ഐപിഎല്‍: രാജസ്ഥാനെ തകര്‍ത്ത് കൊല്‍ക്കത്ത... പ്ലേഓഫ് ഇനി കൈയെത്തുംദൂരത്ത്

Written By:
കൊൽക്കത്തക്ക് പ്ലേയ്ഓഫ് ഇനി അകലെയല്ല,രാജസ്ഥാൻ തകർന്നടിഞ്ഞു

കൊല്‍ക്കത്ത: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ജയം. ആറു വിക്കറ്റിനാണ് ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ കെകെആര്‍ ജയിച്ചുകയറിയത്. ഈ ജയത്തോടെ പ്ലേഓഫിന് തൊട്ടരികിലെത്താല്‍ കൊല്‍ക്കത്തയ്ക്കു സാധിച്ചു. രാജസ്ഥാന്‍ ആവട്ടെ പുറത്താവലിന്റെ വക്കിലുമെത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ ഒരോവര്‍ ബാക്കിനില്‍ക്കെ 142 റണ്‍സിനു എറിഞ്ഞിടാന്‍ കെകെആറിനു സാധിച്ചു. മറുപടിയില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ രണ്ടോവര്‍ ബാക്കിനില്‍ക്കെ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി.

1
43459

42 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 45 റണ്‍സെടുത്ത ക്രിസ് ലിന്നാണ് കെകെആറിന്റെ ജയം അനായാസമാക്കിയത്. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് പുറത്താവാതെ 31 റണ്‍സ് നേടി. സുനില്‍ നരെയ്‌നും നിതീഷ് റാണയും 21 റണ്‍സ് വീതമെടുത്തു പുറത്തായി.

1

നേരത്തേ വെടിക്കെട്ടോടെ തുടങ്ങിയ രാജസ്ഥാന്‍ പിന്നീട് മാലപ്പടക്കം കണക്കെ കത്തിത്തീരുകയായിരുന്നു. 39 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. രാഹുല്‍ ത്രിപാഠി (27), ജയദേവ് ഉനാട്കട്ട് (26) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റു താരങ്ങള്‍.

22 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ബട്‌ലര്‍ 39 റണ്‍സെടുത്തത്. ബട്‌ലറുടെ ഓപ്പണിങ് പങ്കാളിയായ ത്രിപാഠി 15 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. നാലോവറില്‍ തന്നെ രാജസ്ഥാന്റെ സ്‌കോര്‍ 60 കടന്നിരുന്നു. കൂറ്റന്‍ സ്‌കോറിലേക്കു കുതിക്കുമെന്നു തോന്നിച്ച രാജസ്ഥാന്‍ പിന്നീട് അവിശ്വസനീയമാംവിധം തകര്‍ന്നടിയുകയായിരുന്നു.

2

നാലു വിക്കറ്റെടുത്ത സ്പിന്നര്‍ കുല്‍ദീപ് യാദവാണ് രാജസ്ഥാന്റെ അന്തകനായത്. രണ്ടു വിക്കറ്റ് വീതമെടുത്ത ആന്ദ്രെ റസ്സലും പ്രദീഷ് കൃഷ്ണയും യാദവിനു മികച്ച പിന്തുണയേകി. ടോാസ് ലഭിച്ച കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഒരു മാറ്റവുമായാണ് കൊല്‍ക്കത്ത ഇറങ്ങിയതെങ്കില്‍ രാജസ്ഥാന്‍ ടീമില്‍ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. പരിക്കേറ്റ പിയൂഷ് ചൗളയ്ക്കു പകരം പേസര്‍ ശിവം മാവി കളിച്ചു. മറുഭാഗത്ത് ഇഷ് സോധി, രാഹുല്‍ ത്രിപാഠി, അനുരീത് സിങ് എന്നിവരാണ് രാജസ്ഥാനു വേണ്ടി കളിച്ചത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, May 15, 2018, 15:53 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍