2023ല്‍ നാട്ടില്‍ ഇന്ത്യ കപ്പടിക്കുമെന്ന് ഉറപ്പിക്കാന്‍ വരട്ടെ! ഫേവറിറ്റുകളെ ചൂണ്ടിക്കാട്ടി വോന്‍

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ടീം ഏതാണെന്ന ചോദ്യത്തിന് ഉത്തരം ഇംഗ്ലണ്ട് എന്നു മാത്രമായിരിക്കും. കാരണം ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ നിലവില്‍ അവരെ വെല്ലാന്‍ മറ്റൊരു ടീം ഇല്ലെന്നു തന്നെ കാണാം. ഇതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കിരീട വിജയം. ഇതോടെ ഒരേ സമയം ഏകദിന ലോകകപ്പും ടി20 ലോകകപ്പും കൈവശം വയ്ക്കുന്ന ടീമായും അവര്‍ മാറിയിരുന്നു.
2023ല്‍ ഇന്ത്യയില്‍ ഐസിസിയുടെ ഏകദിന ലോകകപ്പ് നടക്കാനിരിക്കുകയാണ്. ടൂര്‍ണമെന്റ് സ്വന്തം നാട്ടിലായതിനാല്‍ തന്നെ ഇന്ത്യയെ പലരും കിരീട ഫേവറിറ്റുകളായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്. എന്നാല്‍ ഇതു ശുദ്ധ വിഡ്ഡിത്തരമാണെന്നും താന്‍ ഇതിനോടു യോജിക്കുന്നില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍.

ഫേവറിറ്റുകള്‍ ഇംഗ്ലണ്ടാണ്
ഇന്ത്യയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ചാംപ്യന്‍മാരാവുകയെന്നതാണ് അടുത്ത വലിയ ടിക്കറ്റ്. ഇംഗ്ലണ്ടിനു വളരെ മികച്ച സ്പിന്‍ ബൗളിങ് ഓപ്ഷനുകളുണ്ട്. അതുകൊണ്ടു തന്നെ 2023ലെ ലോകകപ്പിലും അവര്‍ ഫേവറിറ്റുകളായി മാറുന്നു.ടൂര്‍ണമെന്റ് നാട്ടിലായതിനാല്‍ ഇന്ത്യയാണ് ഫേവറിറ്റുകളെന്നു ലോകകപ്പ് തുടങ്ങുമ്പോള്‍ ആളുകള്‍ പറയും. അതു ശുദ്ധ വിഡ്ഢിത്തരമാണ്.
ഇംഗ്ലണ്ട് തന്നെയാണ് അടുത്ത ലോകകപ്പിലെയും ഫേവറിറ്റ്. എല്ലാവരും തോല്‍പ്പിക്കേണ്ട ടീം അവരായിരിക്കും. അടുത്ത കുറച്ചു വര്‍ഷത്തേക്കും ഇതു തന്നെയാരിക്കും തുടരുകയെന്നതില്‍ സംശയം വേണ്ടെന്നും മൈക്കല്‍ വോന്‍ തന്റെ കോളത്തില്‍ കുറിച്ചു.

അസാധാരണ കളിക്കാര്‍
ഇംഗ്ലണ്ടിന്റെ നിലവിലെ വൈറ്റ് ബോള്‍ ടീമില്‍ അസാധാരണ കളിക്കാരാണുള്ളത്. ലോകത്തിലെ മറ്റു ടീമുകള്‍ക്കെല്ലാം മാതൃകയാക്കാവുന്ന സംഘം കൂടിയാണിത്. ഓസ്‌ട്രേലിയന്‍ ടീമിന്റെ ചുമതല എന്നെ ഏല്‍പ്പിച്ചാല്‍ എനിക്കു ഇംഗ്ലണ്ടിന്റെ ബാറ്റിങ് കോച്ചായ മൈക്കല്‍ ഹസ്സിയോടു ചിലതു ചോദിക്കാനുണ്ട്. നിങ്ങള്‍ തിരശീലയ്ക്കു പിന്നില്‍ എന്താണ് ചെയ്യുന്നത് എന്നായിരിക്കും എന്റെ ചോദ്യം.
ഇനി ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കാന്‍ എന്നെ ഏല്‍പ്പിച്ചാല്‍ ഞാന്‍ അഭിമാനമെല്ലാം ഒരു ഭാഗത്തേക്കു മാറ്റിവച്ച് പ്രചോദനത്തിനു വേണ്ടി ഇംഗ്ലണ്ട് ടീമിനെ നോക്കുമെന്നും മൈക്കല്‍ വോന്‍ കോളത്തില്‍ വിശദീകരിച്ചു.
Also Read: ഇന്ത്യന്‍ ക്രിക്കറ്റിനെ എന്നെ ഏല്‍പ്പിച്ചാല്‍ അവരെ കണ്ടുപഠിക്കും! തുറന്നു പറഞ്ഞ് വോന്‍

2019ലെ ചാംപ്യന്‍മാര്‍
2019ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ കെയ്ന്‍ വില്ല്യംസണ്‍ നയിച്ച ന്യൂസിലാന്‍ഡിനെ ത്രില്ലറില്‍ വീഴ്ത്തിയായിരുന്നു ഒയ്ന്‍ മോര്‍ഗന്‍ നയിച്ച ഇംഗ്ലണ്ട് കിരീടം ചൂടിയത്. ആവേശകരമായ ഫൈനല്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈയാവുകയായിരുന്നു. തുടര്‍ന്നു കളിയില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇംഗ്ലണ്ട് ടീമില്‍ അഴിച്ചുപണി
2015ല്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീവിടങ്ങളിലായി നടന്ന ഏകദിന ലോകകപ്പിനു ശേഷമായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ വലിയ അഴിച്ചുപണികള്‍ നടന്നത്. അതു അവരുടെ തലവര തിരുത്തുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം 2016ല്‍ നടന്ന ടി20 ലോകകപ്പില്‍ ഫൈനല്‍ വരെയെത്താന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞു. അന്നു വെസ്റ്റ് ഇന്‍ഡീസിനോടു അവസാന ഓവറില്‍ കിരീടം കൈവിടുകയായിരുന്നു.

അഞ്ചില്‍ മൂന്നിലും ഫൈനല്‍
അവസാനമായി നടന്ന അഞ്ചു ഐസിസി ടൂര്‍ണമെന്റുകളെടുത്താല്‍ അതില്‍ മൂന്നിലും ഇംഗ്ലണ്ടിനു ഫൈനലിലെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ അപ്രമാദിത്വമാണ് ഇതു തെളിയിക്കുന്നത്.
കളിച്ച മൂന്ന് ഫൈനലുകളില്‍ രണ്ടിലും (2019 ഏകദിന ലോകകപ്പ്, 2022 ടി20 ലോകകപ്പ്) ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തു. കൂടാതെ ഐസിസിയുടെ ടി20, ഏകദിന റാങ്കിങുകളില്‍ ഇംഗ്ലണ്ട് സ്ഥിരമായി ആദ്യ മൂന്നു സ്ഥാനങ്ങളില്‍ തുടരുകയും ചെയ്യുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications