വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചഹലിനെ കരയിപ്പിച്ച ധോണി... അത് തന്നെ തളര്‍ത്തി, സങ്കടം സഹിക്കാനായില്ല, താരത്തിന്റെ വെളിപ്പെടുത്തല്‍

ലോകകപ്പിനിടെയായിരുന്നു സംഭവം+

ദില്ലി: നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് യുവ റിസ്റ്റ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടി20 പരമ്പരയില്‍ മാറ്റിനിര്‍ത്തപ്പെട്ടെങ്കിലും ടീമിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് അദ്ദേഹം. തന്റെ സ്പിന്‍ പങ്കാളിയായ കുല്‍ദീപ് യാദവിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കായി ചഹല്‍ പല വിജയങ്ങളിലും നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്.

ഈ തന്ത്രം വിഡ്ഢിത്തം, ഇന്ത്യ ടി20 ലോകകപ്പ് നേടില്ല!! കോലിക്കും ശാസ്ത്രിക്കും യുവിയുടെ വിമര്‍ശനംഈ തന്ത്രം വിഡ്ഢിത്തം, ഇന്ത്യ ടി20 ലോകകപ്പ് നേടില്ല!! കോലിക്കും ശാസ്ത്രിക്കും യുവിയുടെ വിമര്‍ശനം

കരിയറില്‍ തന്നെ ഏറെ സ്ങ്കടപ്പെടുത്തുകയും കണ്ണീരടക്കാന്‍ താന്‍ പാടുപെടുകയും ചെയ്ത ഒരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചഹല്‍. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പിനിടെയായിരുന്നു ചഹലിനെ വിഷമിപ്പിച്ച ഈ സംഭവം നടന്നത്.

ധോണിയുടെ പുറത്താവല്‍

ധോണിയുടെ പുറത്താവല്‍

ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ മുന്‍ നായകന്‍ എംഎസ് ധോണിയുടെ പുറത്താവലാണ് തന്നെ കണ്ണീരിന്റെ വക്കത്തെത്തിച്ചതെന്നു ചഹല്‍ വെളിപ്പെടുത്തി. തന്റെ ആദ്യത്തെ ലോകകപ്പായിരുന്നു അത്. മഹി ഭായ് (ധോണി) റണ്ണൗട്ടായപ്പോള്‍ താനായിരുന്നു അടുത്തതായി ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടിയിരുന്നത്. അപ്പോള്‍ കരച്ചിലടക്കാന്‍ ശരിക്കും പാട്‌പെട്ടു.
അത്രയേറെ വിഷമമാണ് തോന്നിയത്. കാരണം, ടൂര്‍ണമെന്റില്‍ അതിനു മുമ്പത്തെ ഒമ്പത് മല്‍സരങ്ങളിലും നല്ല പ്രകടനം നടത്തി ഇന്ത്യ ജയിച്ചിരുന്നു. പക്ഷെ, പെട്ടെന്ന് സെമിയില്‍ ടീം പൊടുന്നനെ തോറ്റ് പുറത്താവുന്നത് താങ്ങാവുന്നതിന് അപ്പുറമായിരുന്നുവെന്നും ചഹല്‍ പറയുന്നു.

മഴയെ പഴിക്കാനാവില്ല

മഴയെ പഴിക്കാനാവില്ല

മഴയെ തുടര്‍ന്നു രണ്ടു ദിവസങ്ങളിലായാണ് ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സെമി ഫൈനല്‍ നടന്നത്. ന്യൂസിലാന്‍ഡിന്റെ ബാറ്റിങ് ആദ്യ ദിവസവും ഇന്ത്യയുടേത് രണ്ടാം ദിവസവുമായിരുന്നു.
മഴയെന്നത് നമ്മുടെ നിയന്ത്രണത്തില്‍ വരുന്ന കാര്യമല്ല. അതുകൊണ്ടു തന്നെ സെമിയിലെ പുറത്താവലിനു മഴയെ പഴിക്കുന്നത് ശരിയല്ല. ഗ്രൗണ്ടില്‍ നിന്നും എത്രയും വേഗത്തില്‍ തിരിച്ച് ടീം ഹോട്ടലിലേക്കു പോവണമെന്ന രീതിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ് പ്രകടനം. ടൂര്‍ണമെന്റില്‍ ആദ്യമായാണ് ടീം ഇത്തരത്തില്‍ കളിച്ചതെന്നും യുവി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഏറ്റവും വലിയ സ്വപ്നം

ഏറ്റവും വലിയ സ്വപ്നം

ഇന്ത്യക്കു വേണ്ടി ഒരു തവണയെങ്കിലും ലോകകപ്പുയര്‍ത്തുകയെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നു ചഹല്‍ വെളിപ്പെടുത്തി. അഞ്ച്- ആറു വര്‍ഷം കൂടി കളിക്കളത്തില്‍ തുടരണമെന്നാണ് ആഗ്രഹം. ഇതിനിടെ ഒരു ലോകകപ്പെങ്കിലും നേടണമെന്നും അതിയായി ആഗ്രഹിക്കുന്നു. ഇപ്പോഴത്തെ പ്രകടനങ്ങളും ഫോമുമെല്ലാം ടീം ശരിയായ ദിശയില്‍ തന്നെയാണെന്നാണ് തെളിയിക്കുന്നത്. ഇത് വളരെ പോസിറ്റീവായ കാര്യമാണ്. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളില്‍ അടുത്തിടെ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നേടിയാല്‍ ഇപ്പോഴത്തെ വിമര്‍ശനങ്ങളെല്ലാം അടങ്ങുമെന്നും ചഹല്‍ ചൂണ്ടിക്കാട്ടി.

Story first published: Sunday, September 29, 2019, 12:34 [IST]
Other articles published on Sep 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X