വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Mushtaq Ali Trophy: സച്ചിന്‍ ബേബിയുടെ ഓള്‍റൗണ്ട് പ്രകടനവും രക്ഷിച്ചില്ല! കേരളം പുറത്ത്

ഹരിയാനയോടു നാലു റണ്‍സിനാണ് കേരളം തോറ്റത്

മുംബൈ: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ സ്വപ്‌നതുല്യമായ കുതിപ്പിനു ശേഷം തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ കേരളം ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. നോക്കൗട്ട് റൗണ്ടിലെത്താന്‍ ജയം അനിവാര്യമായിരുന്ന കേരളം ഗ്രൂപ്പ് ഇയിലെ അവസാന മല്‍സരത്തില്‍ ഹരിയാനയോടു പൊരുതിത്തോല്‍ക്കുകയായിരുന്നു. ത്രില്ലറില്‍ നാലു റണ്‍സിനാണ് കേരളം കീഴടങ്ങിയത്. ജയത്തോടെ ഹരിയാന ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. കളിച്ച അഞ്ചു മല്‍സരങ്ങളിലും ജയിച്ചാണ് ഹരിയാന കരുത്തുകാട്ടിത്. 12 പോയിന്റ് വീതം നേടി ഡല്‍ഹിയും കേരളവും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.

Kerala eliminated from Syed Mushtaq Ali Trophy | Oneindia Malayalam

ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും ജയിച്ച കേരളം ഒരു ഘട്ടത്തില്‍ വലിയ പ്രതീക്ഷ നല്‍കിയിരുന്നു. പുതുച്ചേരിയെ തകര്‍ത്തുകൊണ്ട് തുടങ്ങിയ കേരളം പിന്നീടുള്ള കളികളില്‍ വമ്പന്മാരായ മുംബൈ, ഡല്‍ഹി എന്നിവരെയും ഞെട്ടിച്ചു. എന്നാല്‍ നാലാമത്തെ കളിയില്‍ ആന്ധ്രാ പ്രദേശിനു മുന്നില്‍ കാലിടറിയ കേരളം അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഹരിയാനയോടും മുട്ടുമടക്കുകയായിരുന്നു.

1

കേരളത്തിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഹരിയാന നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിന് 198 റണ്‍സെന്ന വലിയ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ശിവം ചൗഹാന്‍ (59), ചൈതന്യ ബിഷ്‌നോയ് (45), കഴിഞ്ഞ ഐപിഎല്ലിലെ മിന്നും താരം രാഹുല്‍ തെവാത്തിയ (41*) എന്നിവരാണ് ഹരിയാനയെ മികച്ച സ്‌കോറിലെത്തിച്ചത്.

മറുപടിയില്‍ കേരളം വിജയത്തിനു വേണ്ടി അവസാന ബോള്‍ വരെ ശ്രമിച്ചെങ്കിലും ആറു വിക്കറ്റിന് 194 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സച്ചിന്‍ ബേബിയും (68), നായകന്‍ സഞ്ജു സാംസണും (51) വെടിക്കെട്ട് ഫിഫ്റ്റികള്‍ നേടി. മുഹമ്മദ് അസ്ഹറുദ്ദീനാണ് (35) മറ്റൊരു പ്രധാന സ്‌കോറര്‍. 36 ബോളില്‍ ആറു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കമാണ് സച്ചിന്‍ കേരളത്തിന്റെ ടോപ്‌സ്‌കോററായത്. നേരത്തേ ബൗളിങിലും താരം മിന്നിയിരുന്നു. സഞ്ജു 31 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറും പറത്തി. 25 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് അസ്ഹര്‍ 35 റണ്‍സ് നേടിയത്. ഹരിയാനയ്ക്കു വേണ്ടി സുമിത് കുമാറും അരുണ്‍ ചപ്രാനയും രണ്ടു വിക്കറ്റ് വീതമെടുത്തു.

2

ടോസിനു ശേഷം കേരള ക്യാപ്റ്റന്‍ സഞ്ജു ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 34 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 59 റണ്‍സുമായി ചൗഹാന്‍ ഹരിയാനയുടെ ടോപ്‌സ്‌കോററായത്. ഓപ്പണര്‍ ചൈതന്യ 29 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ തെവാത്തിയ 26 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 41 റണ്‍സുമായി പുറത്താവാതെ നിന്നു.

കേരളത്തിനു വേണ്ടി ജലജ് സക്‌സേനയും സച്ചിന്‍ ബേബിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. എന്നാല്‍ ശ്രീശാന്തി നിരാശപ്പെടുത്തി. മൂന്നോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത ശ്രീക്കു വിക്കറ്റൊന്നും ലഭിച്ചില്ല.

Story first published: Tuesday, January 19, 2021, 17:12 [IST]
Other articles published on Jan 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X