വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി വിസ്മയിപ്പിക്കാന്‍ 'എബിഡിയില്ല', ഇതിഹാസ താരത്തിന്റെ അറിഞ്ഞിരിക്കേണ്ട റെക്കോഡുകളിതാ

കേപ്ടൗണ്‍: ഐപിഎല്ലിന്റെ 2022 സീസണിന് മുന്നോടിയായി ആര്‍സിബി എബി ഡിവില്ലിയേഴ്‌സിനെ നിലനിര്‍ത്തുമോ ഇല്ലെയോ എന്നോ ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് എല്ലാവരെയും ഞെട്ടിക്കുന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത്. എല്ലാ തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്നാണ് എബിഡി ഇന്ന് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഇതോടെ ഇനിയൊരു സീസണില്‍ ആര്‍സിബിക്കൊപ്പം എബിഡി ഉണ്ടാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.

അവസാന സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാനാവാത്ത എബിഡിയുടെ ശക്തമായ തിരിച്ചുവരവാണ് ഇത്തവണ എല്ലാവരും കരുതിയിരുന്നതെങ്കിലും സംഭവിച്ചത് മറ്റൊന്നായിരിക്കുകയാണ്. എബിഡിയെപ്പോലെ ക്രിക്കറ്റ് ആരാധകരെ കോരിത്തരിപ്പിച്ച മറ്റൊരു വെടിക്കെട്ട് ബാറ്റ്‌സ്മാനുമില്ലെന്ന് പറയേണ്ടി വരും. എവിടെ പന്തിട്ടാലും അടിച്ചുപറത്തുന്ന അപൂര്‍വ്വം ചില ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഡിവില്ലിയേഴ്‌സ്. തന്റെ ക്രിക്കറ്റ് കരിയറിന് അദ്ദേഹം വിരാമമിടുമ്പോള്‍ കരിയറില്‍ നേടിയെടുത്ത പ്രധാന റെക്കോഡുകളുടെ കണക്കുകള്‍ പരിശോധിക്കാം.

ഏകദിനത്തില്‍ വേഗത്തിലുള്ള 50,100,150 എന്നീ റെക്കോഡുകള്‍ ഡിവില്ലിയേഴ്‌സിന്റെ പേരിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 16 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം 31 പന്തില്‍ സെഞ്ച്വറിയും 64 പന്തില്‍ 150ഉും കടന്നു. ഈ റെക്കോഡുകള്‍ ഇന്നുവരെ തകര്‍പ്പെടാതെ അദ്ദേഹത്തിന്റെ പേരില്‍ത്തന്നെയാണുള്ളത്. ഏകദിന ലോകകപ്പില്‍ 20 മത്സരത്തില്‍ കൂടുതല്‍ മത്സരം കളിച്ചവരില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി എബിഡിയുടെ പേരിലാണ്. 63.52 ആയിരുന്നു അദ്ദേഹത്തിന്റെ ലോകകപ്പിലെ ശരാശരി.

abdevilliers

ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് നേടിയവരില്‍ രണ്ടാം സ്ഥാനക്കാരനാണ് എബിഡി. 20014 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 25534 റണ്‍സുമായി ജാക്‌സ് കാലിസാണ് ഈ നേട്ടത്തില്‍ തലപ്പത്തുള്ളത്. ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറി നേടിയത് ഇതുവരെ ഒമ്പത് പേരാണ്. ഇതിലൊരാളാണ് എബിഡി. വിക്കറ്റ് കീപ്പര്‍ കൂടിയായ എബിഡി ഒരു ടെസ്റ്റ് മത്സരത്തില്‍ കൂടുതല്‍ പുറത്താക്കല്‍ നടത്തിയ വിക്കറ്റ് കീപ്പര്‍മാരില്‍ തലപ്പത്താണ്. 11 പുറത്താക്കലാണ് അദ്ദേഹം നടത്തിയത്. റിഷഭ് പന്തും ജാക്ക് റസലും ഈ റെക്കോഡില്‍ എബിഡിക്കൊപ്പമുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ പൂജ്യത്തിന് പുറത്താവുന്നതിന് മുമ്പ് കൂടുതല്‍ ഇന്നിങ്‌സ് കളിച്ച താരം ഡിവില്ലിയേഴ്‌സാണ്. തുടര്‍ച്ചയായി 12 ടെസ്റ്റ് മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങളുടെ റെക്കോഡില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനൊപ്പം തലപ്പത്താണ് അദ്ദേഹം. എബിഡിയുടെ സിക്‌സടിക്കാനുള്ള മികവില്‍ ആര്‍ക്കും ഒരു സംശയവുമില്ല. ഒരു ഏകദിന ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡില്‍ രോഹിത് ശര്‍മക്കും ക്രിസ് ഗെയ്‌ലിനുമൊപ്പമാണ് അദ്ദേഹം. 16 സിക്‌സാണ് മൂന്ന് പേരും നേടിയത്.

ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരങ്ങളിലൊരാളാണ് എബിഡി. ടൂര്‍ണമെന്റിലെ സിക്‌സര്‍ വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്ത് ഡിവില്ലിയേഴ്‌സുള്ളത്. 251 സിക്‌സുകളാണ് അദ്ദേഹം പറത്തിയത്. വിരാട് കോലി-എബിഡി കൂട്ടുകെട്ടില്‍ മൂന്ന് തവണ 200 റണ്‍സ് കൂട്ടുകെട്ട് പിറന്നിട്ടുണ്ട്. ടൂര്‍ണമെന്റിലെ ഉയര്‍ന്ന കൂട്ടുകെട്ടും ഇവരുടെ പേരിലാണ്. കൂടാതെ ഐപിഎല്ലില്‍ കൂടുതല്‍ തവണ മാന്‍ ഓഫ് ദി മാച്ച് നേടിയ താരവും ഡിവില്ലിയേഴ്‌സാണ്. 25 തവണയാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്.

ഏകദിനത്തിലും ടെസ്റ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് എബിഡി. ടെസ്റ്റില്‍ 50.66ഉും ഏകദിനത്തില്‍ 53.5ഉുമാണ് അദ്ദേഹത്തിന്റെ ശരാശരി. എന്നാല്‍ ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്കായി വലിയ പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല. 16.12 മാത്രമാണ് ശരാശരി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 49.71 ശരാശരിയും ലിസ്റ്റ് എ ക്രിക്കറ്റില്‍ 53.47 ശരാശരിയും എബിഡിക്കുണ്ട്.

Story first published: Friday, November 19, 2021, 20:50 [IST]
Other articles published on Nov 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X