വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

LLC: സെവാഗ് x കാലിസ്! ജയസൂര്യ, ശ്രീശാന്ത്, ലീ, മുരളി കളിക്കും; പ്രിവ്യു, സാധ്യതാ ഇലവന്‍

വെള്ളിയാഴ്ച രാത്രിയാണ് പോരാട്ടം

മുന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളെ വീണ്ടും കളിക്കളത്തില്‍ കാണാന്‍ ആരാധകര്‍ക്കു സുവര്‍ണാവസരം. ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിന്റെ (എല്‍എല്‍സി) രണ്ടാം സീസണിനു മുന്നോടിയായുള്ള സ്‌പെഷ്യല്‍ മാച്ച് വെള്ളിയാഴ്ച (സപ്തംബര്‍ 16) നടക്കും. ഇന്ത്യ മഹാരാജാസും ലോക ജയന്റ്‌സുമാണ് പ്രദര്‍ശന മല്‍സരത്തില്‍ കൊമ്പുകോര്‍ക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തിനു ആതിഥേയത്വം വഹിക്കുന്നത്.

T20 World Cup: മൂന്നു പേര്‍ സ്ഥാനമര്‍ഹിച്ചു! അതില്‍ സഞ്ജുവില്ല- മുന്‍ ക്യാപ്റ്റന്‍ പറയുന്നുT20 World Cup: മൂന്നു പേര്‍ സ്ഥാനമര്‍ഹിച്ചു! അതില്‍ സഞ്ജുവില്ല- മുന്‍ ക്യാപ്റ്റന്‍ പറയുന്നു

ടി20 ഫോര്‍മാറ്റിലുള്ള മല്‍സരം രാത്രി 7.30നാണ് തുടങ്ങുക. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും ലൈവ് സ്ട്രീമിങ്ങുണ്ടാവും. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്.

1

മുന്‍ ഇതിഹാസ ഓപ്പണണര്‍ വീരേന്ദര്‍ സെവാഗാണ് ഇന്ത്യന്‍ ടീമിനെ ഈ മല്‍സരത്തില്‍ നയിക്കുന്നത്. നേരത്തേ സൗരവ് ഗാംഗുലിയെയായിരുന്നു ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നത്. പക്ഷെ ബിസിസിഐ പ്രസിഡന്റ് കൂടിയായ ദാദ പിന്നീട് ഈ കളിയില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതോടെയാണ് വീരുവിനു ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്. മറുഭാഗത്തു ലോക ഇലവന്റെ ക്യാപ്റ്റന്‍ സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസാണ്.

2

വീരേന്ദര്‍ സെവാഗിനെ മാറ്റിനിര്‍ത്തിയാല്‍ ബാറ്റിങില്‍ മറ്റു വമ്പന്‍ താരങ്ങളൊന്നും ഇന്ത്യന്‍ നിരയില്‍ ഇല്ലെന്നു കാണാം. എസ് ബദ്രിനാഥ്, മുന്‍ ഓള്‍റൗണ്ടര്‍മാരും സഹോദരന്‍മാരുമായ യൂസുഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍, വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍, മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ് എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.
ബാറ്റിങിനേക്കാള്‍ ശക്തമാണ് ഇന്ത്യന്‍ ബൗളിങ് നിരയെന്നു പറയാന്‍ സാധിക്കും. മലയാളി താരം ശ്രീശാന്ത്, സ്വിങ് സ്‌പെഷ്യലിസ്റ്റായിരുന്ന ആര്‍പി സിങ്, സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ് എന്നിവര്‍ ഇന്ത്യന്‍ നിരയിലുണ്ട്.

T20 World Cup: ടീമിലെടുത്തിരുന്നെങ്കില്‍ സഞ്ജു ഇന്ത്യയുടെ തുറുപ്പുചീട്ടായേനെ! ഇതാ ഇങ്ങനെ

3

ലോക ഇലവന്‍ കടലാസില്‍ ഇന്ത്യയേക്കാള്‍ വളരെ ശക്തമാണ് ഇതിഹാസ താരങ്ങളുടെ വലിയൊരു നിര തന്നെ അവരുടെ ടീമില്‍ കാണാന്‍ സാധിക്കും. ശ്രീലങ്കയുടെ സനത് ജയസൂര്യയും ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സനുമായിരിക്കും ഓപ്പണര്‍മാര്‍.

4

ഇംഗ്ലണ്ടിന്റെ മുന്‍ നായന്‍ ഒയ്ന്‍ മോര്‍ഗന്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ലെന്‍ഡ്ല്‍ സിമ്മണ്‍സ്, അയര്‍ലാന്‍ഡിന്റെ കെവിന്‍ ഒബ്രെയ്ന്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറായിരുന്ന മാറ്റ് പ്രയര്‍ എന്നിവരെല്ലാം ടീമിന്റെ ഭാഗമാണ്. ബൗളിങില്‍ ശ്രീലങ്കയുടെ സ്പിന്‍ വിസ്മയം മുത്തയ്യ മുരളീധരനും സൗത്താഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്‌നും ഓസ്‌ട്രേലിയന്‍ ജോടികളായ ബ്രെറ്റ് ലീ, മിച്ചെല്‍ ജോണ്‍സന്‍ എന്നിവരുമുണ്ട്.

T20 World Cup: ഓപ്പണിങ്ങ്, അഞ്ചാം നമ്പര്‍, അതോ ബെഞ്ചിലോ?, റിഷഭിന്റെ ബെസ്റ്റ് സ്ഥാനം ഏത്?

5

ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ച് ബാറ്റിങിനു വളരെയധികം യോജിച്ചതാണ്. അതുകൊണ്ടു തന്നെ ഒരു ഹൈ സ്‌കോറിങ് മാച്ചാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ബൗളര്‍മാര്‍ക്കു തങ്ങളുടെ ലൈനിലും ലെങ്ത്തിലും കണിശത പുലര്‍ത്തിയാല്‍ മാത്രമേ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

പക്ഷെ കാലാവസ്ഥ ഈ മല്‍സരത്തിനു ഭീഷണിയുയര്‍ത്തുന്നുണ്ട്. വെള്ളിയാഴ്ച ഇവിടെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ മഹാരാജാസ്- വീരേന്ദര്‍ സെവാഗ് (ക്യാപ്റ്റന്‍), എസ് ബദ്രിനാഥ്, യൂസുഫ് പഠാന്‍, മുഹമ്മദ് കൈഫ്, പാര്‍ഥിവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിങ്, എസ് ശ്രീശാന്ത്, പ്രഗ്യാന്‍ ഓജ, ആര്‍പി സിങ്, ജോഗീന്ദര്‍ ശര്‍മ.

ലോക ജയന്റ്‌സ്- ഷെയ്ന്‍ വാട്‌സന്‍, സനത് ജയസൂര്യ, ജാക്വസ് കാലിസ് (ക്യാപ്റ്റന്‍), ഒയ്ന്‍ മോര്‍ഗന്‍, ലെന്‍ഡ്ല്‍ സിമ്മണ്‍സ്, കെവിന്‍ ഒബ്രെയ്ന്‍, മാറ്റ് പ്രയര്‍ (വിക്കറ്റ് കീപ്പര്‍) മുത്തയ്യ മുരളീധരന്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, ബ്രെറ്റ് ലീ, മിച്ചെല്‍ ജോണ്‍സണ്‍.

Story first published: Thursday, September 15, 2022, 22:55 [IST]
Other articles published on Sep 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X