വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പോണ്ടിങ് ദി ലെജന്റ്- നായകനായി ഈ റെക്കോര്‍ഡുകള്‍ ആര്‍ക്കുമില്ല! ധോണിക്ക് പോലും

അഞ്ചു റെക്കോര്‍ഡുകളറിയാം

ponting

ലോക ക്രിക്കറ്റിലെ സമാനതകളില്ലാത്ത നായകന്‍മാരില്‍ ഒരാളാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങ്. ഓസീസിന്റെ സുവര്‍ണ കാലമെന്നാണ് അദ്ദേഹത്തിനു കീഴിലുള്ള കാലഘട്ടത്തെ വിശേഷിപ്പിച്ചിരുന്നത്. ക്രിക്കറ്റില്‍ എതിരാളികളില്ലാതെ ഓസീസ് പടയോട്ടം നടത്തിയത് പോണ്ടിങിനു കീഴിലാണ്.

Also Read: IPL 2023: ഇവര്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തിട്ട് ഒരു കാര്യവുമില്ല! ആര്‍ക്കും വേണ്ടാത്ത വിദേശികള്‍Also Read: IPL 2023: ഇവര്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തിട്ട് ഒരു കാര്യവുമില്ല! ആര്‍ക്കും വേണ്ടാത്ത വിദേശികള്‍

ഒരു ക്യാപ്റ്റനെന്ന നിലയില്‍ ലോക ക്രിക്കറ്റില്‍ മറ്റൊരു നായകനും ആവകാശപ്പെടാനില്ലാത്ത ഒരുപാട് ലോക റെക്കോര്‍ഡുകള്‍ കുറിച്ച് രാജകീയമായിട്ടാണ് പോണ്ടിങ് പടിയിറങ്ങിയത്. വിരമിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ചില റെക്കോര്‍ഡുകള്‍ ഇപ്പോഴും ഇളക്കം തട്ടാതെ തുടരുകയാണ്. ഏതൊക്കെയെന്നു നോക്കാം.

കൂടുതല്‍ ഐസിസി ട്രോഫികള്‍

ഐസിസിയുടെ കൂടുതല്‍ ട്രോഫികള്‍ സ്വന്തമാക്കിയ ക്യാപ്റ്റന്‍ റിക്കി പോണ്ടിങാണ്. നിലവില്‍ മൂന്നില്‍ കൂടുതല്‍ ഐസിസി കിരീടങ്ങളുള്ള ഏക നായകനും അദ്ദേഹം തന്നെ. നാലു ഐസിസി ട്രോഫികളാണ് പോണ്ടിങ് ഏറ്റുവാങ്ങിയത്. 2003 ഏകദിന ലോകകപ്പ്, 2007 ഏകദിന ലോകകപ്പ്, 2006 ചാംപ്യന്‍സ് ട്രോഫി, 2009 ചാംപ്യന്‍സ് ട്രോഫി എന്നിവയാണിത്.

ponting1

കൂടുതല്‍ വിജയം

നിലവില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം വിജയങ്ങളുള്ള നായകന്‍ റിക്കി പോണ്ടിങാണ്. 220 വിജയങ്ങളോടെയാണ് അദ്ദേഹം ലോക റെക്കോര്‍ഡ് തീര്‍ത്തത്. ഭാവിയില്‍ മറ്റൊരു ക്യാപ്റ്റനും പോണ്ടിങിന്റെ ഈ റെക്കോര്‍ഡ് ഇനി തകര്‍ക്കാനും സാധ്യത തീരെയില്ല.

Also Read: ഇതാ അണ്ടര്‍ 19 ലോകകപ്പ് വൈസ് ക്യാപ്റ്റര്‍മാര്‍- സ്റ്റാറായത് ജഡ്ഡു, 'ക്ലച്ച് പിടിക്കാതെ' സഞ്ജു!Also Read: ഇതാ അണ്ടര്‍ 19 ലോകകപ്പ് വൈസ് ക്യാപ്റ്റര്‍മാര്‍- സ്റ്റാറായത് ജഡ്ഡു, 'ക്ലച്ച് പിടിക്കാതെ' സഞ്ജു!

കൂടുതല്‍ ലോകകപ്പ് വിജയങ്ങള്‍

കൂടൂതല്‍ ലോകകപ്പ് വിജയങ്ങളുള്ള ക്യാപ്റ്റനും റിക്കി പോണ്ടിങ് തന്നെ. അതുല്യമാ ക്രിക്കറ്റ് കരിയറല്‍ അദ്ദേഹം 26 മല്‍സരങ്ങളിലാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്കു നയിച്ചത്. ഇതിനിടെ രണ്ടു ലോക കിരീടങ്ങള്‍ ടീമിനു സമ്മാനിക്കുകയും ചെയ്തു.

ചാംപ്യന്‍സ് ട്രോഫിയില്‍ കൂടുതല്‍ ജയം

ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയില്‍ കൂടുതല്‍ വിജയങ്ങള്‍ കൊയ്തിട്ടുള്ള ക്യാപ്റ്റനും റിക്കി പോണ്ടിങാണ്. ടി20 ലോകകപ്പ് വരുന്നതിനു മുമ്പ് ഏകദിന ലോകകപ്പ് കഴിഞ്ഞാല്‍ ഐസിസിയുടെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റ് ചംപ്യന്‍സ് ട്രോഫിയായിരുന്നു. 12 മല്‍സങ്ങളിലാണ് ചാംപ്യന്‍സ് ട്രോഫിയില്‍ പോണ്ടിങ് ഓസീസിനു ജയം സമ്മാനിച്ചത്.

Also Read: ഓസീസിന് നന്ദി, മൂന്നാമതിരുന്ന ഇന്ത്യയെ രണ്ടാമതെത്തിച്ചു! എങ്ങനെ ഫൈനല്‍ കളിക്കാം?Also Read: ഓസീസിന് നന്ദി, മൂന്നാമതിരുന്ന ഇന്ത്യയെ രണ്ടാമതെത്തിച്ചു! എങ്ങനെ ഫൈനല്‍ കളിക്കാം?

ponting 3

കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റന്‍

ലോക ക്രിക്കറ്റില്‍ വിവിധ ഫോര്‍മാറ്റുകളിലായി കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള ക്യാപ്റ്റനും റിക്കി പോണ്ടിങ് തന്നെയാണ്. അത്യുജ്വലമായ ക്യാപ്റ്റന്‍സി കരിയറില്‍ അദ്ദേഹം ബാറ്റിങിലും മോശമാക്കിയില്ല. ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ ഓസീസ് കുപ്പായത്തില്‍ പോണ്ടിങ് വാരിക്കൂട്ടിയത് 15,440 റണ്‍സാണ്.

Story first published: Tuesday, December 20, 2022, 0:35 [IST]
Other articles published on Dec 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X