വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഫ്രീഡി ആമിറിനെ തല്ലി!! എല്ലാം സമ്മതിച്ചത് അതിനു ശേഷം... വെളിപ്പെടുത്തലുമായി റസാഖ്

ഒരു പാക് ചാനലിനോടാണ് റസാഖിന്റെ വെളിപ്പെടുത്തല്‍

By Manu

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുകുലുക്കിയ ഒത്തുകളി വിവാദത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് വാതുവയ്പ്പുകാരുമായി ചേര്‍ന്ന് ഒത്തു കളിച്ചതിന്റെ പേരില്‍ സല്‍മാന്‍ ബട്ട്, പേസര്‍മാരായ മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ കുരുക്കിലായത്. മൂന്നു പേരെയും ഐസിസി വിലക്കുകയും ചെയ്തിരുന്നു.

പേരില്‍ മാത്രമല്ല സാമ്യം... രാഹുല്‍ ഇന്ത്യയുടെ അടുത്ത ദ്രാവിഡാവും!! കോലിപ്പട ലോകം കീഴടക്കും പേരില്‍ മാത്രമല്ല സാമ്യം... രാഹുല്‍ ഇന്ത്യയുടെ അടുത്ത ദ്രാവിഡാവും!! കോലിപ്പട ലോകം കീഴടക്കും

ഇവരില്‍ വിലക്ക് കഴിഞ്ഞ് ദേശീയ ടീമില്‍ തിരിച്ചെത്തിയത് ആമിര്‍ മാത്രമാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പില്‍ പാക് ടീമിനൊപ്പം ആമിറുമുണ്ട്. അന്നു ഒത്തു കളിച്ചെന്ന് സമ്മതിക്കാന്‍ ആമിര്‍ ആദ്യം തയ്യാറായില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് റസാഖ്.

അഫ്രീഡിയുടെ തല്ല്

അഫ്രീഡിയുടെ തല്ല്

അന്നത്തെ ഏകദിന ടീം ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായിരുന്ന ഷാഹിദ് അഫ്രീഡിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ആമിര്‍ കുറ്റസമ്മതം നടത്തിയതെന്നു ജിഎന്‍എന്‍ ന്യൂസ് ചാനലിനോടു റസാഖ് വെളിപ്പെടുത്തി.
റൂമില്‍ നിന്നും പുറത്തുപോവാന്‍ അന്നു അഫ്രീഡി തന്നോട് ആവശ്യപ്പെട്ടു. അപ്പോള്‍ അഫ്രീഡിക്കൊപ്പം ആമിറാണ് റൂമിലുണ്ടായിരുന്നത്. അല്‍പ്പസമയത്തിനു ശേഷം അഫ്രീഡി ആമിറിനെ തല്ലിയതിന്റെ ശബ്തം താന്‍ കേട്ടു. അതിനു ശേഷമാണ് എല്ലാ സത്യവും ആമിര്‍ തുറന്നു പറഞ്ഞതെന്നും റസാഖ് വിശദമാക്കി.

പിസിബിക്കും വിമര്‍ശനം

പിസിബിക്കും വിമര്‍ശനം

ഒത്തുകളി വിവാദം ഇത്രത്തോളം പാക് ടീമിന് നാണക്കേടുണ്ടാക്കാനുള്ള കാരണക്കാര്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) തന്നെയാണെന്നും റസാഖ് ചൂണ്ടിക്കാട്ടി. സംഭവം നടന്ന ശേഷം ഐസിസിയെ സമീപിക്കാതെ പിസിബി തന്നെ ഇടപെട്ട് വിഷയം കൈകാര്യം ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്.
കുറ്റക്കാരായെ മൂന്നു കളിക്കാരെയും പിസിബി അപ്പോള്‍ നാട്ടിലേക്കു തിരിച്ച് അയക്കേണ്ടിയിരുന്നു. ഒന്നോ, രണ്ടോ വര്‍ഷത്തേക്ക് അവരെ വിലക്കുകയും ചെയ്യാമായിരുന്നു. പക്ഷെ പിസിബി വിഷയം നേരെ ഐസിസിക്കു കൈമാറിയത് കൂടുതല്‍ വഷളാക്കി. പാകിസ്താന്‍ ക്രിക്കറ്റിനെ ലോകത്തിനു മുന്നില്‍ കൂടുതല്‍ നാണക്കേടുണ്ടാക്കുകയാണ് പിസിബി ചെയ്തതെന്നും റസാഖ് തുറന്നടിച്ചു.

ബട്ടിനെ നേരത്തേ സംശയം

ബട്ടിനെ നേരത്തേ സംശയം

അന്നത്തെ പാക് നായകനായ സല്‍മാന്‍ ബട്ടിനെ തനിക്കു നേരത്തേ സംശയമുണ്ടായിരുന്നതായി 39 കാരനായ റസാഖ് പറഞ്ഞു. ഒത്തുകളിയില്‍ അന്നു പിടിക്കപ്പെടുന്നതിനു മുമ്പ് തന്നെ പല തവണ ബട്ട് അനാവാശ്യമായി പുറത്താവുതും ഡോട്ട് ബോളുകള്‍ കളിക്കുന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു. ഇക്കാര്യം അഫ്രീഡിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതു തനിക്കു തോന്നിയതാവാമെന്നാണ് അഫ്രീഡി പറഞ്ഞത്. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ടി20 ലോകകപ്പില്‍ ബട്ടിനൊപ്പം ബാറ്റ് ചെയ്യുന്നതിനിടെ അദ്ദേഹം മനപ്പൂര്‍വ്വം ടീമിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി തനിക്കു മനസ്സിലായിരുന്നതായും റസാധ് വിശദമാക്കി.

അഞ്ചു വര്‍ഷം വിലക്ക്

അഞ്ചു വര്‍ഷം വിലക്ക്

ഒത്തുകളിയില്‍ കുറ്റക്കാരെന്നു ഐസിസി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ആമിര്‍, ബട്ട്, ആസിഫ് എന്നിവരെ അഞ്ചു വര്‍ഷത്തേക്കു വിലക്കിയിരുന്നു.
വിലക്ക് നീങ്ങിയ ശേഷം മൂന്നു പേരും കളിക്കളത്തിലേക്കു തിരിച്ചുവന്നെങ്കിലും ആമിറിനെ മാത്രമാണ് പിസിബി വീണ്ടും ദേശീയ ടീമിലേക്കു പരിഗണിച്ചത്. ദേശീയ ടീമിലല്‍ മടങ്ങിയെത്തിയ ശേഷം മികച്ച പ്രകടനമാണ് ആസിഫ് നടത്തിക്കൊണ്ടിരിക്കുന്നത്.

Story first published: Thursday, June 13, 2019, 11:47 [IST]
Other articles published on Jun 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X