Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: അവരെ കൈവിടരുത്... ജയിക്കാന്‍ തീര്‍ച്ചയായും വേണം, നിര്‍ദേശവുമായി ഭാജി

ലണ്ടന്‍: മൂന്നം കിരീം തേടിയെത്തിയ വിരാട് കോലിയും സംഘവും ഐസിസി ഏകദിന ലോകകപ്പില്‍ പടയോട്ടം തുടരുകയാണ്. കരുത്തരായ എതിരാളികളെ ഇതിനകം കൊമ്പുകുത്തിച്ചു കഴിഞ്ഞ ടീം ഇന്ത്യ ബാറ്റിങിലും ബൗങിളിലും ഒരുപോലെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുന്നത് യുവതാരങ്ങളായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലുമാണ്.

കഴിഞ്ഞ ഐപിഎല്‍ മുതല്‍ താളം കണ്ടെത്താന്‍ വിഷമിക്കുകയാണെങ്കിലും കുല്‍ദീപിനെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. ഇന്ത്യന്‍ സ്പിന്‍ ബൗളിങിനെക്കുറിച്ച് മികച്ച അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

കു-ചാ തുടരട്ടെ

കു-ചാ തുടരട്ടെ

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഇതുവരെ നടന്ന മല്‍സരങ്ങളിലെല്ലാം കുല്‍ദീപ്- ചഹല്‍ സഖ്യം കളിച്ചിരുന്നു. മികച്ച പ്രകനവും ഇവര്‍ കാഴ്ചവച്ചിട്ടുണ്ട്. രണ്ടു പേരും കൂടി ഒമ്പത് വിക്കറ്റുകള്‍ ഇതിനകം നേടിക്കഴിഞ്ഞു. ഇവയില്‍ ആറും ചഹലിനായിരുന്നു. ലോകകപ്പിലെ ശേഷിച്ച മല്‍സരങ്ങളിലും കു-ചാ സഖ്യത്തെ തന്നെ കളിപ്പിക്കണമെന്ന് ഭാജി ആവശ്യപ്പെട്ടു.
മികച്ച സ്പിന്‍ കോമ്പിനേഷനാണ് ഇവരുടേത്. ടീം മാനേജ്‌മെന്റ് ഇവരില്‍ തന്നെ ഉറച്ചുനില്‍ക്കണം. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ഇന്ത്യയുടെ മികച്ച പ്രകടനത്തിനു പിന്നില്‍ കുല്‍ദീപിന്റെയും ചഹലിന്റെയും വലിയ പങ്കു തന്നെയുണ്ടെന്നും ഭാജി വിശദമാക്കി.

മറ്റു ടീമുകള്‍ക്കില്ല

മറ്റു ടീമുകള്‍ക്കില്ല

കുല്‍ദീപിനെയും ചഹലിനെയും പോലെ മിടുക്കരായ രണ്ടു സ്പിന്നര്‍മാര്‍ മറ്റു ടീമുകള്‍ക്കൊന്നുമില്ലെന്നു ഭാജി അഭിപ്രായപ്പെട്ടു. മറ്റുള്ള ടീമുകള്‍ മധ്യ ഓവറുകളില്‍ സ്ഥിരമായി സ്പിന്നര്‍മാരെക്കൊണ്ട് പന്തെറിയിക്കാറില്ല. അതുകൊണ്ടു തന്നെ കുല്‍ദീപും ചഹലും ഒരുമിച്ച് തന്നെ കളിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഭാജി സൂചിപ്പിച്ചു.

സ്പിന്‍ ബൗളിങ് എളുപ്പമല്ല

സ്പിന്‍ ബൗളിങ് എളുപ്പമല്ല

ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് അത്ര അനൂകൂലമായിരുന്നില്ല കാര്യങ്ങളെന്ന് ഭാജി ചൂണ്ടിക്കാട്ടി. എന്നാല്‍ കുല്‍ദീപും ചഹലും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റം വരുത്തിയതാണ് ഇന്ത്യക്കു മുതല്‍ക്കൂട്ടായത്.
ഇംഗ്ലണ്ടിലെ പിച്ചില്‍ രണ്ടു സ്പിന്നര്‍മാരെ ഒരുമിച്ച് കളിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. മാത്രമല്ല കുല്‍ദീപും ചഹലും റിസ്റ്റ് സ്പിന്നര്‍മാരുമാണ്. മികച്ച ഇലവനാണ് ഇന്ത്യക്കു വേണ്ടതെങ്കില്‍ രണ്ടു പേരെയും ഉള്‍പ്പെടുത്തണമെന്നും ഭാജി നിര്‍ദേളിച്ചു.

Story first published: Thursday, June 20, 2019, 12:51 [IST]
Other articles published on Jun 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+