Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടരെ 2 സിക്‌സ്, അടുത്തതില്‍ സഞ്ജു ചെയ്യുകയെന്ത്? അഭിയുടെ മറുപടി ഞെട്ടിക്കും!!

ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭാഗ്യ ജോടികളായി മാറായിരിക്കുകയാണ് സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യം. ടി20 ലോകകപ്പ് നേട്ടവും ഇതു തന്നെയാണ് അടിവരയിടുന്നത്. അഭിഷേക് പ്രതീക്ഷിച്ചതു പോലെ തിളങ്ങിയില്ലെങ്കിലും കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവയ്ക്കാന്‍ സഞ്ജുവിനായിരുന്നു.

സഞ്ജുവിനൊപ്പം ടി20യില്‍ ഓപ്പണറായി കളിക്കുമ്പോഴുള്ള അനുഭവസമ്പത്തിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അഭിഷേക്. ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവില്‍ സഞ്ജുവിനൊപ്പം പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SANJU ABHISHEK

സഞ്ജുവിന്റ ബാറ്റിങ്

ടി20 ലോകകപ്പില്‍ ഇത്തവണ ഏറ്റവുമധികം സിക്‌സറുകള്‍ വാരിക്കൂട്ടിയ താരം സഞ്ജു സാംസണായിരുന്നു. വെറും അഞ്ചിന്നിങ്‌സുകളില്‍ അദ്ദേഹം അടിച്ചെടുത്തത് 24 സിക്‌സറുകളാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു എഡിഷനില്‍ ഒരു താരം ഇത്രയും സിക്‌സറുകളടിച്ചത്.

സഞ്ജുവിന്റെ ഈ സിക്‌സര്‍ വീക്ക്‌നസിനെ കുറിച്ചായിരുന്നു അദ്ദേഹത്തെ മുന്നിലിരുത്തി അഭിഷേക് ശര്‍മയോടു പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ വിക്രാന്ത് ഗുപ്ത ചോദിച്ചത്. തുടര്‍ച്ചയായി രണ്ടു സിക്‌സറുകളടിച്ചു കഴിഞ്ഞാല്‍ വീണ്ടുമൊന്ന് അടിക്കേണ്ടെന്നു ചിന്തിക്കുന്നയാളാണോ സഞ്ജുവെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഇത്തരമൊരു ഘട്ടത്തില്‍ സഞ്ജു എന്തായിരിക്കും ചെയ്യുകയെന്നു നമുക്കു പറയാന്‍ സാധിക്കില്ലെന്നതാണ് സത്യം. അദ്ദേഹം അടിക്കുമോ, അതോ നിര്‍ത്തുമോയെന്ന് ഊഹിക്കാനേ കഴിയില്ല. പക്ഷെ അദ്ദേഹം അടിച്ചുകൊണ്ടേയിരിക്കുകയാണ് ചെയ്യാറുള്ളതെന്നും അഭിഷേക് പറഞ്ഞപ്പോള്‍ അടുത്തിരുന്ന സഞ്ജു ചിരിയോടെയാണ് ഇതിനോടു പ്രതികരിച്ചത്.

ഏകദിന മോഹം

നിലവില്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമാണെങ്കിലും ഏകദിനത്തില്‍ അഭിഷേക് ശര്‍മ ഇനിയും അരങ്ങേറിയിട്ടില്ല. ഈ ഫോര്‍മാറാറ്റിലും ദേശീയ ടീമിനായി കളിക്കാന്‍ ആഗ്രഹമില്ലേയെന്നായിരുന്നു അദ്ദേഹത്തോടുള്ള മറ്റൊരു ചോദ്യം.

ദേശീയ ടീമിനു വേണ്ടി കഴിയാവുന്നിടത്തോളം എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. പക്ഷെ ഞാന്‍ ഇപ്പോള്‍ ഇതേ കുറിച്ചെല്ലാം ആലോചിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്.

കാരണം ഇവയൊന്നും എന്റെ നിയന്ത്രണതിലുള്ള കാര്യങ്ങളുമല്ല. ഞാന്‍ ഇപ്പോള്‍ തുടര്‍ന്നു പോരുന്ന പ്രക്രിയ ഫോളോ ചെയ്യുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യുവരാജ് സിങ് പഠിപ്പിച്ചു തന്നിട്ടുള്ള കാര്യങ്ങളാണിതെന്നും അഭിഷേക് വ്യക്തമാക്കി.

ABHISHEK SHARMA

നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്ത കാര്യങ്ങളെ പറ്റി ആലോചിക്കേണ്ടതില്ലെന്നാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഞാന്‍ പഠിച്ചിട്ടുള്ള കാര്യം. അതേക്കുറിച്ച് ആലോചിച്ച് ഞാന്‍ അസ്വസ്ഥനാവേണ്ട കാര്യവുമില്ല.

ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന മല്‍സരങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്ത് ടീമിനെ വിജയിപ്പിക്കുകയെന്നതിലാണ ഞാന്‍ ശ്രദ്ധിക്കുന്നത്. എങ്കിലും ഏകദിനത്തിലും ഇന്ത്യക്കു വേണ്ടി കളിക്കുകയെന്നത് വലിയൊരു സ്വപ്‌നം തന്നൊണെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.

അഭിഷേകിന്റെ പ്രകടനം

സമാപിച്ച ടി20 ലോകകപ്പിലെ ടോപ്‌സ്‌കോററാവുമെന്നു പലരും പ്രവചിച്ച താരമായിരുന്നു അഭിഷേക് ശര്‍മ. കാരണം കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ റണ്‍വേട്ടയില്‍ തലപ്പത്ത് ഫിനിഷ് ചെയ്തത് അദ്ദേഹമാണ്. അതിനാല്‍ കരിയറിലെ കന്നി ടി20 ലോകകപ്പിലും അഭിഷേക് മിന്നിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.

പക്ഷെ ബാറ്റിങില്‍ അദ്ദേഹത്തിനു തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും അഭിഷേക് ഡെക്കായി മാറി. അസുഖം കാരണം ഒരു മല്‍സരത്തില്‍ കളിക്കാനുമായില്ല. ഓഫ്‌സ്പിന്നര്‍മാര്‍ക്കെതിരേ താരം പുറത്താവുന്നത് സ്ഥിരം കാഴ്ചയായി മാറി.

പക്ഷെ ടീം മാനേജ്‌മെന്റ് അഭിഷേകിനെ കൈവിട്ടില്ല. മോശം ഫോമിലായിട്ടും അദ്ദേഹത്തിനു വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിച്ചുകൊണ്ടേിരുന്നു. ന്യൂസിലാന്‍ഡുമായുള്ള ഫൈനലില്‍ അഭിഷേകിനെ കളിപ്പിച്ചേക്കില്ലെന്നു ആദ്യം അഭ്യൂഹങ്ങളുണ്ടായിരുന്നു.

പക്ഷെ ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ നിലനിര്‍ത്തി. വളരെ അഗ്രസീവ് ഫിഫ്റ്റിയുമായാണ് അഭിഷേക് ഇതിനോടു പ്രതികരിച്ചത്. എട്ടിന്നിങ്‌സുകളിലായി 17.62 എന്ന ദയനീയ ശരാശരിയില്‍ 141 റണ്‍സ് മാത്രമാണ് ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

Story first published: Sunday, March 15, 2026, 7:48 [IST]
Other articles published on Mar 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+