വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കും കണ്ടു പഠിക്കാം.... വിന്‍ഡീസിനെ അടിച്ചൊതുക്കി പാണ്ഡെയും കൂട്ടരും, പരമ്പര നേട്ടം

മനീഷ് പാണ്ഡെയാണ് ടീമിനെ നയിക്കുന്നത്

വിന്‍ഡീസിനെ അടിച്ചൊതുക്കി പാണ്ഡെയും കൂട്ടരും, പരമ്പര നേട്ടം | Oneindia Malayalam

ആന്റിഗ്വ: അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു പ്രചോദനമായി എ ടീമിന്റെ തകര്‍പ്പന്‍ പ്രകടനം. മനീഷ് പാണ്ഡെ നയിച്ച ഇന്ത്യന്‍ എ ടീം വിന്‍ഡീസ് എയ്‌ക്കെതിരായ ഏകദിന പരമ്പര പോക്കറ്റിലാക്കിയിരിക്കുകയാണ്. മൂന്നാം ഏകദിനത്തില്‍ വമ്പന്‍ ജയമാണ് പാണ്ഡെയും സംഘവും ആഘോഷിച്ചത്.

കോലി ഒരക്ഷരം മിണ്ടിപ്പോകരുത്, കപില്‍ ദേവ് പറയും പുതിയ കോച്ച് ആരെന്ന് കോലി ഒരക്ഷരം മിണ്ടിപ്പോകരുത്, കപില്‍ ദേവ് പറയും പുതിയ കോച്ച് ആരെന്ന്

148 റണ്‍സിന് ആതിഥേയരെ ഇന്ത്യ കശാപ്പ് ചെയ്യുകയായിരുന്നു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യന്‍ എ ടീം 3-0ന്റെ അപരാജിത ലീഡും സ്വന്തമാക്കുകയായിരുന്നു. ബാറ്റിങില്‍ പാണ്ഡെ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ബൗളിങില്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയും ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ചു.

ഏകപക്ഷീയ വിജയം

ഏകപക്ഷീയ വിജയം

മൂന്നാം അനൗദ്യോഗിക ഏകദിനത്തില്‍ ഏകപക്ഷീയമായ വിജയമാണ് ഇന്ത്യന്‍ എ ടീം നേടിയത്. പാണ്ഡെയും സംഘവും വിന്‍ഡീസിനെ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റിന് 295 റണ്‍സാണ് നേടിയത്.
മറുപടിയില്‍ വിന്‍ഡീസ് പൊരുതാന്‍ പോലുമാവാതെ കീഴടങ്ങുകയായിരുന്നു. വെറും 147 റണ്‍സില്‍ വിന്‍ഡീസ് കൂടാരത്തില്‍ തിരിച്ചെത്തി.

പാണ്ഡെ, ഗില്‍, ക്രുനാല്‍...

ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് മൂന്നു താരങ്ങളുടെ മികച്ച പ്രകടനമായിരുന്നു. ബാറ്റിങില്‍ പാണ്ഡെയോടൊപ്പം യുവതാരം ശുഭ്മാന്‍ ഗില്ലും കസറി. 100 റണ്‍സെടുത്ത പാണ്ഡെയാണ് ഇന്ത്യയെ 300ന് അടുത്ത് സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്.
നാലാമനായി ഇറങ്ങിയ പാണ്ഡെ 87 പന്തില്‍ ആറു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമാണ് 100 റണ്‍സെടുത്തത്. ഓപ്പണറായ ഗില്‍ 81 പന്തില്‍ എട്ടു ബൗണ്ടറികളോടെ 77 റണ്‍സെടുത്തു.
മറുപടിയില്‍ ക്രുനാലിന്റെ മാസ്മരിക സ്‌പെല്‍ വിന്‍ഡീസിന്റെ കഥ കഴിക്കുകയായിരുന്നു. ഏഴോവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളാണ് ക്രുനാല്‍ കൊയ്തത്.

ഇന്ത്യന്‍ ടീം വിന്‍ഡീസിലേക്ക്

ഇന്ത്യന്‍ ടീം വിന്‍ഡീസിലേക്ക്

ഇന്ത്യയുടെ സീനിയര്‍ ടീം ആഗസ്റ്റിലാണ് വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്നത്. മൂന്നു വീതം ടി20കളും ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണ് ഇന്ത്യ കരീബിയന്‍ മണ്ണില്‍ കളിക്കുന്നത്. ചില സീനിയര്‍ താരങ്ങള്‍ക്കു ഇന്ത്യ പരമ്പരയില്‍ വിശ്രമം നല്‍കിയേക്കുമെന്നാണ് സൂചന. എംഎസ് ധോണി, ജസ്പ്രീത് ബുംറ എന്നിവരൊന്നും പരമ്പരയില്‍ കളിച്ചേക്കില്ല.
വിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെ വെള്ളിയാഴ്ച (ജൂലൈ 19) ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Story first published: Thursday, July 18, 2019, 11:15 [IST]
Other articles published on Jul 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X