ഐപിഎല്‍: പഞ്ചാബിനും മുംബൈക്കും വിധി ദിനം!! തോറ്റാല്‍ പുറത്ത്, പോരാട്ടം പൊടിപാറും

Written By:
IPL 2018 : നൂല്‍പ്പാലത്തില്‍ മുംബൈ ഇന്ത്യന്‍സ് | Oneindia Malayalam

മുംബൈ: ഐപിഎല്ലില്‍ രണ്ടു ടീമുകളുടെ ഭാവിയുടെ കാര്യത്തില്‍ രാത്രി തീരുമാനമാവും. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും മുന്‍ റണ്ണറപ്പായ കിങ്‌സ് ഇലവന്‍ പഞ്ചാബുമാണ് ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്താണ് നിര്‍ണായക മല്‍സരം.

തോറ്റാല്‍ മുംബൈ പ്ലോഓഫിലെത്താതെ പുറത്താവും. പഞ്ചാബിനാവട്ടെ അവസാന കളിയില്‍ വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ നേരിയ പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുണ്ട്.
12 മല്‍സരങ്ങളില്‍ നിന്നും ആറു വീതം ജയവും തോല്‍വിയുമടക്കം 12 പോയിന്റുമായി പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് പഞ്ചാബ്. മുംബൈയാവട്ടെ 12 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും ഏഴു തോല്‍വിയുമടക്കം 10 പോയിന്റോടെ തൊട്ടുതാഴെയുണ്ട്.

തിരിച്ചുവരുമോ ചാംപ്യന്‍മാര്‍

തിരിച്ചുവരുമോ ചാംപ്യന്‍മാര്‍

രോഹിത് ശര്‍മ നയിച്ച മുംബൈ ഒരു ഘട്ടത്തില്‍ ഐപിഎല്ലില്‍ പുറത്താവലിന്റെ വക്കിലായിരുന്നു. എന്നാല്‍ ഹാട്രിക് ജയങ്ങളുമായി മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തി. പഞ്ചാബിനെ ഒരു തവണയും കൊല്‍ത്തയെ രണ്ടു തവണയും മുംബൈ തകര്‍ത്തുവിട്ടിരുന്നു. എന്നാല്‍ നാലാമത്തെ കളിയില്‍ മുംബൈക്ക് അടിതെറ്റി. രാജസഥാന്‍ റോയല്‍സിനോട് ഏഴു വിക്കറ്റിനാണ് ചാംപ്യന്‍മാര്‍ പരാജയപ്പെട്ടത്.
ഈ തോല്‍വി മറന്ന് പഞ്ചാബിനെതിരേ ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ് ഹിറ്റ്മാനും സംഘവും. ഇനിയുള്ളരണ്ടു കളികളിലും ജയിച്ചാല്‍ മാത്രമേ മുംബൈക്കു നേരിയ പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുള്ളൂ.

 മധ്യനിരയുടെ മോശം ഫോം

മധ്യനിരയുടെ മോശം ഫോം

ബാറ്റിങില്‍ മധ്യനിരയുടെ മോശം ഫോമാണ് മുംബൈ ക്യാപ്റ്റന്‍ രോഹിത്തിനെ ഏറ്റവുമധികം അലട്ടുന്നത്. രോഹിത്തുള്‍പ്പെടെ മുംബൈ മധ്യനിരയിലെ ഒരാള്‍ക്കു പോലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്നില്ല.
ഓപ്പണര്‍ സൂര്യകുമാര്‍ യാദവാണ് ബാറ്റിങില്‍ മുംബൈയുടെ തുറുപ്പുചീട്ട്. 12 ഇന്നിങ്‌സുകളില്‍ നിന്നും 473 റണ്‍സോടെ സീസണില്‍ മുംബൈയുടെ ടോപ്‌സ്‌കോററാണ് അദ്ദേഹം. യാദവിന്റെ ഓപ്പണിങ് പങ്കാളിയായ എവിന്‍ ലൂയിസും ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ മധ്യനിരയില്‍ നിന്നും കാര്യമായ സംഭാവന ഉണ്ടായാല്‍ മാത്രമേ മുംബൈക്കു വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിക്കുകയുള്ളൂ.

 പഞ്ചാബിനെന്ത് പറ്റി?

പഞ്ചാബിനെന്ത് പറ്റി?

ആര്‍ അശ്വിന്റെ ക്യാപ്റ്റന്‍സിയില്‍ ഈ സീസണില്‍ ഉജ്ജ്വലമായി തുടങ്ങിയ പഞ്ചാബിന് എന്തു സംഭവിച്ചുവെന്ന ആശങ്കയിലാണ് ആരാധകര്‍. തുടര്‍ച്ചയായ തിരിച്ചടികള്‍ പഞ്ചാബ് താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്.
അവസാനത്തെ മൂന്നു മല്‍സരങ്ങളിലും പഞ്ചാബിനു ജയിക്കാനായിട്ടില്ല. ഇനിയൊരു തോല്‍വി പഞ്ചാബിന് സഹിക്കാനാവില്ല. റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ കഴിഞ്ഞ കളിയില്‍ പഞ്ചാബ് അക്ഷരാര്‍ഥത്തില്‍ നാണംകെട്ടു. വെറും 88 റണ്‍സിനാണ് പഞ്ചാബ് പുറത്തായത്. മറുപടിയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ആര്‍സിബി ജയിച്ചുകയറുകയും ചെയ്തു.

നേരിയ മുന്‍തൂക്കം മുംബൈക്ക്

നേരിയ മുന്‍തൂക്കം മുംബൈക്ക്

ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പഞ്ചാബിനെതിരേ നേരിയ മുന്‍തൂക്കം മുംബൈക്കാണ്. ഇതുവരെ നടന്ന 21 മല്‍സരങ്ങളില്‍ 11 എണ്ണത്തില്‍ മുംബൈ ജയിച്ചപ്പോള്‍ 10 മല്‍സരങ്ങളിലാണ് പഞ്ചാബ് ജയിച്ചത്.
വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഏഴു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ പഞ്ചാബ് ജയിച്ചപ്പോള്‍ മൂന്നു കളികളില്‍ മുംബൈയും ജയിച്ചുകയറി.

സച്ചിന്റെ പിന്‍ഗാമി, ഇന്ത്യയുടെ പുതിയ പോസ്റ്റര്‍ ബോയ്... പൃഥ്വി ഷാ- ഇന്ത്യന്‍ സെന്‍സേഷനെ അടുത്തറിയാം

ഐപിഎല്‍: വാട്‌സണ്‍, 'വാട്ട്' എ പ്ലെയര്‍... രണ്ടു തവണ പരമ്പരയുടെ താരം, ഇന്ത്യക്കാര്‍ 2 പേര്‍ മാത്രം

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, May 16, 2018, 13:18 [IST]
Other articles published on May 16, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍