വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ്: സെവാഗും മിസ്ബയും സമിയും നായകന്മാര്‍, പോരാട്ടം തീപാറും, എല്ലാമറിയാം

ക്യാപ്റ്റന്മാര്‍ ഒന്നിനൊന്ന് മികച്ചവരായതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം

1

ക്രിക്കറ്റ് ലോകത്തെ വീണ്ടും ആവേശം കൊള്ളിക്കാന്‍ അവരെത്തുന്നു. ലോക ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇതിഹാസങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലെജന്റ്‌സ് ക്രിക്കറ്റ് ലീഗിന് നാളെ തുടക്കമാവുകയാണ്. മൂന്ന് ടീമുകളിലായി ഒട്ടുമിക്ക മുന്‍ സൂപ്പര്‍ താരങ്ങളും വീണ്ടും അണിനിരക്കുമ്പോള്‍ ആരാധകര്‍ക്കത് ആവേശ കാഴ്ചയാവുമെന്നുറപ്പ്. ഒമാനിലെ മസ്‌കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെ ഇപ്പോഴിതാ നായകന്മാരെയും പ്രഖ്യാപിച്ചിരിക്കുകയാണ്.

മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഇന്ത്യ മഹാരാജാസ് ടീമിന്റെ നായകനാവുമ്പോള്‍ മുന്‍ പാകിസ്താന്‍ നായകനും പരിശീലകനുമായ മിസ്ബാഹ് ഉല്‍ ഹഖ് ഏഷ്യ ലയണ്‍സിനെയും നയിക്കും. വെസ്റ്റ് ഇന്‍ഡീസിന് രണ്ട് തവണ ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഡാരന്‍ സമിയാണ് ലോക ജയ്ന്റ്‌സിനെ നയിക്കുന്നത്. ക്യാപ്റ്റന്മാര്‍ ഒന്നിനൊന്ന് മികച്ചവരായതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഒട്ടുമിക്ക ഇതിഹാസങ്ങളും ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് തന്നെയാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ മഹാരാജസും ഏഷ്യ ലയണ്‍സുമാണ് മത്സരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 8 മണിക്കാണ് മത്സരം. സോണി ചാനലില്‍ മത്സരം തത്സമയം കാണാനാവും.

മഹാരാജാക്കന്മാരാവാന്‍ ഇന്ത്യന്‍ നിര

മഹാരാജാക്കന്മാരാവാന്‍ ഇന്ത്യന്‍ നിര

സെവാഗ് നയിക്കുന്ന ഇന്ത്യ മഹാരാജസില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുമുണ്ട്. സെവാഗ് തന്നെയാണ് ടീമിലെ എടുത്തുപറയേണ്ട താരം. റോഡ് സേഫ്റ്റി സീരിസിലൂടെ തന്റെ ബാറ്റിങ് മികവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ച സെവാഗിന്റെ വെടിക്കെട്ട് പ്രകടനം ടീമിന് കരുത്താവും. ഇന്ത്യന്‍ ടീമിനെ കുറച്ച് മത്സരങ്ങളില്‍ നയിച്ച സെവാഗ് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവരുടെയും ക്യാപ്റ്റനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

യുവരാജ് സിങ്ങാണ് ടീമിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയ യുവരാജിന്റെ ബാറ്റിങ് വെടിക്കെട്ട് വീണ്ടും കാണാനുള്ള അവസരമാണ് ആരാധകര്‍ക്ക് ലഭിച്ചിരിക്കുന്നത്. മുന്‍ സിഎസ്‌കെ സൂപ്പര്‍ താരവും തമിഴ്‌നാട് ആഭ്യന്തര താരവുമായ സുബ്രമണ്യ ബദരിനാഥ്, യൂസുഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍, നമാന്‍ ഓജ, വേണുഗോപാല്‍ റാവു എന്നിവരെല്ലാം ടീമിലുണ്ട്.

ഇന്ത്യ മഹാരാജാസ് ടീം- വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, എസ് ബദ്രിനാഥ്, ആര്‍പി സിങ്, പ്രഗ്യാന്‍ ഓജ, നമാന്‍ ഓജ, മന്‍പ്രീത് ഗോണി, ഹേമങ് ബദാനി, വേണുഗോപാല്‍ റാവു, മുനാഫ് പട്ടേല്‍, സഞ്ജയ് ബാംഗര്‍, നയന്‍ മോംഗിയ, അമിത് ഭണ്ഡാരി.

ഏഷ്യയുടെ പുലിക്കുട്ടികള്‍

ഏഷ്യയുടെ പുലിക്കുട്ടികള്‍

മിസ്ബാഹ് ഉല്‍ ഹഖ് നയിക്കുന്ന ഏഷ്യാ ലയണ്‍സ് തകര്‍പ്പന്‍ ടീമുമായാണ് എത്തുന്നത്. ശ്രീലങ്കന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ സനത് ജയസൂര്യ, ഉപുല്‍ തരംഗ, തിലകരത്‌ന ദില്‍ഷന്‍, പാകിസ്താന്റെ ഷുഹൈബ് മാലിക്ക്, മുഹമ്മദ് യൂസഫ് എന്നിവരെല്ലാമാണ് ടീമിന്റെ പ്രധാന ആകര്‍ഷണം. റാവല്‍പിണ്ടി എക്‌സ്പ്രസ് ഷുഹൈബ് അക്തര്‍ പഴയ വേഗത്തോടെ തന്നെ പന്തുകളുമായെത്തിയാല്‍ എതിരാളികള്‍ പ്രയാസപ്പെടുമെന്നുറപ്പ്. റോഡ് സേഫ്റ്റി ടൂര്‍ണമെന്റില്‍ അക്തറിന്റെ ബൗളിങ് പ്രകടനം പ്രതാപകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതുപോലെയായിരുന്നു.

ഏഷ്യ ലയണ്‍സ് ടീം- ഷുഐബ് അക്തര്‍, ഷാഹിദ് അഫ്രീഡി, സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്നെ ദില്‍ഷന്‍, അസ്ഹര്‍ മഹമ്മൂദ്, ഉപുല്‍ തരംഗ, മിസ്ബാഹുല്‍ ഹഖ്, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, മുഹമ്മദ് യൂസുഫ്, ഉമര്‍ ഗുല്‍, അസ്ഗര്‍ അഫ്ഗാന്‍.

ലോകത്തെ കീഴക്കുന്ന ടീമുമായി ജയ്ന്റ്‌സ്

ലോകത്തെ കീഴക്കുന്ന ടീമുമായി ജയ്ന്റ്‌സ്

ഏറ്റവും ശക്തമായ ടീമെന്ന് വിളിക്കാവുന്നത് ലോക ജയ്ന്റ്‌സിനെയാണ്. ഡാരന്‍ സമിയുടെ നായകമികവിനൊപ്പം കെവിന്‍ പീറ്റേഴ്‌സന്‍, ഹെര്‍ഷല്‍ ഗിബ്‌സ്, കോറിന്‍ ആന്‍ഡേഴ്‌സന്‍, ബ്രാഡ് ഹാഡിന്‍, കെവിന്‍ ഒബ്രൈന്‍ എന്നിവരെല്ലാം ടീമിലെ പ്രധാന താരങ്ങളാണ്. ഫീല്‍ഡിങ് ഇതിഹാസം ജോണ്ടി റോഡ്‌സും മുന്‍ ന്യൂസീലന്‍ഡ് നായകന്‍ ഡാനിയല്‍ വെട്ടോറിയും ഓസീസ് സൂപ്പര്‍ പേസര്‍ ബ്രെറ്റ് ലീയും ഉള്‍പ്പെടുന്ന ലോക ജയ്ന്റ്‌സ് കപ്പടിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

ലോക ജയന്റ്സ് ടീം- ഡാരന്‍ സമി, ഡാനിയേല്‍ വെറ്റോറി, ബ്രെറ്റ് ലീ, ജോണ്ടി റോഡ്സ്, കെവിന്‍ പീറ്റേഴ്സന്‍, ഇമ്രാന്‍ താഹിര്‍, ഒവെയ്സ് ഷാ, ഹെര്‍ഷല്‍ ഗിബ്സ്, ആല്‍ബി മോര്‍ക്കല്‍, മോര്‍നെ മോര്‍ക്കല്‍, കോറി ആന്‍ഡേഴ്സന്‍, മോണ്ടി പനേസര്‍, ബ്രാഡ് ഹാഡിന്‍, കെവിന്‍ ഒബ്രെയ്ന്‍, ബ്രെന്‍ഡന്‍ ടെയ്ലര്‍ .

Story first published: Wednesday, January 19, 2022, 15:56 [IST]
Other articles published on Jan 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X