വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടി20 ടീമിലേക്കു ഇവര്‍ക്കു ഇനിയൊരു മടങ്ങിവരവില്ല! ഇതാ അഞ്ചു പേര്‍

ദിനേശ് കാര്‍ത്തികും കൂട്ടത്തില്‍

ഐപിഎല്ലിന്റെ വരവിനു ശേഷം ഓരോ വര്‍ഷവും ഇന്ത്യന്‍ ക്രിക്കറ്റിലേക്കു പ്രതിഭകളുടെ കുത്തൊഴുക്കാണ് കാണുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ പല കളിക്കാരുടെയും കരിയര്‍ ഐപിഎല്ലിലൂടെ മാറിമറിഞ്ഞിട്ടുണ്ട്. കാരണം അന്താരാഷ്ട്ര ക്രിക്കറ്റിനെ കവച്ചുവയ്ക്കുന്ന പ്രശസ്തിയാണ് പലപ്പോഴും താരങ്ങള്‍ക്കു ഐപിഎല്ലില്‍ ലഭിക്കുന്നത്. ഇതു ദേശീയ ടീമിലേക്കുള്ള അവരുടെ എന്‍ട്രി വേഗത്തിലാക്കുകയും ചെയ്യുന്നു.

1

ഐപിഎല്ലിലൂടെ വരവറിയിച്ച് പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റലെ അവിഭാജ്യഘടകമായി മാറിയ ഒരുപാട് താരങ്ങളെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയെന്നത് ഐപിഎല്ലിനു ശേഷം കൂടുതല്‍ കടുപ്പമാവുകയും ചെയ്തിട്ടുണ്ട്. കുറച്ചു മല്‍സരങ്ങളില്‍ ഫ്‌ളോപ്പായാല്‍ അയാളുടെ സ്ഥാനം ലക്ഷ്യമിട്ട് ഒരുപിടി മികച്ച കളിക്കാരാണ് പുറത്തുനില്‍ക്കുന്നത്. അതിനാല്‍ തന്നെ സ്ഥിരതയാര്‍ന്ന പ്രകടനം ദീര്‍ഘകാലത്തേക്കു നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ഒരു താരത്തിനു ഇന്ത്യന്‍ ടീമിലെ സ്ഥാനം ഭദ്രമാക്കാന്‍ കഴിയൂ. നേരത്തേ ഇന്ത്യക്കായി കളിച്ചിട്ടുളള ചില താരങ്ങള്‍ക്കു ഇനിയൊരിക്കലും ടി ട20 ടീമിലേക്കു മടങ്ങിവരാന്‍ സാധിച്ചേക്കില്ല. ആരൊക്കെയാണ് ഇവരെന്നു നോക്കാം.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

പ്രതിഭയുണ്ടായിട്ടും അത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേണ്ട രീതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാതെ പോയ നിര്‍ഭാഗ്യവാനായ മധ്യനിര ബാറ്ററാണ് മനീഷ് പാണ്ഡെ. മികച്ച സാങ്കേതികത്തികവുള്ള ബാറ്ററാണ് പാണ്ഡെ കിടിലന്‍ ഫീല്‍ഡറുമാണ്. ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ പല അവസരങ്ങളും താരത്തിനു ലഭിച്ചിരുന്നു. പക്ഷെ ഇവയൊന്നും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ പാണ്ഡെയ്്ക്കായില്ല. സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ കാരണം പലപ്പോഴും ടീമിനു അകത്തും പുറത്തുമായി തുടരുകയായിരുന്നു താരം.

3

എന്നാല്‍ ഇനിയൊരു ഭാഗ്യപരീക്ഷണത്തിനു പാണ്ഡെയ്ക്കു അവസരം ലഭിക്കില്ല. കാരണം സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരെപ്പോലെയുള്ള മികച്ച മധ്യനിര ബാറ്റര്‍മാര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. അതുകൊണ്ടു തന്നെ ഇനിയൊരിക്കല്‍ക്കൂടി ഇന്ത്യയുടെ ടി20 ടീമിലെത്തുക പാണ്ഡെയ്ക്കു അസാധ്യവുമാവും. മാത്രമല്ല ഈ സീസണിലെ ഐപിഎല്ലും പാണ്ഡെയെ സംബന്ധിച്ച് മോശാമാണ്. സ്ഥിരതയില്ലാത്ത പ്രകടനം കാരണം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്ലെയിങ് ഇലവനിലും താരത്തിനു സ്ഥാനം നഷ്ടമായിരിക്കുകയാണ്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

വെറ്ററന്‍ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ സ്പിന്നര്‍മാരില്‍ ഒരാളാണ്. മല്‍സരഗതി തന്നെ മാറ്റാനുള്ള അസാധാരണ മിടുക്ക് അദ്ദേഹത്തിനുണ്ട്. ഓരോ ബാറ്ററെയും കുടുക്കാന്‍ ഏതു ബോളാണ് ഏറ്റവും മികച്ചതെന്നു ഏറ്റവും നന്നായി അറിയാവുന്ന തന്ത്രശാലിയായ ബൗളറാണ് അശ്വിന്‍.

5

ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം ഇപ്പോഴും ടീമിന്റെ അവിഭാജ്യഘടകമാണ്. പക്ഷെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍, പ്രത്യേകിച്ചും ടി20യില്‍ അശ്വിനു ഇനി കളിക്കുക ബുദ്ധിമുട്ടായിരിക്കും. നാലു വര്‍ഷത്തിനു ശേഷം കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലൂടെയാണ് അദ്ദേഹം വൈറ്റ് ബോള്‍ ടീമില്‍ തിരിച്ചെത്തിയത്. മോശമല്ലാത്ത പ്രകടനം താരം നടത്തുകയും ചെയ്തു. പക്ഷെ ടി20 ഫോര്‍മാറ്റില്‍ വിക്കറ്റുകളെടുക്കാന്‍ പഴയതു പോലെ സാധിക്കുന്നില്ലെന്നതാണ് അശ്വിന്റെ പ്രശ്‌നം. ഈ സീസണിലെ ഐപിഎല്ലിലും ഇതു കാണാം.

വിജയ് ശങ്കര്‍

വിജയ് ശങ്കര്‍

ത്രീഡി പ്ലെയറെന്ന വിശേഷണവുമായി നേരത്തേ ഇന്ത്യന്‍ ടീമിലേക്കു വന്ന താരമാണ് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി ഇന്ത്യ നേരത്തേ കണ്ടു വച്ചിരുന്ന താരം കൂടിയാണ് അദ്ദേഹം. 2019ലെ ഏകദിന ലോകകപ്പില്‍ പരിചയസമ്പന്നനായ അമ്പാട്ടി റായുഡുവിനു പകരമാണ് വിജയ് ഇന്ത്യന്‍ ടീമിലെത്തിയത്. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കുകയും ചെയ്തിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന വിജയ്ക്ക് പക്ഷെ ഇതു ഇന്ത്യന്‍ ജഴ്‌സിയില്‍ ആവര്‍ത്തിക്കാനായില്ല.

7

ഈ സീസണിലെ ഐപിഎല്‍ വിജയ്‌യെ സംബന്ധിച്ച് കരിയര്‍ വീണ്ടെടുക്കാനുള്ള മികച്ച അവസരം കൂടിയായിരുന്നു. പക്ഷെ ഗുജറാത്ത് ടൈറ്റന്‍സ് താരമായ അദ്ദേഹത്തിനു പ്രതീക്ഷയ്‌ക്കൊത്തുയരാനായില്ല. ഇതേ തുടര്‍ന്നു ടീമിലെ സ്ഥാനവും നഷ്ടമായി. വെങ്കടേഷ് അയ്യരെപ്പോലെയുള്ള താരങ്ങളുടെ വരവും ഹാര്‍ദിക് ഫോം വീണ്ടെടുത്തതുമെല്ലാം പരിഗണിക്കുമ്പോള്‍ വിജയ്ക്കു ഇനി ടി20 ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

മിസ്റ്ററി സ്പിന്നറെന്ന വിശേഷണവുമായി വന്ന താരമാണ് വരുണ്‍ ചക്രവര്‍ത്തി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇതേ തുടര്‍ന്നു വരുണ്‍ ഇന്ത്യന്‍ ടീമിലുമെത്തി. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും താരം ടീമിലുണ്ടായിരുന്നു. പക്ഷെ മോശം പ്രകടനത്തെ തുടര്‍ന്നു പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടു.

9

ഈ സീസണിലെ ഐപിഎല്ലില്‍ കെകെആറിനായി ദയനീയ പ്രകടനമാണ് വരുണ്‍ കാഴ്ചവയ്ക്കുന്നത്. ഇതേ തുടര്‍ന്നു കെകെആറിന്റെ പ്ലെയിങ് ഇലവനില്‍ നിന്നു പോലും താരം ഒഴിവാക്കപ്പെട്ടു. യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ് തുടങ്ങിയ സ്പിന്നര്‍മാര്‍ ഐപിഎല്ലില്‍ മിന്നുന്ന ഫോമിലാണ്. അതകൊണ്ടു തന്നെ വരുണിനെ ഇനി ഇന്ത്യയുടെ ടി20 ടീമിലേക്കു പരിഗണിക്കാനും സാധ്യതയില്ല.

ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് ഇന്ത്യയുടെ ടി20 ടീമിലേക്കു തിരിച്ചെത്താന്‍ സാധ്യയില്ലാത്ത മറ്റൊരു താരം. എംഎസ് ധോണിയെന്ന ഇതിഹാസതാരത്തിന്റെ സാന്നിധ്യം കൊണ്ടു മാത്രം ഇന്ത്യന്‍ ടീമിന്റെ സ്ഥിരം താരമാവാന്‍ കഴിയാതെ പോയ നിര്‍ഭാഗ്യവാനാണ് അദ്ദേഹം. 2005 മുതല്‍ 19 വരെ ഇന്ത്യയുടെ വിക്കറ്റ് കാത്തത് ധോണിയായിരുന്നു. എങ്കിലും ബാക്കപ്പ് വിക്കറ്റ് കീപ്പറായി കാര്‍ത്തിക് പല തവണ ടീമിന്റെ ഭാഗമാവുകയും സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കുകയും ചെയ്തു.

11

അവസാനമായി 2018ലെ നിദാഹാസ് ട്രോഫി ഫൈനലിലെ സൂപ്പര്‍ ഫിനിഷിങിലൂടെ കാര്‍ത്തിക് ഇന്ത്യയുടെ ഹീറോയായപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ധോണിയുടെ പകരക്കാരനായി വന്ന റിഷഭ് പന്ത് ടീമില്‍ വളരെ പെട്ടെന്നു സ്ഥാനമുറപ്പിച്ചതോടെ വീണ്ടും കാര്‍ത്തികിന്റെ വഴിയടയുകയായിരുന്നു. ഈ സീസണില്‍ ആര്‍സിബിക്കായി ഫിനിഷറുടെ റോളില്‍ കാര്‍ത്തിക് കസറുകയാണ്. പക്ഷെ ഇന്ത്യന്‍ ടി20 ടീമിലേക്കു ഇതിന്റെ പേരില്‍ മാത്രം അദ്ദേഹത്തെ തിരിച്ചുവിളിക്കാനിടയില്ല.

Story first published: Saturday, May 7, 2022, 8:18 [IST]
Other articles published on May 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X