അശ്വിന് 'രാഹു' കാലം... ടെസ്റ്റ് ടീമില്‍ ഇടമില്ല, ഐപിഎല്ലിലും തെറിച്ചേക്കും, പഞ്ചാബ് ഒഴിവാക്കുന്നു

KXIP eyeing to trade Ravichandran Ashwin before IPL 2020 | Oneindia Malayalam

ആന്റിഗ്വ: ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന് ഇതു കഷ്ടകാലമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അശ്വിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ഐപിഎല്ലിലും താരത്തെ കാത്തിരിക്കുന്നത് തിരിച്ചടിയാണ്.

കോലീ... ഇങ്ങനെ ആയാല്‍ ശരിയാവില്ല, ഉപദേശവുമായി ദാദ, കാരണക്കാര്‍ രണ്ടു പേര്‍

കഴിഞ്ഞ രണ്ടു സീസണുകളിലും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായിരുന്നു അദ്ദേഹം. എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ അശ്വിന്റെ നായകസ്ഥാനം തെറിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. മാത്രമല്ല ടീമിലെ സ്ഥാനം തന്നെ മുന്‍ ലോക ഒന്നാം നമ്പര്‍ സ്പിന്നര്‍ക്കു നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അശ്വിനു പകരം രാഹുല്‍?

അശ്വിനു പകരം രാഹുല്‍?

അശ്വിനെ നായകസ്ഥാനത്തു നിന്നും നീക്കി പകരം വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ലോകേഷ് രാഹുലിനെ പുതിയ സീസണില്‍ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാന്‍ പഞ്ചാബ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നതായാണ് വിവരം. അധികം വൈകാതെ തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നു ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അശ്വിനായി ഡല്‍ഹി രംഗത്ത്

അശ്വിനായി ഡല്‍ഹി രംഗത്ത്

അശ്വിനെ ടീമിലേക്കു കൊണ്ടു വരാന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീം ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പുതിയ സീസണില്‍ 32കാരനായ സ്പിന്നറെ ടീമിലേക്കു കൊണ്ടു വരാന്‍ ഡല്‍ഹി ടീം മാനേജ്‌മെന്റ് പഞ്ചാബുമായി ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് സൂചന. എന്നാല്‍ അശ്വിനെ വിട്ടുനല്‍കണമോയെന്ന കാര്യത്തില്‍ പഞ്ചാബ് ഇനിയും തീരുമാനമെടുത്തിട്ടില്ല.

ഡല്‍ഹി മാത്രമല്ല രാജസ്ഥാന്‍ റോയല്‍സും അശ്വിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പകരം കെ ഗൗതമിനെ വിട്ടുനല്‍കാനും രാജസ്ഥാന്‍ സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്.

ടീമിലെത്തിയത് 2018ല്‍

ടീമിലെത്തിയത് 2018ല്‍

2018ലാണ് 7.6കോടി രൂപയ്ക്കു അശ്വിന്‍ പഞ്ചാബ് ടീമിലെത്തിയത്. ഈ സീസണിലുള്‍പ്പെടെ രണ്ടു തവണയും ടീമിനെ നയിച്ചത് അശ്വിനായിരുന്നു. പക്ഷെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി നടത്തിയതു പോലെയുള്ള പ്രകടനങ്ങള്‍ പഞ്ചാബിനൊപ്പം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല.

2018 സീസണില്‍ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഏഴാമതും കഴിഞ്ഞ സീസണില്‍ ആറാമതുമാണ് പഞ്ചാബ് ഫിനിഷ് ചെയ്തത്. പഞ്ചാബിനായി 28 മല്‍സരങ്ങളില്‍ നിന്നും 25 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, August 24, 2019, 12:57 [IST]
Other articles published on Aug 24, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X