സ്മൃതി മന്ദാനയും വിരാട് കോലിയും തമ്മില്‍ ഒരു സാമ്യമുണ്ട്; അതാണോ ഭാഗ്യമാകുന്നത്?

Posted By: അന്‍വര്‍ സാദത്ത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ ഭാഗ്യനമ്പര്‍ ഏതാണ്? ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് 18 ഒരു ഭാഗ്യ നമ്പറായി തോന്നുന്നുണ്ടെന്നാണ് ചിലരുടെ വാദം. ഇതിന് കാരണവുമുണ്ട്. ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെയും വനിതാ ക്രിക്കറ്റ് താരം സ്മതൃതി മന്ദാനയുടെ ജഴ്‌സി നമ്പരും 18 ആണ്.

ഇന്ത്യയോട് തോല്‍ക്കുന്നു; ദക്ഷിണാഫ്രിക്കയുടെ പുതുതലമുറ നിരാശപ്പെടുത്തുന്നതായി സ്മിത്ത്

സൗത്ത് ആഫ്രിക്കയില്‍ വിരാട് കോഹ്‌ലി ഈ ജഴ്‌സിയണിഞ്ഞ് ടീമിനെ നയിക്കുമ്പോള്‍ വനിതാ ക്രിക്കറ്റ് ടീമുമായി സ്മൃതി മന്ദാനയും ഇവിടെയുണ്ട്. സൗത്ത് ആഫ്രിക്കക്കെതിരെ ഒരേ ദിവസം രണ്ടുപേരുടെയും സെഞ്ചുറി തികച്ച് അതാത് ടീമുകളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. കേപ്ടൗണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ റണ്‍ തികയ്ക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ വിരാട് ക്ലാസായി ബാറ്റ് ചെയ്ത് 160 റണ്ണാണ് തികച്ചത്. 34-ാം ഓവറിലാണ് വിരാട് സെഞ്ചുറി തികച്ചത്.

smriti

ആറ് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്ണാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. 124 റണ്‍ വിജയമാണ് ഇന്ത്യന്‍ പുരുഷ ടീം നേടിയത്. ഇതേസമയത്ത് കിംബര്‍ളിയില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമും വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. സ്റ്റൈലിഷ് ബാറ്റിംഗ് നടത്തുന്ന സ്മൃതി മന്ദാനയാണ് 129 പന്തില്‍ 135 റണ്‍ അടിച്ച് ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. സൗത്ത് ആഫ്രിക്കയുമായി മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് വനിതാ ടീം പിടിച്ചടക്കുകയും ചെയ്തു. ജേഴ്‌സി നമ്പര്‍ 18-മായി വിരാട് കോഹ്‌ലിയും, സ്മൃതി മന്ദാനയും ഇന്ത്യന്‍ ടീമുകളെ സുവര്‍ണ്ണ കാലത്തേക്ക് വളര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.

Story first published: Saturday, February 10, 2018, 10:34 [IST]
Other articles published on Feb 10, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍