വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയെ രക്ഷിക്കാന്‍ ധോണിക്കേ ഇനി കഴിയൂ! വൈകരുത്, മുന്‍ പാക് നായകന്‍ പറയുന്നു

സല്‍മാന്‍ ബട്ടാണ് ഇക്കാര്യം പറഞ്ഞത്

dhoni

ഇന്ത്യന്‍ ടി20 ടീമിനെ നേര്‍വഴി കാണിക്കാന്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി വരുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യക്കേറ്റ തിരിച്ചടി കാരണമാണ് ധോണിയെ കോച്ചിങ് സെറ്റപ്പിലേക്കു കൊണ്ടുവരാന്‍ ബിസിസിഐ ആലോചിക്കുന്നത്.

Also Read: IND vs NZ T20: ഹര്‍ദിക്കിനും ലക്ഷ്മണും മുന്നില്‍ അഞ്ച് വെല്ലുവിളി! തീരുമാനം കടുപ്പം, അറിയാംAlso Read: IND vs NZ T20: ഹര്‍ദിക്കിനും ലക്ഷ്മണും മുന്നില്‍ അഞ്ച് വെല്ലുവിളി! തീരുമാനം കടുപ്പം, അറിയാം

2024ല്‍ അടുത്ത ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്കു കിരീടം നേടാന്‍ ശേഷിയുള്ള ഒരു ടീമിനെ തയ്യാറാക്കി നിര്‍ത്തുകയാണ് ധോണിയുടെ ദൗത്യം. ഇക്കാര്യത്തില്‍ ഔദ്യോഗിത സ്ഥിരീകരണമൊന്നും ഇനിയും വന്നിട്ടില്ലെങ്കിലും ധോണിയെ ഇന്ത്യ പരിശീലകനായി കൊണ്ടു വരണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്കു ഗുണം ചെയ്യും

ഇന്ത്യക്കു ഗുണം ചെയ്യും

എംഎസ് ധോണിയുടെ സാന്നിധ്യവും ഇടപെടലും തീര്‍ച്ചയായും ഇന്ത്യക്കു വലിയ മുതല്‍ക്കൂട്ടായി മാറും. കാരണം അത്തരത്തിലുള്ള ഒരു ക്യാപ്റ്റനായിരുന്നു അദ്ദേഹം. ടീമിനു വേണ്ടി തന്ത്രപരമായ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ അതിനു ഏറ്റവും അനുയോജ്യനായ വ്യക്തിയായിരിക്കും ധോണിയെന്നും സല്‍മാന്‍ ബട്ട് യൂട്യൂബ് ചാനലില്‍ വിശദീകരിച്ചു.

സാങ്കേതിക പരിജ്ഞാനം

സാങ്കേതിക പരിജ്ഞാനം

ക്രിക്കറ്റുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളില്‍ ഒരു വിദഗ്ധന്‍ തന്നെയാണ് എംഎസ് ധോണി. അദ്ദേഹം ടീമിനു മുതല്‍ക്കൂട്ടായിരിക്കും. ടീമിനു വേണ്ടി സംഭാവന ചെയ്യാനുള്ള അവസരം ധോണിക്കു ഇന്ത്യ ഒരുക്കി നല്‍കേണ്ടത് പ്രധാനമാണെന്നും സല്‍മാന്‍ ബട്ട് നിരീക്ഷിച്ചു.

Also Read: 2023ല്‍ നാട്ടില്‍ ഇന്ത്യ കപ്പടിക്കുമെന്ന് ഉറപ്പിക്കാന്‍ വരട്ടെ! ഫേവറിറ്റുകളെ ചൂണ്ടിക്കാട്ടി വോന്‍

അദ്ഭുതങ്ങള്‍ സൃഷ്ടിക്കും

അദ്ഭുതങ്ങള്‍ സൃഷ്ടിക്കും

ഇന്ത്യയുടെ നിലവിലെ ക്രിക്കറ്റര്‍മാരെ വച്ച് അദ്ഭുങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന വ്യക്തിയാണ് എംഎസ് ധോണിയെന്നു സല്‍മാന്‍ ബട്ട് ചൂണ്ടിക്കാട്ടി. തീര്‍ച്ചയായും പരിശീലകസ്ഥാനത്തേക്കു ധോണിയെ ഇന്ത്യ കൊണ്ടു വന്നേ തീരൂ. ഈ നിയമനത്തിലൂടെ കളിക്കാര്‍ക്കു ഗുണം ലഭിക്കും. ഇന്ത്യന്‍ ക്രിക്കറ്റിനെ ദീര്‍ഘകാലത്തേക്കുള്ള യാത്രയില്‍ ഇതു സഹായിക്കുകയും ചെയ്യും. നിലവില്‍ കോച്ചുമാരെ തിരഞ്ഞെടുക്കുമ്പോള്‍ സാങ്കേതിക പരിജ്ഞാനത്തിനാണ് പലരും പ്രാധാന്യം നല്‍കുന്നത്. പക്ഷെ അനുഭവസമ്പത്തിന്റെ സ്ഥാനം അതിനു മുകളിലായിട്ടാണ് താന്‍ പരിഗണിക്കുന്നതെന്നും ബട്ട് വിശദമാക്കി.

അനുഭവസമ്പത്തിനെ തോല്‍പ്പിക്കാനാവില്ല

അനുഭവസമ്പത്തിനെ തോല്‍പ്പിക്കാനാവില്ല

നിങ്ങള്‍ക്കു അനുഭവസമ്പത്തിനെ ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല. വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്തിട്ടുള്ള ഒരാളുടെ കാര്യവും അങ്ങനെ തന്നെയാണ്. എങ്ങനെ പരിശീലിപ്പിക്കാമെന്നു പഠിക്കുന്നത് സ്‌കൂള്‍ വിദ്യാഭ്യാസം പോലെ തന്നെയാണ്. അതു വളരെ പ്രധാനം തന്നെയാണ്. പക്ഷെ പലപ്പോഴും ക്ലാസിനു പുറത്തു നിന്നിട്ടുള്ള കുട്ടികള്‍ വലിയ വിജയങ്ങള്‍ കൊയ്തിട്ടുള്ളത് നമ്മള്‍ സ്ഥിരമായി കാണാറുള്ളതാണന്നും സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.

Also Read: ഹാര്‍ദിക് ഇന്ത്യന്‍ ടി20 നായകനോ? ഒരിക്കലും പാടില്ല! ഇര്‍ഫാന്റെ മുന്നറിയിപ്പ്

കഴിഞ്ഞ ലോകകപ്പില്‍ ടീമിനൊപ്പം

കഴിഞ്ഞ ലോകകപ്പില്‍ ടീമിനൊപ്പം

യുഎഇയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രത്യേക ഉപദേശകനായി എംഎസ് ധോണി പ്രവര്‍ത്തിച്ചിരുന്നു. ടൂര്‍ണമെന്റിനു തൊട്ടു മുമ്പായിരുന്നു എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ബിസിസിഐ ഇക്കാര്യം പ്രഖ്യാപിച്ചത്.
പക്ഷെ ധോണിയുടെ നിയമനം ടീമിനു ഒരു തരത്തിലും ഗുണം ചെയ്തില്ലെന്നു ടൂര്‍ണമെന്റ് കാണിച്ചുതന്നു. ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു.

Story first published: Wednesday, November 16, 2022, 14:52 [IST]
Other articles published on Nov 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X