മാറ്റങ്ങളുമായി ഓസീസ് നാലാം ടെസ്റ്റിന്... സ്മിത്തിനു പകരം റെന്‍ഷോ, ടീമിനൊപ്പം ഉടന്‍ ചേരും

Written By:

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ ഓസ്‌ട്രേലിയ ചില മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇറങ്ങുന്നത്. കുറ്റസമ്മതം നടത്തിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ അവസാന ടെസ്റ്റില്‍ ഐസിസി വിലക്കിയിരുന്നു. ഇതേ തുടര്‍ന്നു പകരക്കാരനായി മാറ്റ് റെന്‍ഷോയെ ഓസീസ് ടീമിലുള്‍പ്പെടുത്തി. താരം ഉടന്‍ ദേശീയ ടീമിനൊപ്പം ചേരും.ബ്രിസ്ബണില്‍ ഷെഫീല്‍ഡ് ഷീല്‍ഡ് ക്വീന്‍സ്‌ലാഡിനു വേണ്ടി ഫൈനലില്‍ കളിക്കുകയാണ് റെന്‍ഷോ. വെള്ളിയാഴ്ച ജൊഹാനസ്ബര്‍ഗിലാണ് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടെസ്റ്റ് നടക്കുന്നത്.

കളിക്കളത്തിലെ കൊടും ചതി... എല്ലാം ഒരാള്‍ മുന്‍കൂട്ടി കണ്ടു!! കള്ളക്കളി പൊളിച്ചത് ഡിവില്ലിയേഴ്‌സ്

സച്ചിന്‍, അഫ്രീദി... പന്ത് ചുരണ്ടല്‍ വിവാദം ക്രിക്കറ്റില്‍ പുത്തരിയല്ല, ഇവരും കുടുങ്ങി

1

ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് റെന്‍ഷോയെ ഓസീസ് ടീമിലേക്കു തിരിച്ചുവിളിക്കാന്‍ കാരണം. കഴിഞ്ഞ ക്രിസ്തുമസിനു ശേഷം ഉജ്ജ്വല ഫോമിലാണ് താരം. ഷെഫീല്‍ഡ് ഫീല്‍ഡ് ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത അഞ്ചാമത്തെ താരം കൂടിയാണ് അദ്ദേഹം. ചൊവ്വാഴ്ച രാത്രിയോടെ ദേശീയ ടീമിനൊപ്പം ചേരാന്‍ റെന്‍ഷോ യാത്ര തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2017-18 സീസണിലെ ആഷസ് പരമ്പരയ്ക്കുള്ള ഓസീസ് ടീമില്‍ നിന്നും റെന്‍ഷോ തഴയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തി താരം സെലക്റ്റര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

2

പീറ്റര്‍ ഹാന്‍ഡ്‌സ്‌ടോംബിനെപ്പോലെയുള്ളര്‍ 12ാമനായി നിലവില്‍ ഓസീസ് ടീമിലുണ്ടെങ്കിലും മറ്റൊരാളെ പകരക്കാരനായി കൊണ്ടുവരാന്‍ ഓസ്‌ട്രേലിയ തീരുമാനിക്കുകയായിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കോച്ച് ഡാരന്‍ ലേമാന്‍ എന്നിവരുടെ ഭാവിയെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമായിരിക്കും വിലക്കുള്‍പ്പെടെയുള്ള ശിക്ഷാനടപടികളിലേക്കു ക്രിക്കറ്റ് ഓസ്‌ട്രേലിയ നീങ്ങുകയുള്ളൂ.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, March 27, 2018, 15:01 [IST]
Other articles published on Mar 27, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍