വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി തയ്യാറെടുത്തുകഴിഞ്ഞു; ലോകകപ്പില്‍ ആ സ്ഥാനത്തുകളിക്കാന്‍ താന്‍ ഒരുക്കമെന്ന് ക്യാപ്റ്റന്‍

കോലി ഇനി നാലാം നമ്പറിൽ | Oneindia Malayalam

ഹൈദരാബാദ്: സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ലോകകപ്പില്‍ നാലാം സ്ഥാനത്ത് ആരാണ് കളിക്കുകയെന്നത്. രണ്ടിലധികം പേരുകള്‍ ഈ സ്ഥാനത്തേക്ക് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാല്‍, പരിശീലകന്‍ രവിശാസ്ത്രി പറയുന്നത് ക്യാപ്റ്റന്‍ വിരാട് കോലിയെ നാലാം സ്ഥാനത്ത് കളിപ്പിക്കുമെന്നാണ്.

kohli

പരിശീലകന്റെ നിര്‍ദ്ദേശം ക്യാപ്റ്റന്‍ ഇപ്പോഴേ ഏറ്റെടുത്തു കഴിഞ്ഞമട്ടാണ്. സാധാരണ രീതിയില്‍ കോലി മൂന്നാം നമ്പറായാണ് കളിക്കാനിറങ്ങുന്നത്. ആ സ്ഥാനത്ത് ലോകത്തെ ഏറ്റവും മികച്ച താരവും മറ്റാരുമല്ല. കോലി തന്റെ റെക്കോര്‍ഡുകളെല്ലാം സ്വന്തമാക്കിയതും മൂന്നാം സ്ഥാനത്തെ മികവിലൂടെയാണ്. പൊടുന്നനെ ബാറ്റിങ് ക്രമം മാറുന്നത് ഏത് കളിക്കാരനെയും ബുദ്ധിമുട്ടിലാക്കുമെങ്കിലും കോലി അത് വിഷയമാക്കുന്നില്ല.

ഐപിഎല്‍ 2019: ഇവര്‍ക്കു മുന്നില്‍ ബാറ്റിങ് നിരയുടെ മുട്ട് ഇടിക്കും!! തടുക്കാമെങ്കില്‍ തടുത്തോ... ഐപിഎല്‍ 2019: ഇവര്‍ക്കു മുന്നില്‍ ബാറ്റിങ് നിരയുടെ മുട്ട് ഇടിക്കും!! തടുക്കാമെങ്കില്‍ തടുത്തോ...

നാലാമനായി താന്‍ പലതവണ ബാറ്റിങ്ങിനിറങ്ങിയിട്ടുണ്ടെന്ന് കോലി പറഞ്ഞു. മൂന്നാം നമ്പറിലായാലും നാലാമതായാലും എന്റെ കളിയില്‍ മാറ്റം വരില്ല. ഏതു സാഹചര്യത്തിലും തനിക്ക് സ്വതസിദ്ധമായ ബാറ്റിങ് കാഴ്ചവെക്കാന്‍ കഴിയും. സ്ഥാനങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും കോലി ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

virat

സമീപകാലത്ത് ചില മത്സരങ്ങളില്‍ ഇന്ത്യയുടെ ബാറ്റിങ് തിര തകര്‍ന്നടിഞ്ഞതാണ് കോലിയെ നാലാം നമ്പറിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. ആദ്യ മൂന്ന് വിക്കറ്റ് പൊടുന്നനെ വീണാലും കോലി ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ് പരിശീലകന്റെ നിലപാട്. അമ്പാട്ടി റായിഡു ഉള്‍പ്പെടെയുള്ളവരാണ് നേരത്തെ നാലാം നമ്പറിലേക്ക് പരിഗണിച്ചിരുന്നത്. കോലിയെ നാലാം നമ്പറിലേക്ക് മാറ്റുമ്പോള്‍ മൂന്നാം സ്ഥാനത്ത് ബാറ്റിങ്ങിന് ആരിറങ്ങും എന്നത് സംബന്ധിച്ച് ടീം വ്യക്തമാക്കിയിട്ടില്ല.

Story first published: Friday, March 1, 2019, 17:02 [IST]
Other articles published on Mar 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X