വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചേതന്‍ ശര്‍മയുടെ 'ചതി', മുന്‍ സെലക്ഷന്‍ കമ്മിറ്റി ഇവരെ കണ്ടില്ലെന്നു നടിച്ചു!

സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ നീക്കിയിരുന്നു

prithvi

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനേറ്റ ദുരന്തം കാരണം ആദ്യം കസേര തെറിച്ചത് സെലക്ഷന്‍ കമ്മിറ്റിക്കാണ്. ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള നാലംഗ സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ പുറത്താക്കുകയായിരുന്നു. പുതിയ സെലക്ഷന്‍ കമ്മിറ്റിക്കായി ബോര്‍ഡ് അപേക്ഷ ക്ഷണിക്കുകയും ചെയ്തിരിക്കുകയാണ്.

Also Read: ഹര്‍ദിക് ഇന്ത്യയുടെ സൂപ്പര്‍ ക്യാപ്റ്റനാവുമോ? വെറും സ്വപ്‌നം മാത്രമാണത്! - ബട്ട് പറയുന്നുAlso Read: ഹര്‍ദിക് ഇന്ത്യയുടെ സൂപ്പര്‍ ക്യാപ്റ്റനാവുമോ? വെറും സ്വപ്‌നം മാത്രമാണത്! - ബട്ട് പറയുന്നു

ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കു കിരീടമില്ലാതെ മടങ്ങേണ്ടി വന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ടീമിനെ തിരഞ്ഞെടുത്തതില്‍ സെലക്ഷന്‍ കമ്മിറ്റിക്കു സംഭവിച്ച പിഴവാണെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായിട്ടാണ് സെലക്ഷന്‍ കമ്മിറ്റിയി പിരിച്ചുവിടാന്‍ ബോര്‍ഡ് തീരുമാനിച്ചത്. സെലക്ഷന്‍ കമ്മിറ്റിയുടെ പിഴവ് കാരണം ടീമില്‍ സ്ഥാനം ലഭിക്കേണ്ടിയിരുന്ന ചില താരങ്ങള്‍ തഴയപ്പെട്ടിരുന്നു. ഇവര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

പൃഥ്വി ഷാ

പൃഥ്വി ഷാ

നിലവിലെ ഇന്ത്യന്‍ യുവ താരങ്ങളില്‍ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളാണ് പൃഥ്വി ഷാ. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം താരത്തിന്റെ പ്രഹരശേഷി ലോകം കണ്ടിട്ടുള്ളതാണ്. പക്ഷെ ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇവയൊന്നും കാണാത്ത തരത്തിലാണ് ടീമുകളെ ഇതുവരെ തിരഞ്ഞെടുത്തത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി പല തകര്‍പ്പന്‍ ഇന്നിങ്‌സുകളും പൃഥ്വി മുന്‍ സീസണുകളില്‍ കളിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്ത്യക്കു വേണ്ടി ഒരേയൊരു ടി20യില്‍ മാത്രമേ താരത്തിനു അവസരം ലഭിച്ചിട്ടുളളൂ. 2021ലായിരുന്നു ഇത്.

തുടര്‍ച്ചയായി തഴയപ്പെട്ടു

തുടര്‍ച്ചയായി തഴയപ്പെട്ടു

ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാതിരുന്നപ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി പല ടൂര്‍ണമെന്റുകളിലും ശ്രദ്ധേയായ പ്രകടനമാണ് പൃഥ്വി ഷാ നടത്തിയത്. പക്ഷെ സെലക്ഷന്‍ കമ്മിറ്റി ഇവയൊന്നും വിലയിരുത്താനോ, താരത്തെ ടീമിലുള്‍പ്പെടുത്താനോ തയ്യാറായില്ല. അയര്‍ലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നീവിടങ്ങളില്‍ പര്യടനം നടത്തിയപ്പോള്‍ രണ്ടാംനിര ടീമിനെയായിരുന്നു ഇന്ത്യ അയച്ചത്. പല യുവതാരങ്ങള്‍ക്കും ഈ പരമ്പരകളില്‍ അവസരം ലഭിച്ചെങ്കിലും പൃഥ്വിയെ മാത്രം കാണാനായില്ല. പുതിയ സെലക്ഷന്‍ കമ്മിറ്റി വരുന്നതോടെ തന്റെ സമയം തെളിയുമെന്ന പ്രതീക്ഷയിലാണ് താരം.

Also Read: വരുമാനവും 'ആകാശം' മുട്ടുമോ? സൂര്യയുടെ ആസ്തി, കാര്‍ കലക്ഷന്‍ എല്ലാമറിയാം

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

2020ലെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ കണ്ടെത്തലായിരുന്നു യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയ്. ലോകപ്പിനു പിന്നാലെ ഐപിഎല്ലിലേക്കു നറുക്കുവീണ താരം അവിടെയും മിന്നുന്ന പ്രകടനം നടത്തി. 2021ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ബിഷ്‌നോയ്. അവസരം ലഭിച്ചപ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടും താരത്തിനു മതിയായ അവസരങ്ങള്‍ ലഭിച്ചില്ല.

ലോകകപ്പില്‍ തഴയപ്പെട്ടു

ലോകകപ്പില്‍ തഴയപ്പെട്ടു

ഈ വര്‍ഷം നടന്ന ഏഷ്യാ കപ്പില്‍ രവി ബിഷ്‌നോയ് ടീമിലുണ്ടായിരുന്നു. പക്ഷെ ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമേ അവസരം ലഭിച്ചുള്ളൂ. പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ ഉജ്ജ്വലമായിട്ടാണ് ബിഷ്‌നോയ് ബൗള്‍ ചെയ്തത്. പക്ഷെ ഓസ്‌ട്രേലയയില്‍ നടന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്നും താരം തഴയപ്പെട്ടു.
ഇപ്പോള്‍ നടക്കുന്ന ന്യൂസിലാന്‍ഡുമായുള്ള ടി20, ഏകദിന പരമ്പരകളിലും ബിഷ്‌നോയിയെ ഉള്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറായില്ല. വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലും അദ്ദേഹത്തിനു ഇടം ലഭിച്ചിട്ടില്ല.

Also Read: ഹര്‍ദിക് ഇന്ത്യയുടെ സൂപ്പര്‍ ക്യാപ്റ്റനാവുമോ? വെറും സ്വപ്‌നം മാത്രമാണത്! - ബട്ട് പറയുന്നു

യുസ്വേന്ദ്ര ചഹല്‍

യുസ്വേന്ദ്ര ചഹല്‍

ചേതന്‍ ശര്‍മ നയിച്ച സെലക്ഷന്‍ കമ്മിറ്റി വന്നതിനു ശേഷം സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനും കഷ്ടകാലമായിരുന്നു. 2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടത് ഏറ്റവും വലിയ സര്‍പ്രൈസുകളിലൊന്നായിരുന്നു. യുഎഇയില്‍ തന്നെ നടന്ന ഐപിഎല്ലിന്റെ രണ്ടാം പാദത്തില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്തിട്ടും ചഹലിനെ പരിഗണിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. ചഹലിനു അനുഭവസമ്പത്ത് തീരെയില്ലാത്ത രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരയൈല്ലാം സെലക്ഷന്‍ കമ്മിറ്റി ലോകകപ്പ് ടീമിലെടുക്കുകയായിരുന്നു. ഇതു വന്‍ ഫ്‌ളോപ്പാവുകയും ചെയ്തിരുന്നു.

Story first published: Sunday, November 20, 2022, 16:30 [IST]
Other articles published on Nov 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X