ഐപിഎല്‍: ചിന്നസ്വാമിയിലെ 'പെരിയ സ്വാമിയാര്', കോലിയോ, അശ്വിനോ? കണക്കുകള്‍ ആര്‍സിബിക്ക് എതിര്...

Written By:

ബെംഗളൂരു: ഐപിഎല്ലില്‍ വെള്ളിയാഴ്ച്‌രാത്രി കിടിലന്‍ പോരാട്ടം. സൂപ്പര്‍ താരം വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ആര്‍ അശ്വിന്റെ കീഴിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബുമാണ് കൊമ്പുകോര്‍ക്കുന്നത്. സീസണിലെ ആദ്യജയമാണ് ഇത്തവണത്തെ കിരീടഫേവറിറ്റുകളിലൊന്ന് കൂടിയായ ആര്‍സിബിയുടെ ലക്ഷ്യം. ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനോട് കോലിയും സംഘവും തോല്‍വി സമ്മതിച്ചിരുന്നു.

അതേസമയം, ആദ്യ കളിയില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ആറു വിക്കറ്റിനു തകര്‍ത്തുവിട്ട പഞ്ചാബ് തുടര്‍ച്ചയായ രണ്ടാം വിജയമാണ് ലക്ഷ്യമിടുന്നത്.

ബാറ്റിങ് വിരുന്ന്

ബാറ്റിങ് വിരുന്ന്

ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റിങ് ലൈനപ്പുള്ള ടീമുകള്‍ കൂടിയാണ് ബാംഗ്ലൂരും പഞ്ചാബും. അതുകൊണ്ടു തന്നെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റിങ് വിരുന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ആര്‍സിബിയുടെ മുന്‍ തുറുപ്പുചീട്ടായിരുന്ന വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ ഇത്തവണ പഞ്ചാബിന്റെ ചുവപ്പന്‍ ജഴ്‌സിയിലാണ്. ഡല്‍ഹിക്കെതിരേയുള്ള ആദ്യ മല്‍സലരത്തില്‍ പുറത്തിരുന്ന അദ്ദേഹം ഇത്തവണ പഞ്ചാബിന്റെ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് വിവരം.
ഗെയ്‌ലിനെ കൂടാതെ ലോകേഷ് രാഹുല്‍, യുവരാജ് സിങ്, ഡേവിഡ് മില്ലര്‍ എന്നീ വെടിക്കെട്ട് താരങ്ങളും പഞ്ചാബ് നിരയിലുണ്ട്. ഗെയ്ല്‍ കളിച്ചാല്‍ മയാങ്ക് അവര്‍വാളിനായിരിക്കും സ്ഥാനം നഷ്ടമാവുക.
അതേസമയം, സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരുടെ വലിയൊരു നിര തന്നെ ആര്‍സിബിക്കുണ്ട്. ക്യാപ്റ്റന്‍ കോലിയെക്കൂടാതെ ബ്രെന്‍ഡന്‍ മക്കുല്ലം, എബി ഡിവില്ലിയേഴ്‌സ്, ക്വിന്റണ്‍ ഡികോക്ക് എന്നിങ്ങനെ ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ മിടുക്കുള്ളവരാണ് ബാംഗ്ലൂര്‍ നിരയിലുള്ളത്.

മുന്‍തൂക്കം പഞ്ചാബിന്

മുന്‍തൂക്കം പഞ്ചാബിന്

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ആര്‍സിബിക്ക് പ്രതീക്ഷ നല്‍കുന്നതല്ല കാര്യങ്ങള്‍. പഞ്ചാബിനെതിര മോശം റെക്കോര്‍ഡാണ് ബാംഗ്ലൂരിന്റേത്. ഇതുവരെ 20 മല്‍സരങ്ങളില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ 12ലും വിജയം പഞ്ചാബിനായിരുന്നു. വെറും എട്ടെണ്ണത്തിലാണ് ആര്‍സിബിക്കു വിജയിക്കാനായത്.
മാത്രമല്ല അവസാനത്തെ 11 മല്‍സരങ്ങളിലെ കണക്കുകളും ആര്‍സിബിക്ക് എതിരാണ്. അവസാനത്തെ 11 മല്‍സരങ്ങളില്‍ എട്ടിലും ബാംഗ്ലൂരിനെ മലര്‍ത്തിയടിക്കാന്‍ പഞ്ചാബിനായിട്ടുണ്ട്.
ആകെയുള്ള കണക്കുകളില്‍ മാത്രമല്ല ആര്‍സിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേിയത്തിലും പഞ്ചാബിനു തന്നെയാണ് മേല്‍ക്കൈ. ഇവിടെ അവസാനമായി പഞ്ചാബിനെതിരേ കളിച്ച ആറു കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ആര്‍സിബിക്കു വിജയിക്കാന്‍ സാധിച്ചിട്ടുള്ളൂ. മാത്രമല്ല ചിന്നസ്വാമിയിലെ അവസാന അഞ്ചു കളികളിലും ബാംഗ്ലൂര്‍ തോല്‍ക്കുകയും ചെയ്തിരുന്നു.

ബൗളര്‍മാരുടെ മോശം പ്രകടനം

ബൗളര്‍മാരുടെ മോശം പ്രകടനം

ഡല്‍ഹിക്കെതിരായ ആദ്യ മല്‍സത്തില്‍ ബാഗ്ലൂരിന്റെ ബളര്‍മാരുടെ പ്രകടനം വളര മോശമായിരുന്നു. ടീമിന്റെ സ്പിന്‍ ജോടികളായ യുസ്‌വേന്ദ്ര ചഹലും വാഷിങ്ടണ്‍ സുന്ദറും നിരവധി റണ്‍സാണ് വിട്ടുകൊടുത്തത്. പേസ് ബൗളിങിലാവട്ടെ ഉമേഷ് യദവിന്റെയും ക്രിസ് വോക്‌സിന്റെയും പ്രകടനും അത്ര മികച്ചതായിരുന്നില്ല.
ബാറ്റിങിനെക്കുറിച്ച് ആര്‍സിബി ക്യാപ്റ്റന്‍ കോലിക്ക് ആശങ്കയില്ലെങ്കിലും ബൗളര്‍മാരുടെ ഫോം അദ്ദേഹത്തെ അലട്ടുന്നുണ്ട്.
ബാറ്റിങിനൊപ്പം ബൗളര്‍മാര്‍ കൂടി ഫോമിലേക്കുയര്‍ന്നാല്‍ മാത്രമേ പഞ്ചാബിനെ കീഴടക്കാന്‍ ആര്‍സിബിക്കാവുകയുള്ളൂ.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ആദ്യ കളിയില്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി സ്വന്തം പേരില്‍ കുറിച്ച ലോകേഷ് രാഹുല്‍ പഞ്ചാബിന്റെ തുറുപ്പുചീട്ടായി മാറിക്കഴിഞ്ഞു. സമാനമായൊരു പ്രകടനം രാഹുല്‍ വീണ്ടും ആവര്‍ത്തിക്കുന്നത് തടയുകയാവും ആര്‍സിബി ബൗളര്‍മാരുടെ വെല്ലുവിളി. പഞ്ചാബിന്റെ പുതിയ സ്പിന്‍ സെന്‍സേഷനായ അഫ്ഗാന്‍ താരം മുജീബ് സദ്രാനും ആദ്യ കളിയില്‍ രണ്ടു വിക്കറ്റുമായി വരവറിയിച്ചിരുന്നു.
അതേസമയം, കോലി-ഡിവില്ലിയേഴ്‌സ്-മക്കുല്ലം ബാറ്റിങ് ത്രയങ്ങളിലാണ് ബാംഗ്ലൂരിന്റെ മുഴുവന്‍ പ്രതീക്ഷകളും. ഇവരിലൊരാള്‍ കത്തിക്കയറിയാല്‍ ബാംഗ്ലൂരിനെ പിടിച്ചുനിര്‍ത്തുക പഞ്ചാബിനു അസാധ്യമാവും.

ഗെയിംസ്: നാണംകെട്ട് ഇന്ത്യ, രണ്ട് മലയാളി താരങ്ങളെ പുറത്താക്കി!! ഇര്‍ഫാനും മടക്കടിക്കറ്റ്

യൂറോപ്പ ലീഗ്: സൂപ്പര്‍ സാല്‍സ്ബര്‍ഗ്, അവിസ്മരണീയ തിരിച്ചുവരവ്... ആഴ്‌സനല്‍, അത്‌ലറ്റികോ സെമിയില്‍

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, April 13, 2018, 11:33 [IST]
Other articles published on Apr 13, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍