വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2019 ലോകകപ്പിലെ ധോണിയുടെ റണ്ണൗട്ട്, ഡയറക്ട് ത്രോ ഭാഗ്യമോ? തുറന്ന് പറഞ്ഞ് ഗപ്റ്റില്‍

ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാനാവാതെ റണ്ണൗട്ടായി ധോണി മടങ്ങിയത് ഇന്നും ഇന്ത്യന്‍ ആരാധകരുടെ മനസിലെ കണ്ണീരോര്‍മയാണ്

1

വെല്ലിങ്ടണ്‍: 2019ലെ ഏകദിന ലോകകപ്പ് ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. ഇന്ത്യ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായി എന്നതിലുപരിയായി എംഎസ് ധോണിയെന്ന ഇതിഹാസത്തിന്റെ ഇന്ത്യന്‍ ജഴ്‌സിയിലെ അവസാന മത്സരമെന്ന നിലയിലാണ് ഈ ലോകകപ്പ് ആരാധക മനസിലുള്ളത്. ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാനാവാതെ റണ്ണൗട്ടായി ധോണി മടങ്ങിയത് ഇന്നും ഇന്ത്യന്‍ ആരാധകരുടെ മനസിലെ കണ്ണീരോര്‍മയാണ്.

ധോണി ക്രീസില്‍ നിന്നിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയം ഉറപ്പായിരുന്നു. എന്നാല്‍ വിജയത്തിന് തൊട്ടടുത്ത് വെച്ച് ധോണി റണ്ണൗട്ടാവുകയായിരുന്നു. 240 എന്ന താരതമ്യേനെ ചെറിയ വിജയലക്ഷ്യമായിരുന്നിട്ടും 18 റണ്‍സകലെ ഇന്ത്യ വീണു. അന്ന് ആരും അത് ധോണിയുടെ ഇന്ത്യന്‍ ജഴ്‌സിയിലെ അവസാന മത്സരമായിരിക്കുമെന്ന് കരുതിയിരുന്നില്ല. ഇപ്പോഴിതാ അന്ന് ധോണിയെ ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കിയ കിവീസിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ ഓര്‍മ പങ്കുവെച്ചിരിക്കുകയാണ്.

Also Read: ഇന്ത്യയെ രക്ഷിക്കാന്‍ ധോണിയെത്തും? നിര്‍ണ്ണായക നീക്കവുമായി ബിസിസിഐ, ലക്ഷ്യം കപ്പ്Also Read: ഇന്ത്യയെ രക്ഷിക്കാന്‍ ധോണിയെത്തും? നിര്‍ണ്ണായക നീക്കവുമായി ബിസിസിഐ, ലക്ഷ്യം കപ്പ്

എന്തുകൊണ്ട് ഡയറക്ട് ത്രോ?

എന്തുകൊണ്ട് ഡയറക്ട് ത്രോ?

കോളിന്‍ ഡി ഗ്രാന്റ്‌ഹോം അപ്പോള്‍ സ്റ്റംപിന് അടുത്തുണ്ടായിരുന്നു. ധോണി ഓടിയെത്തുന്നേയുള്ളൂവെന്ന് കണ്ടിരുന്നു. ഗ്രാന്റ്‌ഹോമിന് ത്രോയെറിഞ്ഞ് റണ്ണൗട്ടാക്കുമ്പോഴേക്കും ക്രീസിന്‍ ധോണിയെത്താന്‍ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ടാണ് ഡയറക്ട് ത്രോ ചെയ്യാന്‍ തീരുമാനിച്ചത്- ആമസോണ്‍ പ്രൈം പുറത്തുവിട്ട വീഡിയോയില്‍ ഗപ്റ്റില്‍ പറഞ്ഞു. ഈ വിക്കറ്റാണ് മത്സരം ഇന്ത്യയുടെ കൈയില്‍ നിന്ന് നഷ്ടപ്പെടുത്തിയത്. ധോണി പുറത്താവുമ്പോള്‍ ഇന്ത്യ 221 എന്ന വിജയ ലക്ഷ്യത്തിന് തൊട്ടടുത്തായിരുന്നു

Also Read: T20 World Cup 2022: വമ്പന്മാര്‍, പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തി, ഇത്തവണത്തെ ഫ്‌ളോപ്പ് 11 ഇതാ

വില്യംസണും മറക്കാനാവാത്ത വിക്കറ്റ്

വില്യംസണും മറക്കാനാവാത്ത വിക്കറ്റ്

ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും ധോണിയുടെ റണ്ണൗട്ടിനെ ആവേശത്തോടെയാണ് ഓര്‍ക്കുന്നത്. 'സാധാരണയായി മിഡ് ഓഫിലാണ് ഞാന്‍ ഫീല്‍ഡ് ചെയ്യാറുള്ളത്. ധോണിയുടെ ആ റണ്ണൗട്ട് മത്സരത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു ഇത്. അത്രയും ദൂരത്ത് നിന്ന് ഡയറക്ട് ത്രോയിലൂടെ വിക്കറ്റ് നേടുകയെന്നത് അവിശ്വസനീയമാണ്. വലിയ വിക്കറ്റായിരുന്നു അത്. വിജയം നേടാനുള്ള മികച്ച അവസരമാണ് അത് ഞങ്ങള്‍ക്ക് ഒരുക്കി നല്‍കിയത്-വില്യംസണ്‍ പറഞ്ഞു.

ടോം ലാദത്തിന്റെ ഓര്‍മകള്‍ ഇങ്ങനെ

ടോം ലാദത്തിന്റെ ഓര്‍മകള്‍ ഇങ്ങനെ

ഞാന്‍ സ്റ്റംപിന് പിന്നിലായിരുന്നു. പന്തിന് പിന്നാലെ ഓടുകയായിരുന്നു ഞാന്‍. എന്നാല്‍ എനിക്ക് മുമ്പ് തന്നെ ഗപ്റ്റില്‍ പന്തിലേക്കെത്തി. ആരെങ്കിലും സ്റ്റംപിന് അടുത്തേക്ക് ബാക്കപ്പായി എത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഡയറക്ട് ത്രോയിലൂടെ ഗപ്റ്റില്‍ സ്റ്റംപില്‍ പന്ത് കൊള്ളിച്ചു. മനോഹരമായ നിമിഷമായിരുന്നു അത്- ടോം ലാദം പറഞ്ഞു. മത്സരത്തില്‍ ന്യൂസീലന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ ലാദമായിരുന്നു.

ധോണി നിന്നിരുന്നെങ്കില്‍ എന്തും സാധ്യം

ധോണി നിന്നിരുന്നെങ്കില്‍ എന്തും സാധ്യം

ധോണിയുടെ റണ്ണൗട്ട് എന്നെന്നും സവിശേഷമായതാണ്. എംഎസ് ധോണിക്കെതിരേ കളിച്ചിട്ടുള്ളവര്‍ക്കറിയാം അദ്ദേഹം ക്രീസില്‍ നിന്നാല്‍ എന്തും സാധ്യമാക്കുമെന്ന്. എത്ര നേരം ധോണി ക്രീസില്‍ നില്‍ക്കുന്നുവോ അത്രത്തോളം ഞങ്ങളുടെ വിജയ സാധ്യത കുറയുമായിരുന്നു. ഫൈനലിലേക്കെത്താനുള്ള മത്സരമായതിനാല്‍ത്തന്നെ ധോണിയുടെ വിക്കറ്റിനേയും ആ മത്സരത്തേയും സവിശേഷമായാണ് കാണുന്നത്- ടിം സൗത്തി പറഞ്ഞു.

Also Read: ധോണിയെ ഒപ്പം കൂട്ടണം, ദ്രാവിഡിന് പകരം ആളെത്തണം! ഇന്ത്യക്ക് തിരിച്ചുവരാന്‍ അഞ്ച് വഴികള്‍

ഇന്ത്യ കരഞ്ഞ ദിനം

ഇന്ത്യ കരഞ്ഞ ദിനം

2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യക്ക് വലിയ കിരീട പ്രതീക്ഷ നല്‍കിയ ലോകകപ്പുകളിലൊന്നാണ് 2019ലെ ഏകദിന ലോകകപ്പ്. ഇംഗ്ലണ്ട് വേദിയായ ലോകകപ്പില്‍ രോഹിത് ശര്‍മയുടെ പ്രകടനമായിരുന്നു എടുത്തു പറയേണ്ടത്. ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം നേടി എല്ലാവരെയും വിറപ്പിക്കാന്‍ രോഹിത്തിനായി. എന്നാല്‍ നിര്‍ണ്ണായക സെമിയില്‍ 1 റണ്‍സാണ് അദ്ദേഹം നേടിയത്. ഇന്ത്യന്‍ ആരാധകരെ വളരെ നിരാശപ്പെടുത്തിയ ലോകകപ്പായിരുന്നു ഇത്.

Story first published: Wednesday, November 16, 2022, 19:45 [IST]
Other articles published on Nov 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X