Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ രക്ഷിക്കാന്‍ ധോണിയെത്തും? നിര്‍ണ്ണായക നീക്കവുമായി ബിസിസിഐ, ലക്ഷ്യം കപ്പ്

1

മുംബൈ: ടി20 ലോകകപ്പ് സെമിയിലെ നാണംകെട്ട തോല്‍വിയുടെ ക്ഷീണത്തില്‍ നിന്ന് എങ്ങനെ പുറത്തുവരുമെന്ന ആലോചനയിലാണ് ഇന്ത്യന്‍ ടീം. ഗ്രൂപ്പ് 2ലെ ചാമ്പ്യന്മാരായി വലിയ പ്രതീക്ഷയോടെയെത്തിയ ഇന്ത്യക്ക് സെമിയില്‍ 10 വിക്കറ്റിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സൂപ്പര്‍ താരങ്ങളേറെയുണ്ടായിട്ടും ഇന്ത്യക്ക് സെമി കടമ്പ കടക്കാന്‍ സാധിച്ചില്ല. 2024ലെ ടി20 ലോകകപ്പിന് മുമ്പായി വലിയ പൊളിച്ചെഴുത്ത് ഇന്ത്യയുടെ ടി20 ടീമില്‍ ഉണ്ടാകുമെന്നാണ് വിവരം.

നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയെ ടി20യില്‍ ക്യാപ്റ്റനാക്കിയേക്കുമെന്നാണ് സൂചന. ഇന്ത്യയുടെ പരിശീലക സംഘത്തിലും മാറ്റങ്ങളുണ്ടായേക്കും. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയെ ഇന്ത്യന്‍ ടീമിലേക്ക് പുതിയ റോളില്‍ തിരിച്ചെത്തിക്കാനുള്ള പരിപാടിയിലാണ് ബിസിസിഐ.

ധോണിയെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റാക്കും

ധോണിയെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റാക്കും

ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച നായകനാണ് എംഎസ് ധോണി. 2007ലെ ടി20 ലോകകപ്പ് കിരീടം, 2011ലെ ഏകദിന ലോകകപ്പ് കിരീടം, 2013ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവയെല്ലാം ധോണിക്ക് കീഴിലാണ് ഇന്ത്യ നേടിയത്. ഇതിന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യയുടെ അലമാരയിലില്ല. അതുകൊണ്ട് തന്നെ ധോണിയെ ഇന്ത്യ പുതിയ റോളില്‍ ഒപ്പം കൂട്ടി കപ്പടിക്കാനുള്ള ശ്രമത്തിലാണ്.

ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യന്‍ ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്ററായി ധോണിയെ കൊണ്ടുവരുമെന്നാണ് വിവരം. ധോണിയുടെ അനുഭവസമ്പത്തിനെ പ്രയോജനപ്പെടുത്തുകയെന്നതാണ് പ്രധാന ഉദ്ദേശം. ഇന്ത്യക്ക് ഐസിസി കിരീടത്തിലേക്ക് തിരിച്ചെത്താന്‍ വിജയിച്ച് കാട്ടിത്തന്ന ധോണിയുടെ ഉപദേശം കരുത്താകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Also Read: ടി20 ലോകകപ്പ് മറക്കാം, കിവീസ് പര്യടനത്തിന് തയ്യാറെടുത്ത് ഇന്ത്യ, ദുരന്തമാകുമോ?

ദ്രാവിഡിനെ ടി20യില്‍ നിന്ന് മാറ്റിനിര്‍ത്തിയേക്കും

ദ്രാവിഡിനെ ടി20യില്‍ നിന്ന് മാറ്റിനിര്‍ത്തിയേക്കും

ദ്രാവിഡിനെ മൂന്ന് ഫോര്‍മാറ്റിലും പരിശീലകനാക്കി മുന്നോട്ട് പോകുന്നതിനോട് ടീം മാനേജ്‌മെന്റിന് വലിയ താല്‍പര്യമില്ല. ദ്രാവിഡിന് മൂന്ന് ഫോര്‍മാറ്റും കൈകാര്യം ചെയ്യുമ്പോള്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ ദ്രാവിഡിനെ ടി20യില്‍ നിന്ന് മാറ്റിനിര്‍ത്തി പുതിയൊരു പരിശീലകനെ ടി20യിലേക്കെത്തിക്കാന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരിലൊരാള്‍ എത്തിയേക്കുമെന്നാണ് സൂചന.

ധോണിയുടെ തീരുമാനം നിര്‍ണ്ണായകം

ധോണിയുടെ തീരുമാനം നിര്‍ണ്ണായകം

ധോണി നിലവില്‍ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി കളിക്കാന്‍ തയ്യാറെടുക്കുകയാണ്. ഈ സീസണോടെ ധോണി ഐപിഎല്‍ മതിയാക്കിയേക്കും. നിലവിലെ ചട്ടപ്രകാരം ഐപിഎല്ലില്‍ കളിക്കുന്ന താരത്തിനോ പരിശീലിപ്പിക്കുന്നയാള്‍ക്കോ ഇന്ത്യന്‍ ടീമിന്റെ ചുമതലകളിലേക്കെത്താനാവില്ല. അതുകൊണ്ട് തന്നെ ധോണിക്ക് ഇന്ത്യന്‍ ടീമിനൊപ്പമെത്താന്‍ ഇത്തവണത്തെ ഐപിഎല്ലിന് ശേഷം മാത്രമെ സാധിക്കൂ. ബിസിസി ഐ വൃത്തങ്ങള്‍ ഇതുമായി ബന്ധപ്പെട്ട ആദ്യ ഘട്ട ചര്‍ച്ച ധോണിയുമായി നടത്തിക്കഴിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

ധോണി രക്ഷകനാവുമോ?

ധോണി രക്ഷകനാവുമോ?

ധോണിയെ ഇന്ത്യന്‍ ടീമിലേക്കെത്തിച്ചാല്‍ അത് ടീമിന് കരുത്താവുമോയെന്നത് പ്രസക്തമായ ചോദ്യമാണ്. 2021ലെ ടി20 ലോകകപ്പില്‍ ധോണിയെ ഇന്ത്യ ഉപദേഷ്ടാവാക്കിയെങ്കിലും സെമി പോലും കാണാന്‍ ഇന്ത്യക്കായില്ല. ധോണി നായകനായിരുന്നപ്പോഴുള്ള മികവ് പരിശീല സംഘത്തിനൊപ്പമെത്തുമ്പോള്‍ പ്രതീക്ഷിക്കുന്നതില്‍ വലിയ കാര്യമില്ല. ധോണിക്ക് പുര്‍ണ്ണ ചുമതലയും സ്വാതന്ത്ര്യവും നല്‍കിയാല്‍ ചിലപ്പോള്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായേക്കും. അല്ലാതെ ഏത് റോളിലെത്തിയാലും ഇന്ത്യന്‍ ടീമില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ ധോണിക്ക് സാധിച്ചേക്കില്ല.

Also Read: ഇന്ത്യക്കായി ഇതുവരെ അരങ്ങേറിയില്ല, പക്ഷെ 2024 ടി20 ലോകകപ്പ് കളിച്ചേക്കും, അഞ്ച് പേര്‍

ഇന്ത്യക്ക് വേണ്ടത് യുവനിര

ഇന്ത്യക്ക് വേണ്ടത് യുവനിര

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്ക് വേണ്ടത് യുവനിരയെയാണ്. ടി20യില്‍ കസറാന്‍ കഴിവുള്ളവരെയും ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ കഴിവുള്ളവരെയുമാണ് ആവിശ്യം. ഇന്ത്യയുടെ ടീം സെലക്ഷനില്‍ വലിയ മാറ്റങ്ങള്‍ അത്യാവശ്യമാണ്. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തയ്യാറാവേണ്ടതായുണ്ട്. റോജര്‍ ബിന്നിയെന്ന പുതിയ ബിസിസിഐ പ്രസിഡന്റിന് ഇന്ത്യന്‍ ടീമില്‍ എന്ത് മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നതാണ് കണ്ടറിയേണ്ടതാണ്.

Story first published: Tuesday, November 15, 2022, 12:00 [IST]
Other articles published on Nov 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+