ഐപിഎല്‍: ത്രില്ലറില്‍ മുംബൈ... പഞ്ചാബിനെ വീഴ്ത്തിയത് 3 റണ്‍സിന്, പ്ലേഓഫ് പ്രതീക്ഷ കാത്തു

Written By:
പൊരുതി വീണു പഞ്ചാബ്,മുംബൈ പ്ലേയ്ഓഫിൽ

മുംബൈ: ത്രസിപ്പിക്കുന്ന ജയത്തോടെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി. തോറ്റാല്‍ പുറത്താവുമെന്ന ഭീതിയില്‍ ഇറങ്ങിയ മുംബൈ സ്വന്തം മൈതാനത്ത് മൂന്നു റണ്‍സിന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിക്കുകയായിരുന്നു. ഈ പരാജയത്തോടെ പഞ്ചാബിന്റെ പ്ലേഓഫ് പ്രതീക്ഷ തുലാസിലാവുകയും ചെയ്തു. മുംബൈയാവട്ടെ ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കു കയറി. പഞ്ചാബ് ആറാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

1

ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ടു വിക്കറ്റിന് 186 റണ്‍സാണ് നേടിയത്. മറുപടിയില്‍ പഞ്ചാബ് അവസാനം വരെ പൊരുതിയെങ്കിലും കൈയെത്തുംദൂരത്ത് ജയം കൈവിട്ടു. അഞ്ചു വിക്കറ്റിന് 183 റണ്‍സെടുത്ത് പഞ്ചാബ് തോല്‍വി സമ്മതിക്കുകയായിരുന്നു. ലോകേഷ് രാഹുലിന്റെ (94) തകര്‍പ്പന്‍ ബാറ്റിങാണ് പഞ്ചാബിനെ ജയത്തിനു തൊട്ടരികില്‍ എത്തിച്ചത്. 60 പന്തില്‍ 10 ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. ആരോണ്‍ ഫിഞ്ചാണ് (46) പഞ്ചാബിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. മറ്റുള്ളവരാരും 20 റണ്‍സ് തികച്ചില്ല.

2

നേരത്തേ ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കുകയായിരുന്നു. സീസണിലാദ്യമായി ഫോമിലേക്കുയര്‍ന്ന വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ തകര്‍ച്ചയില്‍ നിന്നിും രക്ഷിച്ചത്. 23 പന്തില്‍ നിന്നും അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമകടക്കം പൊള്ളാര്‍ഡ് 50 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി.

ക്രുനാല്‍ പാണ്ഡ്യ (32), സൂര്യകുമാര്‍ യാദവ് (27), ഇഷാന്‍ കിഷന്‍ (20) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റു താരങ്ങള്‍. 23 പന്തില്‍ രണ്ടു സിക്‌സരും ഒരു ബൗണ്ടറിയുമുള്‍പ്പെട്ടതായിരുന്നു ക്രുനാലിന്റെ ഇന്നിങ്‌സെങ്കില്‍ സൂര്യകുമാര്‍ 15 പന്തിലാണ് മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കം 27 റണ്‍സ് നേടിയത്.

1
43460

നാലു വിക്കറ്റെടുത്ത ആന്‍ഡ്രു ടൈയാണ് പഞ്ചാബ് ബൗളര്‍മാരില്‍ മികച്ചു നിന്നത്. നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം നാലു പേരെ പുറത്താക്കിയത്. ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസ് ലഭിച്ച പഞ്ചാബ് നായകന്‍ അശ്വിന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കരുണ്‍ നായര്‍, മയാങ്ക് അഗര്‍വാള്‍ എന്നിവര്‍ക്കു പകരം യുവരാജ് സിങും മനോജ് തിവാരിയും പഞ്ചാബ് പ്ലെയിങ് ഇലവനിലെത്തി. എന്നാല്‍ ജെപി ഡുമിനിക്കു പകരം കിരോണ്‍ പൊള്ളാര്‍ഡിനെ ഉള്‍പ്പെടുത്തിയാണ് മുംബൈ ഇറങ്ങിയത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, May 16, 2018, 15:52 [IST]
Other articles published on May 16, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍