പേസ് കൊടുങ്കാറ്റില്‍ ഇംഗ്ലണ്ടിന്റെ 'ബോള്‍ട്ടി'ളകി... വെറും 58 റണ്‍സിന് തീര്‍ന്നു, കിവീസിന് മേല്‍ക്കൈ

Written By:

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു. കിവീസിന്റെ മൂര്‍ച്ചയേറിയ പേസാക്രമണമത്തിനു മുന്നില്‍ ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാന്‍ പോലുമായില്ല. വെറും 58 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് അവസാനിച്ചത്. രണ്ടു പേര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്. വാലറ്റത്ത് ക്രെയ്ഗ് ഒവേര്‍ട്ടന്റൈ (33*) ചെറുത്തുനില്‍പ്പ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ സ്ഥിതി ഇതിനേക്കാള്‍ ദയനീയമാവുമായിരുന്നു. 25 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു ഒവേര്‍ട്ടന്റെ ഇന്നിങ്‌സ്. ഓപ്പണര്‍ മാര്‍ക്ക് സ്റ്റോണ്‍മാനാണ് (11) രണ്ടക്കം കടന്ന മറ്റൊരു താരം.

1

കോമണ്‍വെല്‍ത്തില്‍ ചരിത്രവിജയത്തിനായി ഇന്ത്യയുടെ യുവ ബാഡ്മിന്റണ്‍ താരങ്ങള്‍

ഐപിഎല്ലിലെ 'തല്ലുകാര്‍'.... ഇവരെ കരുതിയിരിക്കുക, ഡെയ്ഞ്ചറസ് ടോപ്പ് ത്രീ

പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ മാരക ബൗളിങാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ കഥ കഴിച്ചത്. 10.4 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 32 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറുപേരെയാണ് ബോള്‍ട്ട് പുറത്താക്കിയത്. 10 ഓവറില്‍ മൂന്നു മെയ്ഡനടക്കം 25 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ടിം സോത്തി ബോള്‍ട്ടിന് മികച്ച പിന്തുണയേകി. ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ ഇവര്‍ രണ്ടു പേര്‍ മാത്രമേ വേണ്ടിവന്നുള്ളൂ. ബോള്‍ട്ടും സോത്തിയും മാത്രമേ ന്യൂസിലന്‍ഡിനു വേണ്ടി ബൗള്‍ ചെയ്തുള്ളൂവെന്നതും ശ്രദ്ധേയമാണ്. അഞ്ചു വിക്കറ്റിന് 18 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ടിന് പിന്നീടൊരിക്കലും കരകയറാനായില്ല.

2

മറുപടി ബാറ്റിങില്‍ ന്യൂസിലന്‍ഡ് ഒന്നാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 175 സെടുത്തിട്ടുണ്ട്. ഏഴു വിക്കറ്റ് ബാക്കിനില്‍ക്കെ കിവീസ് ഇപ്പോള്‍ 117 റണ്‍സിനു മുന്നിലാണ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനൊപ്പം (91*), ഹെന്റി നിക്കോളാസാണ് (24*) ക്രീസിലുള്ളത്. ഇന്ത്യന്‍ വംശജനായ ഓപ്പണര്‍ ജീത്ത് റവലിന്റെ (3)വിക്കറ്റാണ് ആതിഥേയര്‍ക്കു ആദ്യം നഷ്ടമായത്. പിന്നീട് ടോം ലാതം (26), റോസ് ടെയ്‌ലര്‍ (20) എന്നിവരും പുറത്തായി. നേരത്തേ നടന്ന അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനോടേറ്റ 3-2ന്റെ തോല്‍വിക്ക് ടെസ്റ്റില്‍ കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, March 22, 2018, 9:31 [IST]
Other articles published on Mar 22, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍