ഇന്ത്യയോട് തോല്‍ക്കുന്നു; ദക്ഷിണാഫ്രിക്കയുടെ പുതുതലമുറ നിരാശപ്പെടുത്തുന്നതായി സ്മിത്ത്

Posted By: അന്‍വര്‍ സാദത്ത്

സെന്റ് മോര്‍ട്ടിസ്: സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ 3-0ന് ഇന്ത്യ മുന്നിലാണ്. ഈ സമ്പൂര്‍ണ്ണ ആധിപത്യം സൗത്ത് ആഫ്രിക്കയുടെ തയ്യാറെടുപ്പ് ഒട്ടും പോരെന്നതിന്റെ സൂചനയായി വിലയിരുത്തി മുന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത്. മികച്ച എതിരാളികളുമായി പോരാടാന്‍ ഈ ടീമിന് ശക്തി പോരെന്നാണ് തോല്‍വികള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം വിധിയെഴുതി. ആഫ്രിക്കന്‍ മണ്ണില്‍ ഒരു പരമ്പര വിജയം നേടി ചരിത്രം കുറിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

ഫിയൊറെന്റീന തകര്‍ന്നു, ഇറ്റലിയില്‍ യുവന്റസ് തലപ്പത്തേക്ക്... ജയത്തോടെ നാപ്പോളിയെ പിന്തള്ളി

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റ് കൊണ്ടും, സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലും, കുല്‍ദീപ് യാദവും സ്പിന്‍ മാജിക്കിലൂടെയും ഇന്ത്യയുടെ വിജയത്തിന് വഴിയൊരുക്കുന്നുണ്ട്. മൂന്ന് പ്രധാനപ്പെട്ട താരങ്ങള്‍ ഡിവില്ലിയേഴ്‌സ്, ഡു പ്ലെസിസ്, ഡി കോക്ക് എന്നിവരില്ലാതെയാണ് സൗത്ത് ആഫ്രിക്ക കളിക്കുന്നത്. പക്ഷെ ബാക്കിയുള്ള താരങ്ങള്‍ക്ക് ഇന്ത്യയെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത തലമുറ തയ്യാറെടുത്തിട്ടില്ലെന്നതിന് തെളിവാണ്, ഗ്രെയിം സ്മിത്ത് വ്യക്തമാക്കി.

smith

സൗത്ത് ആഫ്രിക്കയുടെ യുവതാരങ്ങളുടെ പ്രകടനം തീര്‍ത്തും നിരാശാജനകമാണ്. ഭാവിയിലേക്ക് ഇവരെ തയ്യാറെടുപ്പിക്കാന്‍ ടീം നന്നായി ചിന്തിക്കേണ്ടിയിരിക്കുന്നു. മറുവശത്ത് ഇന്ത്യ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ വിജയങ്ങള്‍ അവര്‍ അര്‍ഹിക്കുന്നത് തന്നെയാണ്, സ്മിത്ത് കൂട്ടിച്ചേര്‍ത്തു. ഈ തോല്‍വി സൗത്ത് ആഫ്രിക്കയ്ക്ക് ഒരു പാഠമാകുമെന്ന പ്രതീക്ഷയിലാണ് മുന്‍ ക്യാപ്റ്റന്‍.

മുത്തയ്യ മുരളീധരനും, ഷെയിന്‍ വാണിനും ശേഷം സ്പിന്നര്‍മാരിലെ പ്രതീക്ഷയാണ് ചാഹലും, കുല്‍ദീപുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. ഈ ടീമിനെ ഉപയോഗിച്ച് ഇന്ത്യക്ക് ടെസ്റ്റിലും വിജയിക്കാന്‍ കഴിയുമായിരുന്നെന്ന് ഗ്രെയിം സ്മിത്ത് വ്യക്തമാക്കുന്നു. അജിങ്ക രഹാനെയെ ഒഴിവാക്കിയതാണ് തോല്‍വിയില്‍ കലാശിച്ച ആ അബദ്ധമെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Story first published: Saturday, February 10, 2018, 10:14 [IST]
Other articles published on Feb 10, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍