വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടുത്ത് ഫാബുലസ് ഫോറില്‍ ആരൊക്കെ? ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം! അറിയാം

നിലവിലെ ഫാബുലസ് ഫോര്‍ വിശേഷണമുള്ള ബാറ്റ്‌സ്മാന്‍മാര്‍ സ്റ്റീവ് സ്മിത്ത്,വിരാട് കോലി, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ്

1

ക്രിക്കറ്റില്‍ എല്ലാക്കാലത്തും സൂപ്പര്‍ താരങ്ങളെന്ന് വിളിക്കപ്പെടാന്‍ സാധിക്കുന്ന താരങ്ങളുണ്ടായിട്ടുണ്ട്. ബാറ്റിങ് പ്രകടനം കൊണ്ടും ബൗളിങ് പ്രകടനംകൊണ്ടും ഫീല്‍ഡിങ് പ്രകടനംകൊണ്ടും വിസ്മയിപ്പിക്കുന്ന താരങ്ങള്‍. പലപ്പോഴും കൂടുതല്‍ കൈയടിയും ശ്രദ്ധയും ലഭിക്കുന്നത് മികച്ച ബാറ്റ്‌സ്മാന്‍മാര്‍ക്കാണ്.

ലോക ക്രിക്കറ്റില്‍ ആരാധക പിന്തുണയില്‍ മുന്നിട്ട് നില്‍ക്കുന്നവരില്‍ ബാറ്റ്‌സ്മാന്‍മാരാണെന്ന് കാണാനാവും. ഒരേ കാലഘട്ടത്തില്‍ വിവിധ ടീമുകളിലായി ഇത്തരം സൂപ്പര്‍ താരങ്ങളെന്ന് വിളിക്കാവുന്ന താരങ്ങളെ കാണാനാവും. എന്നാല്‍ ഇവരില്‍ നിന്ന് ഏറ്റവും മികച്ചവരെയാണ് ഫാബുലസ് ഫോര്‍ ഗണത്തിലേക്ക് ചേര്‍ക്കപ്പെടുന്നത്.

നിലവിലെ ക്രിക്കറ്റ് ടീമെടുത്താല്‍ ഫാബുലസ് ഫോര്‍ വിശേഷണമുള്ള ബാറ്റ്‌സ്മാന്‍മാര്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇന്ത്യയുടെ വിരാട് കോലി, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ എന്നിവരാണ്.

ഇവരെല്ലാം കരിയറിന്റെ അവസാന സമയത്തുകൂടിയാണ് കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ഫാബുലസ് ഫോറിലും തലമുറ മാറ്റത്തിലേക്ക് കടക്കുകയാണ്. അടുത്ത ഫാബുലസ് ഫോര്‍ പട്ടികയിലേക്ക് ഉയര്‍ന്ന് വരാന്‍ സാധ്യതയുള്ള നാല് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണ്? പരിശോധിക്കാം.

Also Read: വോണിനെ നേരിടാന്‍ സച്ചിന്‍ പ്രയാസപ്പെട്ടു! രക്ഷപെടുത്തിയത് ഞാന്‍-ശിവരാമകൃഷ്ണന്‍Also Read: വോണിനെ നേരിടാന്‍ സച്ചിന്‍ പ്രയാസപ്പെട്ടു! രക്ഷപെടുത്തിയത് ഞാന്‍-ശിവരാമകൃഷ്ണന്‍

മാര്‍നസ് ലബ്യുഷെയ്ന്‍

മാര്‍നസ് ലബ്യുഷെയ്ന്‍

ഓസ്‌ട്രേലിയന്‍ ടീമില്‍ സ്റ്റീവ് സ്മിത്തിനോട് കിടപിടിക്കുന്ന ബാറ്റ്‌സ്മാനാണ് മാര്‍നസ ലബ്യുഷെയ്ന്‍. താരത്തിന്റെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം വിസ്മയിപ്പിക്കുന്നതാണ്. സ്ഥിരതയോടെ കളിക്കുന്ന ബാറ്റ്‌സ്മാനാണ് ലബ്യുഷെയ്‌നെന്ന് പറയാം.

33 ടെസ്റ്റില്‍ നിന്ന് 59.43 ശരാശരിയില്‍ 3150 റണ്‍സാണ് ഇതുവരെ 28കാരനായ താരം നേടിയത്. 10 സെഞ്ച്വറിയും 2 ഇരട്ട സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 27 ഏകദിനത്തില്‍ നിന്ന് 804 റണ്‍സും 1 ടി20യില്‍ നിന്ന് 2 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഫാബുലസ് ഫോറിലേക്ക് അടുത്തതായി ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള താരമാണ് മാര്‍നസ് ലബ്യുഷെയ്ന്‍. ടെസ്റ്റില്‍ ഇതിഹാസ കരിയര്‍ താരത്തിന് സൃഷ്ടിക്കാനായേക്കും.

Also Read: അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

ശുബ്മാന്‍ ഗില്‍

ശുബ്മാന്‍ ഗില്‍

ഇന്ത്യയുടെ ഭാവി വാഗ്ദാനമെന്ന നിലയിലേക്ക് ഇതിനോടകം പേര് ചേര്‍ക്കാന്‍ സാധിച്ചിട്ടുള്ള താരമാണ് ശുബ്മാന്‍ ഗില്‍. വിരാട് കോലിയുടെ പകരക്കാരനെന്ന നിലയിലേക്ക് ഇന്ത്യ ഇതിനോടകം ശുബ്മാനെ പരിഗണിച്ച് കഴിഞ്ഞു.

ക്ലാസിക് ശൈലിയിലൂടെ റണ്‍സുയര്‍ത്തുന്ന താരമാണ് ശുബ്മാന്‍ ഗില്‍. യാതൊരു സാഹസിക ഷോട്ടിന്റെയും പിന്‍ബലമില്ലാതെ റണ്‍സുയര്‍ത്താന്‍ ഗില്ലിന് കഴിവുണ്ട്. ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യക്കായി ഇതിനോടകം മികവ് തെളിയിച്ച ഗില്‍ ടി20യില്‍ സെഞ്ച്വറിയോടെയും കരുത്തുകാട്ടി.

അടുത്ത സൂപ്പര്‍ താര പദവിയിലേക്കുയരാന്‍ പ്രതിഭയുള്ള താരമാണ് ശുബ്മാന്‍ ഗില്‍. ഫാബുലസ് ഫോറില്‍ ഇന്ത്യയില്‍ നിന്ന് ശുബ്മാന്‍ ഗില്‍ വളര്‍ന്നെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഹാരി ബ്രൂക്ക്

ഹാരി ബ്രൂക്ക്

ഇംഗ്ലണ്ടിന് വലിയ പ്രതീക്ഷ നല്‍കി വളരുന്ന താരമാണ് ഹാരി ബ്രൂക്ക്. ടെസ്റ്റില്‍ മാത്രമല്ല മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടാന്‍ കഴിവുള്ള താരമെന്ന നിലയിലേക്ക് ബ്രൂക്ക് ഇതിനോടകം പേരെടുത്തുകഴിഞ്ഞു. 23കാരനായ താരത്തിന് മുന്നില്‍ ഇനിയും കരിയര്‍ ഏറെ ബാക്കിയുണ്ട്.

നിലവിലെ താരത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇംഗ്ലണ്ടിന് മുതല്‍ക്കൂട്ടായി മാറാന്‍ പ്രതിഭയുള്ളവനാണ് ബ്രൂക്കെന്ന് പറയാം. നാല് ടെസ്റ്റില്‍ നിന്ന് 480 റണ്‍സും 3 ഏകദിനത്തില്‍ നിന്ന് 86 റണ്‍സും 20 ടി20യില്‍ നിന്ന് 372 റണ്‍സുമാണ് ബ്രൂക്ക് നേടിയത്. ഐപിഎല്ലിലേക്ക് വരാനിരിക്കുന്ന സീസണിലൂടെ താരം വരവറിയിക്കും.

Also Read: സച്ചിനെക്കാള്‍ ആസ്തിയുള്ള ക്രിക്കറ്റ് താരമുണ്ടോ? ടോപ് ത്രീ ഇതാ-ബ്രാന്റുകളും അറിയാം

ഡെവാള്‍ഡ് ബ്രെവിസ്

ഡെവാള്‍ഡ് ബ്രെവിസ്

ഇതിനോടകം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസ്. എബി ഡിവില്ലിയേഴ്‌സുമായിപ്പോലും താരതമ്യം ചെയ്യപ്പെടുന്ന 19കാരനായ താരം എല്ലാവര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നു.

മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള ബ്രെവിസ് ലോക ക്രിക്കറ്റില്‍ അധികം വൈകാതെ വലിയ സ്വാധീനം സൃഷ്ടിക്കുന്നവനായി മാറും. ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ ബ്രെവിസിന് കഴിവുണ്ട്. അടുത്ത സൂപ്പര്‍ താര പദവിയിലേക്കുയരുന്നവരിലൊരാള്‍ ബ്രെവിസാകാന്‍ സാധ്യത കൂടുതലാണ്.

Story first published: Monday, February 6, 2023, 12:20 [IST]
Other articles published on Feb 6, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X