ഗെയ്ല്‍ രാജാവെങ്കില്‍ മന്ത്രി മക്കുല്ലം തന്നെ!! 8 റണ്‍സ് മക്കുല്ലത്തെ എത്തിച്ചത് ചരിത്രനേട്ടത്തില്‍

Written By:

കൊല്‍ക്കത്ത: ഐപിഎല്ലിലെ കഴിഞ്ഞ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് തോറ്റെങ്കിലും അവര്‍ക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടവും മല്‍സരത്തില്‍ കണ്ടു. ആര്‍സിബിയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനും ന്യൂസിലന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരവുമായ ബ്രെന്‍ഡന്‍ മക്കുല്ലാണ് അപൂര്‍നേട്ടത്തിന് അവകാശിയായത്. ട്വന്റി20 ക്രിക്കറ്റില്‍ 9000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി അദ്ദേഹം മാറി.

കൊല്‍ക്കത്തയ്‌ക്കെതിരേ 27 പന്തില്‍ മക്കുല്ലം 43 റണ്‍സ് അടിച്ചടുത്ത് പുറത്തായിരുന്നു. സുനില്‍ നരെയ്‌നായിരുന്നു അദ്ദേഹത്തെ ബൗള്‍ഡാക്കിയത്. എന്നാല്‍ ഈ കളിയില്‍ വ്യക്തിഗത സ്‌കോര്‍ എട്ടു റണ്‍സില്‍ നില്‍ക്കവെയാണ് മക്കുല്ലം 9000 റണ്‍സെന്ന നാഴികക്കല്ല് തികച്ചത്. ഇപ്പോള്‍ 9035 റണ്‍സാണ് മക്കുല്ലത്തിന്റെ സമ്പാദ്യം.

രണ്ടാമത്തെ താരം

രണ്ടാമത്തെ താരം

ലോക ക്രിക്കറ്റില്‍ തന്നെ 9000 റണ്‍സ് ക്ലബ്ബില്‍ അംഗമാവുന്ന രണ്ടാമത്തെ താരമാണ് അദ്ദേഹം. ട്വന്റി20് ക്രിക്കറ്റിലെ ഇതിഹാസവും വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ക്രിസ് ഗെയ്ല്‍ മാത്രമേ നേരത്തേ ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ളൂ. എന്നാല്‍ മക്കുല്ലത്തിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ഗെയ്ല്‍. 11,068 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനായി കൡക്കുന്ന വിന്‍ഡീസ് വെടിക്കെട്ട് താരം കിരോണ്‍ പൊള്ളാര്‍ഡ്, പാകിസ്താന്‍ വെറ്ററന്‍ താരം ശുഐബ് മാലിക്ക്, ഓസ്‌ട്രേലിയയുടെ വിവാദ താരം ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ട്വന്റി20 റണ്‍വേട്ടയില്‍ ഗെയ്ല്‍, മക്കുല്ലം എന്നിവര്‍ക്കു പിന്നിലായി മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത്.

ഏഴു സെഞ്ച്വറികള്‍, 47 ഫിഫ്റ്റി

ഏഴു സെഞ്ച്വറികള്‍, 47 ഫിഫ്റ്റി

325 ഇന്നിങ്‌സുകളില്‍ നിന്നും 137.81 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക്‌റേറ്റോടൊണ് മക്കുല്ലം ട്വന്റി20യില്‍ 9035 റണ്‍സ് അടിച്ചെടുത്തത്. ഏഴു സെഞ്ച്വറികളും 47 അര്‍ധസെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 158 റണ്‍സാണ് മക്കുല്ലത്തിന്റെ കരിയറിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍. കരിയറില്‍ രണ്ടു തവണ താരം ഇതേ സ്‌കോര്‍ തന്നെ നേടിയിട്ടുണ്ടെന്നതാണ് കൗതുകകരം. 2015ല്‍ നാറ്റ് വെസ്റ്റ് ട്വന്റി20യില്‍ ഡെര്‍ബിഷെയര്‍ ബര്‍മിങ്ാമിനെതിരേയാണ് താരം അവസാനമായി 158 റണ്‍സെടുത്തത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മക്കുല്ലത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 123 റണ്‍സാണ്. 2012ലെ ഐസിസി ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേയാണ് താരം വെറും 58 പന്തില്‍ 123 റണ്‍സ് വാരിക്കൂട്ടിയത്.

അന്ന് കൊല്‍ക്കത്ത, ഇന്ന് ബാംഗ്ലൂര്‍

അന്ന് കൊല്‍ക്കത്ത, ഇന്ന് ബാംഗ്ലൂര്‍

2008ലെ പ്രഥമ ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ തീപ്പൊരി ഇന്നിങ്‌സിലൂടെ മക്കുല്ലം തരംഗമായിരുന്നു. അന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയാണ് താരം വെട്ടിക്കെട്ട് തീര്‍ത്തത്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പോരില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ 73 പന്തില്‍ 158 ഖണ്‍സാണ് മക്കുല്ലം അടിച്ചുകൂട്ടിയത്.
ഇത്തവണ അതേ ബാഗ്ലൂരിനെതിരേ തന്റെ അന്നത്തെ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ തന്നെ മക്കുല്ലം 9,000 റണ്‍സ് ക്ലബ്ബില്‍ അംഗമായി എന്നത് യാദൃശ്ചികമായി മാറി.

ഐപിഎല്‍: 'തല തെറിച്ച'വര്‍ മുഖാമുഖം... റോയല്‍ തിരിച്ചുവരവിന് രാജസ്ഥാന്‍, ഹൈദരാബാദും ഒരുങ്ങിത്തന്നെ

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, April 9, 2018, 12:39 [IST]
Other articles published on Apr 9, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍