വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാപ്പി ബെര്‍ത്ത് ഡേ ഹിറ്റ്മാന്‍... ഡബിളിലും മെഗാ ഹിറ്റ്, തുടക്കം ഓസീസിനെതിരേ

ഏകദിനത്തില്‍ മൂന്നു ഡബിളുകളടിച്ച ഏക താരമാണ് രോഹിത്

മുംബൈ: ഇന്ത്യയുടെ ഓപ്പണിങ് ഹീറോയും ആരാധകരുടെ പ്രിയപ്പെട്ട ഹിറ്റ്മാനുമായ രോഹിത് ശര്‍മയ്ക്കു ഇന്നു 33ാം പിറന്നാള്‍. മധ്യനിരയില്‍ തുടങ്ങി പിന്നീട് ഓപ്പണിലേക്കു ട്രാക്ക് മാറിയതോടെ കരിയറിലെ തന്നെ ട്രാക്ക് മറ്റൊരു ലെവലിലേക്ക് ഉയര്‍ന്ന താരമാണ് ഈ മുംബൈ ബാറ്റ്‌സ്മാന്‍. നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ നിശ്ചിത ഓവര്‍ ബാറ്റ്‌സ്മാനാണ് രോഹിത്.

ഞെട്ടിച്ച് സ്‌റ്റെയ്ന്‍... ഓള്‍ ടൈം ഇലവനില്‍ ഒരൊറ്റ ഇന്ത്യന്‍ താരവുമില്ല! നിരവധി സര്‍പ്രൈസുകള്‍ഞെട്ടിച്ച് സ്‌റ്റെയ്ന്‍... ഓള്‍ ടൈം ഇലവനില്‍ ഒരൊറ്റ ഇന്ത്യന്‍ താരവുമില്ല! നിരവധി സര്‍പ്രൈസുകള്‍

വീണ്ടും പോയി ബൗള്‍ ചെയ്യൂ, ഞാന്‍ ഇവിടെയുണ്ട്- മഗ്രാത്തിനോടു സച്ചിന്‍!! തന്ത്രം വെളിപ്പെടുത്തിവീണ്ടും പോയി ബൗള്‍ ചെയ്യൂ, ഞാന്‍ ഇവിടെയുണ്ട്- മഗ്രാത്തിനോടു സച്ചിന്‍!! തന്ത്രം വെളിപ്പെടുത്തി

നിരവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ ഹിറ്റ്മാന്‍ ഇതിനകം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഒരുപിടി ലോക റെക്കോര്‍ഡുകളും ഇതില്‍പ്പെടുന്നു. ഏകദിന ക്രിക്കറ്റില്‍ നിലവില്‍ മൂന്നു ഡബിള്‍ സെഞ്ച്വറി നേടിയ ഏക താരം രോഹിത്താണ്. കൂടാതെ ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും അദ്ദേഹത്തിന്റെ പേരിലാണ്. രോഹിത്തിന്റെ മൂന്നു ഡബിള്‍ സെഞ്ച്വറി നേട്ടങ്ങളിലേക്കു ഒന്നു കണ്ണോടിക്കാം.

209 റണ്‍സ് (ഓസ്‌ട്രേലിയ-2013)

209 റണ്‍സ് (ഓസ്‌ട്രേലിയ-2013)

ഏകദിനത്തില്‍ രോഹിത്തിന്റെ കന്നി ഡബിള്‍ സെഞ്ച്വറിയുടെ പിറവി 2013ല്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നവംബര്‍ രണ്ടിനു നടന്ന മല്‍സരത്തില്‍ 209 റണ്‍സ് അടിച്ചെടുത്താണ് ഹിറ്റ്മാനും ഡബിള്‍ സെഞ്ച്വറി ക്ലബ്ബില്‍ അംഗമായത്. അന്നു സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും മാത്രമാണ് എലൈറ്റ് ക്ലബ്ബിലുണ്ടായിരുന്നത്.
2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഓപ്പണറുടെ റോളില്‍ ശ്രദ്ധേയ പ്രകടനം നടത്തിയതോടെയാണ് ഈ സ്ഥാനം രോഹിത് തന്റെ പേരില്‍ ഉറപ്പിച്ചത്. ഓസീസിനെതിരേ കന്നി ഡബിളുമടിച്ചതോടെ അദ്ദേഹം ഇതു ഭദ്രമാക്കുകയും ചെയ്തു.
ഓസീസിനെതിരേ ടോസിനു ശേഷം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 158 പന്തിലാണ് രോഹിത് 209 റണ്‍സ് അടിച്ചെടുത്തത്. ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 383 റണ്‍സും അന്നു നേടി. മറുപടിയില്‍ ഓസീസ് 326 റണ്‍സിനു പുറത്താവുകയും ചെയ്തു. ഈ വിജയത്തോടെ ഇന്ത്യ പരമ്പര 3-2നു പോക്കറ്റിലാക്കിയപ്പോള്‍ മാന്‍ ഓഫ് ദി മാച്ചും സീരീസുമായി തിരഞ്ഞെടുക്കപ്പെട്ടത് ഹിറ്റ്മാനായിരുന്നു.

264 റണ്‍സ് (ശ്രീലങ്ക, 2014)

264 റണ്‍സ് (ശ്രീലങ്ക, 2014)

ഓസീസിനെതിരായ ബാറ്റിങ് വിസ്‌ഫോനം കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം ആദ്യ ഡബിളിന്റെ വര്‍ഷം കഴിഞ്ഞ് ഒമ്പതാം ദിവസം രോഹിത് തന്റെ രണ്ടാം ഡബിളുമടിച്ചു. ഇത്തവണ എതിരാളികള്‍ ശ്രീലങ്കയായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തിലായിരുന്നു ലോക റെക്കോര്‍ഡ് കുറിച്ച ഹിറ്റ്മാന്റെ സംഹാര താണ്ഡവം.
ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന മല്‍സരത്തില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ രോഹിത് കൂറ്റന്‍ സ്‌കോറിലെത്തിക്കുകയായിരുന്നു. വെറും 173 പന്തില്‍ 264 റണ്‍സ് ഹിറ്റ്മാന്‍ വാരിക്കൂട്ടി. 33 ബൗണ്ടറികളും ഒമ്പത് സിക്‌സറും ഈ അവിശ്വസനീയ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇന്നും ഈ ലോക റെക്കോര്‍ഡ് സ്‌കോര്‍ ആര്‍ക്കും എത്തിപ്പിടിക്കാനായിട്ടില്ല.
ഹിറ്റ്മാന്റെ വണ്‍മാന്‍ ഷോ ഇന്ത്യയെ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 404 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചു. മറുപടിയില്‍ ലങ്ക കേവലം 251 റണ്‍സിനു പുറത്താവുകയും ചെയ്തു.

208* റണ്‍സ് (ശ്രീലങ്ക, 2017)

208* റണ്‍സ് (ശ്രീലങ്ക, 2017)

രോഹിത്തിന്റെ മൂന്നാം ഡബിള്‍ സെഞ്ച്വറി പിറന്നതും ശ്രീലങ്കയ്‌ക്കെതിരേ തന്നെ. അതും ഇന്ത്യയില്‍ തന്നെയായിരുന്നു. മൊഹാലിയില്‍ 2017 ഡിസംബര്‍ 13ന് നടന്ന മല്‍സരത്തിലായിരുന്നു ഹിറ്റ്മാന്‍ ഡബിളില്‍ ഹാട്രിക് തികച്ചത്.
അന്നു പതിയെയായിരുന്നു രോഹിത്തിന്റെ തുടക്കം. സെഞ്ച്വറി തികയ്ക്കാന്‍ അദ്ദേഹത്തിന് 115 പന്തുകള്‍ വേണ്ടി വന്നു. എന്നാല്‍ അതിനു ശേഷം ഹിറ്റ്മാന്‍ ഗിയര്‍ മാറ്റി. വെറും 36 പന്തുകള്‍ മാത്രമേ അടുത്ത 100 ണ്‍സ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. 13 ബൗണ്ടറികളും 12 സിക്‌സറുമടക്കം 206 റണ്‍സെടുത്ത രോഹിത് പുറത്താവാതെ നില്‍ക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 392 റണ്‍സെടുത്തപ്പോള്‍ ലങ്കയ്ക്കു എട്ടു വിക്കറ്റിന് 251 റണ്‍സ് നേടാനേ ആയുള്ളൂ.

Story first published: Thursday, April 30, 2020, 12:08 [IST]
Other articles published on Apr 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X