വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ധോണിക്കു പോലും പിഴച്ചു!! പിന്നെയാ ഡികോക്ക്? ദക്ഷിണാഫ്രിക്കന്‍ പതനത്തിന് പഴിക്കാന്‍ വരട്ടെ

ഡിആര്‍എസ് വിളിക്കാത്തതിന്റെ പേരിലാണ് ഡികോക്ക് വിമര്‍ശനം നേരിടുന്നത്

By Manu
de kock

ബെര്‍മിങ്ഹാം: ഐസിസിയുടെ ഏകദിന ലോകകപ്പിലെ നിര്‍ണായകമായ കഴിഞ്ഞ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോട് നാലു വിക്കറ്റിനു ദക്ഷിണാഫ്രിക്ക തോറ്റിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിക്കുകയും ചെയ്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 241 റണ്‍സ് നേടിയപ്പോള്‍ മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കെ കിവീസ് ലക്ഷ്യം കാണുകയായിരുന്നു. നായകന്‍ കെയ്ന്‍ വില്ല്യംസണിന്റെ (106*) അപരാജിത സെഞ്ച്വറിയാണ് ന്യൂസിലാന്‍ഡ് ജയത്തില്‍ നിര്‍ണായകമായത്.

ലോകകപ്പ്: അവരെ കൈവിടരുത്... ജയിക്കാന്‍ തീര്‍ച്ചയായും വേണം, നിര്‍ദേശവുമായി ഭാജി ലോകകപ്പ്: അവരെ കൈവിടരുത്... ജയിക്കാന്‍ തീര്‍ച്ചയായും വേണം, നിര്‍ദേശവുമായി ഭാജി

എന്നാല്‍ വില്ല്യംസണിനെ നേരത്തേ പുറത്താക്കാന്‍ ലഭിച്ച അവസ#mce_temp_url#രം തട്ടിക്കളഞ്ഞതിന്റേ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ദക്ഷിണാഫ്രിക്കന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക് നേരിടുന്നത്.

ഡിആര്‍സ് വിളിച്ചില്ല

ഡിആര്‍സ് വിളിച്ചില്ല

മല്‍സരത്തില്‍ വില്ല്യംസണിനെതിരേ ഡിആര്‍എസിനു പോവാണ്ടെന്ന തീരുമാനമാണ് ഡികോക്കിനെ പ്രതിക്കൂട്ടിലാക്കിയത്. സ്പിന്നര്‍ ഇമ്രാന്‍ താഹിറിന്റെ ബൗളിങില്‍ വില്ല്യംസണിന്റെ ബാറ്റിനു താഴെ തട്ടിയ പന്ത് ഡികോക്ക് പിടികൂടിയിരുന്നു. താഹിര്‍ പതിവുപോലെ വിക്കറ്റ് നേട്ടത്തിന്റെ ആഹ്ലാദപ്രകടനം തുടങ്ങിയപ്പോള്‍ ഡികോക്കിന്റെ ഭാഗത്തു നിന്നും കാര്യമായ ആവേശമൊന്നും കണ്ടില്ല. അത് ഔട്ടല്ലെന്നു അംപയര്‍ വിധിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇതിനെതിരേ ഡിആര്‍എസ് പോവണമോയെന്ന ആശയക്കുഴപ്പത്തിലായിരുന്നു നായകന്‍ ഫഫ് ഡുപ്ലെസി. എന്നാല്‍ ഡികോക്കിന്റെ പ്രതികരണത്തെ തുടര്‍ന്ന് അദ്ദേഹം ഡിആര്‍എസ് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

റീപ്ലേയില്‍ തെളിഞ്ഞു

റീപ്ലേയില്‍ തെളിഞ്ഞു

ഡിആര്‍എസിനു പോവേണ്ടെന്ന ഡുപ്ലെസിയുടെ തീരുമാനം റീപ്ലേയില്‍ തെറ്റായിരുന്നുവെന്ന് തെളിയുകയും ചെയ്തു. വില്ല്യംസണിന്റെ ബാറ്റിന് അരികില്‍ തട്ടിയ ശേഷമാണ് ഡികോക്ക് ക്യാച്ചെടുത്തതെന്ന് റീപ്ലേയില്‍ വ്യക്തമായെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് അപ്പോള്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
പന്ത് ബാറ്റില്‍ തട്ടിയിട്ടും ഡികോക്ക് എന്ത് കൊണ്ട് അപ്പീല്‍ ചെയ്തില്ലെന്നത് കമന്റേറ്റര്‍മാരെപ്പോലും ഞെട്ടിച്ചിരുന്നു. എന്തു കൊണ്ടാണ് ഡിആര്‍സിന്റെ സഹായം തേടാമെന്ന് അദ്ദേഹം ഡുപ്ലെസിയോട് പറയാതിരുന്നതെന്ന ആശ്ചരവ്യും കമന്റേറ്റര്‍മാര്‍ പ്രകടിപ്പിച്ചിരുന്നു.
ഡികോക്കിന്റെ ഈ പിഴവിന് വലിയ വിലയാണ് ദക്ഷിണാഫ്രിക്കയ്ക്കു നല്‍കേണ്ടി വന്നത്. വില്ല്യംസണിനെ പുറത്താക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരം ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കാവുമായിരുന്നു.

ധോണിക്കു പോലും പിഴച്ചു

ധോണിക്കു പോലും പിഴച്ചു

കളിയിലെ ഈ പിഴവിന്റെ പേരില്‍ ഡികോക്കിനെ പഴിക്കുന്നത് ശരിയല്ലെന്നതാണ് യാഥാര്‍ഥ്യം. കാരണം നിലവില്‍ ലോക ക്രിക്കറ്റിലെ ഇതിഹാസ വിക്കറ്റ് കീപ്പറായ എംഎസ് ധോണി പോലും ഇത്തരം പിഴവ് വരുത്തിയിട്ടുണ്ട്. ലോകകപ്പില്‍ പാകിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തിലായിരുന്നു ഇത്.
യുസ്വേന്ദ്ര ചഹലിന്റെ ബൗളിങില്‍ ബാബര്‍ അസം വിക്കറ്റിനു മുന്നില്‍ കുരുങ്ങിയപ്പോള്‍ അംപയര്‍ നോട്ടൗട്ടൗണ് വിധിച്ചത്. ചഹലും നായകന്‍ വിരാട് കോലിയും അത് ഔട്ട് തന്നെയാണെന്ന ഉറപ്പിലുമായിരുന്നു. എന്നാല്‍ കോലി അഭിപ്രായം ചോദിച്ചപ്പോള്‍ ഡിഎര്‍എസ് വേണ്ടെന്നായിരുന്നു നിര്‍ദേശം. കാരണം വെറുതെ ഒരു ഡിആര്‍എസ് അവസരം നഷ്ടപ്പെടുത്തേണ്ടെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. പന്ത് ബാറ്റില്‍ തട്ടിയ ശേഷമാണ് പാഡില്‍ വീണത് എന്ന ഉറപ്പിലായിരുന്നു ധോണി. എന്നാല്‍ പന്ത് നേരിട്ട് പാഡില്‍ വന്നു പതിക്കുകയായിരുന്നുവെന്ന് റീപ്ലേയില്‍ വ്യക്തമാവുകയും ചെയ്തു.

Story first published: Thursday, June 20, 2019, 13:51 [IST]
Other articles published on Jun 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X