Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ഹെറ്റ്‌മെയര്‍ ശരിക്കും ഔട്ടല്ല!! ആമിര്‍ കലിപ്പില്‍; ഇന്ത്യ ഫൈനല്‍ മറന്നേക്കൂ, പുതിയ പ്രവചനം

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം തുടര്‍ച്ചയായ രണ്ടാം കിരീടത്തിലേക്കു അടുക്കവെ പാകിസ്താന്റെ മുന്‍ ഫാസ്റ്റ ബൗളര്‍ മുഹമ്മദ് ആമിര്‍ കലിപ്പില്ലാണ്. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോടു തോറ്റ് സൂര്യകുമാര്‍ യാദവും സംഘവും സെമി ഫൈനല്‍ കാണാതെ പുറത്താവുമെന്ന തന്റെ മുന്‍ പ്രവചനം പാളിയതിന്റെ നിരാശ അദ്ദേഹത്തിനുണ്ട്.

ഇപ്പോള്‍ മറ്റൊരു പ്രവചനമാണ് ആമിര്‍ നടത്തിയത്. അതോടൊപ്പം ഇന്ത്യയും വിന്‍ഡീസും തമ്മില്‍ കൊല്‍ക്കത്തയില്‍ നടന്ന സൂപ്പര്‍ എട്ട് പോരിനെ കുറിച്ച് ചില ആാേരപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. പാകിസ്താന്‍ ഷോയായ ഹാര്‍നാ മനാ ഹേയില്‍ സംസാരിക്കുകയായിരുന്നു ആമിര്‍.

HETMYER T20 WC 2026

ഹെറ്റ്‌മെയറുടെ പുറത്താവല്‍

ഇന്ത്യക്കെതിരായ സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്ററായ ഷിംറോണ്‍ ഹെറ്റ്‌മെയറുടെ പുറത്താവലില്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് മുഹമ്മദ് ആമിര്‍. ജസ്പ്രീത് ബുംറയുടെ ബൗളിങില്‍ എഡ്ജായ ഹെറ്റിയെ വിക്കറ്റിനു പിന്നില്‍ സഞ്ജു സാംസണാണ് ക്യാച്ചെടുത്തത്.

പിന്നാലെ വിന്‍ഡീസ് താരം റിവ്യു എടുത്തെങ്കിലും അള്‍ട്രാ എഡ്ജില്‍ സ്‌പൈക്ക് കണ്ടതോടെ തേര്‍ഡ് അംപയറും ഔട്ട് വിധിക്കുകയായിരുന്നു. ഹെറ്റ്‌മെയര്‍ നോട്ടൗട്ട് തന്നെയാണെന്നാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നാണ് ആമിര്‍ പറയുന്നത്.

ഷിംറോണ്‍ ഹെറ്റ്‌മെയറുടെ പുറത്താവലില്‍ വിവാദമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം ഔട്ടാണെന്നു എനിക്കു തോന്നുന്നില്ല. ഹെറ്റ്‌മെയര്‍ കുറച്ചു നേരം കൂടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ സ്‌കോര്‍ 220-230 വരെ എത്തുമായിരുന്നു. എങ്കില്‍ ഈ മല്‍സരം തോറ്റ് ഇന്ത്യ പുറത്താവുകയും ചെയ്യുമായിരുന്നുവെന്നം ആമിര്‍ ചൂണ്ടിക്കാട്ടി.

ഈ ലോകകപ്പില്‍ പാകിസ്താന്‍ ടീം ഉറപ്പായും സെമി ഫൈനലില്‍ എത്തുമെന്നും പക്ഷെ ഇന്ത്യക്കു അതിനു കഴിയില്ലെന്നുമായിരുന്നു നേരത്തേയുള്ള അദ്ദേഹത്തിന്റെ പ്രവചനം. പക്ഷെ പാക് ടീം ഒരിക്കല്‍കൂടി സെമി കാണാതെ പുറത്തായി. ഇതോടെ ഇന്ത്യയെ സെമിയില്‍ കാണില്ലെന്ന് ആമിര്‍ ആവര്‍ത്തിച്ചു കൊണ്ടേണ്ടിരുന്നു. വിന്‍ഡീസിനെയാവട്ടെ നിരന്തരം പ്രശംസിക്കുകയും ചെയ്തു.

ഇപ്പോള്‍ വിന്‍ഡീസും വീണെങ്കിലും ആമിര്‍ വെറുതെയിരിക്കാന്‍ തയ്യാറാല്ല. ഇന്ത്യന്‍ ടീമിനെതിരേ പുതിയ പ്രവചനങ്ങള്‍ നടത്തുന്നതിനൊപ്പം പ്രകടനത്തെ വിമര്‍ശിക്കുകയും ചെയ്യുകയാണ് നേരത്തേ ഒത്തുകളി വിവാദത്തിലകപ്പെട്ട് വിലക്ക് നേരിട്ട പേസര്‍.

ആമിറിന്റെ പുതിയ പ്രവചനം

ഇന്ത്യന്‍ ടീം സെമി ഫൈനല്‍ കാണില്ലെന്ന മുന്‍ പ്രവചനം പാളിയല്ലോ, ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നുമായിരുന്നു മുഹമ്മദ് ആമിറിനോടു ഷോയില്‍ ചോദിച്ചത്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള സൂപ്പര്‍ എട്ട് മല്‍സരത്തെ കുറിച്ചുള്ള എന്റെ അനാലിസിസ് ശരിയായിരുന്നു. പക്ഷെ സഞ്ജു സാംസണ്‍ വളരെ നന്നായി കളിച്ചു.

INDIAN TEAM T20 WC 2026

എങ്കിലും ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ഇന്ത്യന്‍ ടീം കംപ്ലീറ്റ് ക്രിക്കറ്റല്ല കാഴ്ചവയ്ക്കുന്നത് എന്നാണ്. ജസ്പ്രീത് ബുംറയെ കൂടാതെ അവരുടെ ഒരു ബൗളറും ഇപ്പോള്‍ അത്ര നല്ല ഫോമിലല്ല. എല്ലാ മല്‍സരങ്ങളിലും ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ചയും നേരിടുന്നുണ്ട്. സഞ്ജുവിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സിന് എത്ര ക്രെഡിറ്റ് നല്‍കിയാലും മതിയാവില്ല.

ഇനി സെമി ഫൈനലാണ് മുന്നിലുള്ളത്. ഇംഗ്ലണ്ടുമായി വളരെ മികച്ച മല്‍സരമാണ് ഇനി ഇന്ത്യക്കു കളിക്കേണ്ടത്. ഫൈനലില്‍ ഇന്ത്യന്‍ ടീം എത്തില്ലെന്നു തന്നെയാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നും ചിരിയോടെ ആമിര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 3, 2026, 13:14 [IST]
Other articles published on Mar 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+