വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്ക് ഇതു കഷ്ടകാലം, ലോക റെക്കോര്‍ഡ് വാര്‍ണര്‍ റാഞ്ചി!

തുടര്‍ ഫിഫ്റ്റികളിലാണ് താരത്തിന്റെ മിന്നും നേട്ടം

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിക്കു ഇതു കഷ്ടകാലമാണ്. ബാറ്റിങില്‍ പഴയ മാജിക്കല്‍ ടച്ച് നഷ്ടമായ അദ്ദേഹം ഇപ്പോള്‍ റണ്ണെടുക്കാന്‍ പാടുപെടുകയാണ്. ഏറ്റവും അവസാനമായി ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജഴ്‌സിയിലും ബാറ്റിങില്‍ പതറുന്ന കോലിയെ നമ്മള്‍ കണ്ടു. ഒരു ബാറ്റര്‍ക്കു ഏതൊക്കെ രീതിയില്‍ പുറത്താവാം ആ വഴികളിലൂടെയെല്ലാം അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത് അവിശ്വസനീയ കാഴ്ചയായിരുന്നു.

David Warner Breaks Yet An Another Record Of Virat Kohli | ലോക റെക്കോര്‍ഡ് വാര്‍ണര്‍ റാഞ്ചി

സ്വന്തം ടീച്ചറെ തന്നെ പ്രണയിച്ചു കെട്ടി! അറിയുമോ ചാഹല്‍- ധനശ്രീ പ്രണയകഥസ്വന്തം ടീച്ചറെ തന്നെ പ്രണയിച്ചു കെട്ടി! അറിയുമോ ചാഹല്‍- ധനശ്രീ പ്രണയകഥ

'ക്രിക്കറ്റിനായി പാതി വഴിയില്‍ പഠനം മുടക്കി', ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോസ്, ആറ് പേരിതാ'ക്രിക്കറ്റിനായി പാതി വഴിയില്‍ പഠനം മുടക്കി', ഇന്ന് ഇന്ത്യയുടെ സൂപ്പര്‍ ഹീറോസ്, ആറ് പേരിതാ

പ്രായം ഇവര്‍ക്കു സ്‌കോര്‍ പോലെ! ചെറുപ്പക്കാരികളെ കെട്ടിയ സൂപ്പര്‍ താരങ്ങള്‍പ്രായം ഇവര്‍ക്കു സ്‌കോര്‍ പോലെ! ചെറുപ്പക്കാരികളെ കെട്ടിയ സൂപ്പര്‍ താരങ്ങള്‍

ഇപ്പോഴിതാ കോലിയുടെ ഒരു വമ്പന്‍ ലോക റെക്കോര്‍ഡ് പഴങ്കഥയായിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരവും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ് കോലിയുടെ റെക്കോര്‍ഡ് തിരുത്തിയിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിലാണ് വാര്‍ണറുടെ റെക്കോര്‍ഡ് നേട്ടം.

1

പുരുഷന്‍മാരുടെ അന്താരാഷ്ട്ര ടി20യില്‍ ഒരു ടീമിനെതിരേ തുടര്‍ച്ചയായി ഏറ്റവുമധികം ഫിഫ്റ്റികളടിച്ച താരമെന്ന റെക്കോര്‍ഡാണ് വിരാട് കോലിയില്‍ നിന്നും ഡേവിഡ് വാര്‍ണര്‍ തട്ടിയെടുത്തത്. ശ്രീലങ്കയുമായുള്ള ആദ്യ ടി20യില്‍ ഫിഫ്റ്റിയടിച്ചതോടെയാണ് അദ്ദേഹം റെക്കോര്‍ഡിന്റെ പുതിയ അവകാശിയായത്. ലങ്കയ്‌ക്കെതിരേ വാര്‍ണറുടെ തുടര്‍ച്ചയായ അഞ്ചാമത്തെ അന്താരാഷ്ട്ര ഫിഫ്റ്റിലായിരുന്നു ഇത്.
നേരത്തേ കോലിയായിരുന്നു റെക്കോര്‍ഡിന്റെ അവകാശി. രണ്ടു തവണയാണ് അദ്ദേഹം തുടരെ നാലു കളികളില്‍ ഫിഫ്റ്റിയടിച്ചത്. ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവര്‍ക്കെതിരേയായിരുന്നു കോലിയുടെ നേട്ടം. കോലിയെക്കൂടാതെ അയര്‍ലാന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങും തുടരെ നാലു ഫിഫ്റ്റുകളടിച്ചിട്ടുണ്ട്. സ്‌കോട്ട്‌ലാന്‍ഡിനെതിരേയായിരുന്നു ഇത്.

2

അതേസമയം, ഒന്നാം ടി20യില്‍ ശ്രീലങ്കയെ നിഷ്പ്രഭരാക്കുന്ന വിജയമാണ് നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ടോസിനു ശേഷം ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസീസിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ലങ്കന്‍ ബാറ്റിങ് നിരയ്ക്കു മുട്ട് വിറച്ചു. മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ 128 റണ്‍സിനു ലങ്ക ഓള്‍ഔട്ടായി.

3

ടോപ്പ് ത്രീക്കൊഴിക്കെ മറ്റാര്‍ക്കും ലങ്കന്‍ നിരയില്‍ ചെറുത്തുനില്‍ക്കാനായില്ല. 38 റണ്‍സോടെ ചരിത് അസലെന്‍കയാണ് ടോപ്‌സ്‌കോററായത്. പതും നിസങ്ക 36ഉം അവിഷ്‌ക ഗുണതിലക 25 റണ്‍സും നേടി. ലോവര്‍ഡര്‍ ഓര്‍ഡറില്‍ വനിന്ദു ഹസരംഗ 17 റണ്‍സിനു പുറത്തായി. നാലു വിക്കറ്റുകളെടുത്ത ജോഷ് ഹേസല്‍വുഡും മൂന്നു വിക്കറ്റുകള്‍ നേടിയ മിച്ചെല്‍ സ്റ്റാര്‍ക്കും ചേര്‍ന്നാണ് ലങ്കയെ വകവരുത്തിയത്.

4

129 എന്ന വിജയക്ഷ്യം ഓസ്‌ട്രേലിയക്കു കളിയുടെ ഒരു ഘട്ടത്തിലും ഭീഷണിയായില്ല. വെറും 14 ഓവറുകള്‍ മാത്രമേ വിജയണ്‍സ് കുറിക്കാന്‍ കംഗാരുപ്പപടയ്ക്കു വേണ്ടിവന്നുള്ളൂ. ഡേവിഡ് വാര്‍ണറും (70*) നായകന്‍ ആരോണ്‍ ഫിഞ്ചും (61*) അപരാജിത ഫിഫ്റ്റികളുമായി കസറിയതോടെ ഓസീസ് വിജയത്തിലേക്കു കുതിച്ചെത്തുകയായിരുന്നു.
വെറും 44 ബോളില്‍ ഒമ്പതു ബൗണ്ടറികളോടെയാണ് വാര്‍ണര്‍ ടീമിന്റെ അമരക്കാരനായത്. ഫിഞ്ച് 40 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടിച്ചു. ഹേസല്‍വുഡാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്. ജയത്തോടെ മൂന്നു ടി20കളുടെ പരമ്പരയില്‍ ലങ്ക 1-0നു മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്.

Story first published: Wednesday, June 8, 2022, 11:55 [IST]
Other articles published on Jun 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X