീഫിനും 5 വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

മുഹമ്മദ് ഇര്‍ഫാന് ഒരു വര്‍ഷം, മുഹമ്മദ് നവാസിന് രണ്ട് മാസം, നാസിര്‍ ജംഷെദിന് ഒരു വര്‍ഷം എന്നിങ്ങനെയായിരുന്നു മറ്റ് ശിക്ഷകള്‍. പിഎസ്എല്‍ മൂന്നാം സീസണ്‍ യുഎഇയില്‍ നടക്കവെയാണ് ഹസന്റെ ശിക്ഷ പ്രഖ്യാപിച്ചത്. പാക് ദേശീയ ടീമിലെ മുതിര്‍ന്ന താരങ്ങള്‍ പോലും വാതുവെപ്പിലും, കോഴക്കളിയിലും നേരത്തെ പിടിക്കപ്പെട്ടിട്ടുണ്ട്.

ഒത്തുകളി: ലോകകപ്പ് താരം കുടുങ്ങി!! ഒരു വര്‍ഷത്തെ വിലക്ക്, പിഴയും ചുമത്തി

ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് തുടക്കം എളുപ്പം... ആദ്യ എതിരാളി ദക്ഷിണാഫ്രിക്ക, ഫിക്‌സ്ചര്‍ തയ്യാര്‍


Story first published: Thursday, March 1, 2018, 8:51 [IST]
Other articles published on Mar 1, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍