
ഹാര്‍ദിക്കിന് പിന്തുണ
പല മുന്‍ താരങ്ങളും ഹാര്‍ദിക്ക് പാണ്ഡ്യയെ ടി20 ടീമിന്റെ നായകനാക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിഹാസ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, കെ ശ്രീകാന്ത് എന്നിവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇവരില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഹാര്‍ദിക്കിനെ ടി20 ക്യാപ്റ്റന്‍സി ഏല്‍പ്പിക്കരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. അതു ചെയ്താല്‍ ഇന്ത്യക്കു വലിയ തിരിച്ചടി ഭാവിയില്‍ നേരിടാന്‍ സാധ്യതയുണ്ടെന്നും ഇര്‍ഫാന്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യ വലിയ കുഴപ്പത്തിലാവും
ഹാര്‍ദിക് പാണ്ഡ്യയെ പുതിയ ടി20 നായകനായി നിയമിച്ചാല്‍ ഇന്ത്യ വലിയ കുഴപ്പത്തിലാവുമെന്നാണ് ഇര്‍ഫാന്‍ പഠാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മാച്ച് പോയിന്റ് എന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാര്‍ദിക് പരിക്കുകള്‍ വേട്ടയാടാറുള്ള കളിക്കാരനാണെന്നും ലോകകപ്പിനു മുമ്പ് അദ്ദേഹത്തിനു പരിക്കേറ്റാല്‍ അതു ഇന്ത്യക്കു വലിയ ആഘാതമായമായി മാറുമെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.
Also Read: ഇന്ത്യയെ രക്ഷിക്കാന്‍ ധോണിയെത്തും? നിര്‍ണ്ണായക നീക്കവുമായി ബിസിസിഐ, ലക്ഷ്യം കപ്പ്

ക്യാപ്റ്റന്‍ മാറിയാല്‍ ഫലം മാറില്ല
നിങ്ങള്‍ ക്യാപ്റ്റനെ മാറ്റിയാല്‍ അതു കൊണ്ടു ഫലവും മാറുമെന്നു ഞാന്‍ പറയില്ല. പുതിയൊരു നായകന്‍ വന്നതു കൊണ്ടു മാത്രം ഇന്ത്യയുടെ ഫലത്തില്‍ മാറ്റം വരില്ല. ഹാര്‍ദിക് പാണ്ഡ്യയെടുത്താല്‍ ഒരു കാര്യം നമ്മളെല്ലാം മനസ്സിലാക്കണം, അദ്ദേഹമൊരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ്. ഹാര്‍ദിക്കിന് പരിക്ക് പ്രശ്‌നങ്ങളുമുണ്ടാവാറുണ്ട്. ഒരു ലോകകപ്പിനു മുമ്പ് നിങ്ങളുടെ ക്യാപ്റ്റനു പരിക്കേല്‍ക്കുകയാണെങ്കില്‍ എന്തു ചെയ്യും? നായകസ്ഥാനേേത്താക്കു മറ്റൊരാള്‍ തയ്യാറായി നില്‍ക്കുന്നില്ലെങ്കില്‍ ടീം വലിയ പ്രതിസന്ധിയിലാവുമെന്നും ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തി.

രണ്ടുപേരെ കണ്ടുവയ്ക്കണം
ഹാര്‍ദിക് പാണ്ഡ്യ മികച്ച ക്യാപ്റ്റന്‍ തന്നെയാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കഴിഞ്ഞ സീസണില്‍ വളരെ നന്നായി നയിക്കുകയും ചാംപ്യന്‍മാരാക്കുകയും ചെയ്തു. പക്ഷെ വ്യക്തിപരമായി ഞാന്‍ കരുതുന്നത് ഇന്ത്യ ഒരാളെയല്ല, രണ്ടു പേരെ ക്യാപ്റ്റനാക്കി തയ്യാറാക്കി നിര്‍ത്തണമെന്നാണ്.
നമ്മള്‍ ടീമിന്റെ ഓപ്പണര്‍മാരെക്കുറിച്ച് സംസാരിക്കുന്നതു പോലെ തന്നെയാണ് ഇത്. ഒരു ഓപ്പണര്‍ക്കു പരിക്കേറ്റാല്‍ പകരം കളിപ്പിക്കാവുന്ന ഓപ്പണര്‍മാരെ കണ്ടുവയ്ക്കുന്നതുപോലെ ഒരു ഗ്രൂപ്പ് ലീഡര്‍മാരെയും ഇന്ത്യ സജ്ജരാക്കി നിര്‍ത്തണമെന്നും ഇര്‍ഫാന്‍ പഠാന്‍ ആവശ്യപ്പെട്ടു.

ന്യൂസിലാന്‍ഡില്‍ നയിക്കും
ഇന്ത്യന്‍ ടി20 ടീമിനെ ഹാര്‍ദിക് പാണ്ഡ്യ ഒരു ടി20 പരമ്പരയില്‍ ഇതിനകം നയിച്ചുകഴിഞ്ഞു. ഈ വര്‍ഷത്തെ ഐപിഎല്ലിനു ശേഷം ഇന്ത്യയുടെ രണ്ടാംനിര ടീം അയര്‍ലാന്‍ഡ് പര്യടനം നടത്തിയപ്പോള്‍ ഹാര്‍ദിക്കായിരുന്നു ക്യാപ്റ്റന്‍. അന്നു രണ്ടു ടി20കളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു.
ഈയാഴ്ച ന്യൂസിലാന്‍ഡിനെതിരേ ആരംഭിക്കുന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നതും ഹാര്‍ദിക്കാണ്. രോഹിത് ശര്‍മയടക്കമുള്ള ചില സീനിയര്‍ കളിക്കാര്‍ക്കു ഇന്ത്യ ഈ പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. ഈ പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പ്രകടനം നിര്‍ണായകമായിരിക്കും.


Click it and Unblock the Notifications












