വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഒരു മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഓപ്പണര്‍', നേട്ടം ഈ അഞ്ച് പേര്‍ക്ക് മാത്രം

ഒരു മത്സരത്തില്‍ത്തന്നെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഓപ്പണര്‍മാരാവുകയെന്ന നേട്ടം അധികമാര്‍ക്കും അവകാശപ്പെടാനാവാത്തതാണ്

1

ഒരു മത്സരത്തില്‍ത്തന്നെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഓപ്പണറാവുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ക്യാപ്റ്റന് അത്രത്തോളം വിശ്വാസമുള്ള ഓള്‍റൗണ്ടര്‍മാര്‍ക്കാണ് ഇത്തരമൊരു അവസരം ലഭിക്കുക. പൊതുവേ ഓപ്പണിങ് ബാറ്റ് ചെയ്യുന്നവരും പന്തെറിയുന്നവരുമായ താരങ്ങള്‍ സ്പിന്നര്‍മാരായിരിക്കും. ഷെയ്ന്‍ വാട്‌സണെപ്പോലെയും ജാക്‌സ് കാലിസിനെയും പോലുള്ള ചുരക്കം ചില ഓപ്പണര്‍മാരാണ് പേസര്‍മാരായി ഉള്ളത്. ഒരു മത്സരത്തില്‍ത്തന്നെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഓപ്പണര്‍മാരാവുകയെന്ന നേട്ടം അധികമാര്‍ക്കും അവകാശപ്പെടാനാവാത്തതാണ്. ഈ നേട്ടം സ്വന്തമാക്കിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

റോജര്‍ ബിന്നി

റോജര്‍ ബിന്നി

മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി രണ്ട് ഏകദിനത്തില്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഓപ്പണിങ് ബാറ്റ്‌സ്മാനും ഓപ്പണിങ് ബൗളറുമായി ഇന്ത്യ വിശ്വാസം അര്‍പ്പിച്ച താരമാണ് റോജര്‍ ബിന്നി. കരിയറില്‍ 72 മത്സരത്തില്‍ നിന്ന് 77 വിക്കറ്റുകള്‍ അദ്ദേഹം നേടി. രണ്ട് തവണ ഓപ്പണറായപ്പോള്‍ ആദ്യ മത്സരത്തില്‍ 31 രണ്ടാം മത്സരത്തില്‍ 21 എന്നിങ്ങനെയായിരുന്നു റോജര്‍ ബിന്നിയുടെ സ്‌കോര്‍. രണ്ട് മത്സരത്തിലും സുനില്‍ ഗവാസ്‌കറാണ് ബിന്നിയുടെ ഓപ്പണിങ് പങ്കാളിയായി ഉണ്ടായിരുന്നത്. എന്നാല്‍ ഓപ്പണര്‍ ബാറ്റ്‌സ്മാനായ മത്സരത്തില്‍ ഓപ്പണിങ് പന്തെറിയാന്‍ എത്തിയപ്പോള്‍ ബിന്നിക്ക് വിക്കറ്റൊന്നും നേടാനായില്ല.

മനോജ് പ്രഭാകര്‍

മനോജ് പ്രഭാകര്‍

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ മനോജ് പ്രഭാകറും ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരമാണ്. ഒരു മത്സരത്തില്‍ത്തന്നെ ഓപ്പണര്‍ ബാറ്റ്‌സ്മാനും ബൗളറുമാവാനുള്ള ഭാഗ്യം മനോജിനെ തേടിയെത്തിയിട്ടുണ്ട്. 90കളില്‍ ഇന്ത്യയുടെ ഏറ്റവും നിര്‍ണ്ണായക താരമായിരുന്നു മനോജ് പ്രഭാകര്‍. 130 ഏകദിനം ഇന്ത്യക്കായി കളിച്ച അദ്ദേഹം 45 തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും ഓപ്പണറായി. ഇന്ത്യക്കാരില്‍ കൂടുതല്‍ തവണ ഈ ഭാഗ്യം ലഭിച്ചത് മനോജിനാണ്. വലിയ പ്രതീക്ഷ നല്‍കിയ താരമായിരുന്നെങ്കിലും ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട് വിലക്ക് നേരിടേണ്ടി വന്നതോടെ കരിയര്‍ അവസാനിച്ചു.

ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യയുടെ ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍ ഒരു ഏകദിനത്തിലാണ് ബാറ്റിങ്ങിലും ബൗളിങ്ങിലും ഓപ്പണറായിട്ടുള്ളത്. മൂന്നാം നമ്പറിലും വാലറ്റത്തും ഒരുപോലെ വെടിക്കെട്ട് നടത്തിയ ഇര്‍ഫാനെ 2005ലാണ് ഓപ്പണറായി ബാറ്റിങ്ങില്‍ പരീക്ഷിച്ചത്. എന്നാല്‍ ക്ലിക്കായില്ല. ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ട മത്സരത്തില്‍ 10 വിക്കറ്റിന് ടീം തോല്‍ക്കുകയും ചെയ്തു. ഇന്ത്യക്കായി സ്വിങ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ച ഇര്‍ഫാന്‍ ടെസ്റ്റില്‍ ഹാട്രിക് നേടിയിട്ടുള്ള ബൗളര്‍മാരിലൊരാളാണ്.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറാണ് വീരേന്ദര്‍ സെവാഗ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന വിശേഷണമുള്ള സെവാഗ് പാര്‍ട് ടൈം സ്പിന്നറെന്ന നിലയിലും തിളങ്ങിയിട്ടുണ്ട്. ഇന്ത്യക്കായി ഏകദിനത്തില്‍ അവസാന ഓവര്‍ എറിഞ്ഞ് വിജയം നേടിക്കൊടുക്കാനും സെവാഗിനായിട്ടുണ്ട്. എന്നാല്‍ ഒരു ഏകദിനത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും സെവാഗ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തു. 2005ല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലായിരുന്നു ഇത്. എന്നാല്‍ സെവാഗ് മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു. 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെയും ഭാഗമായിരുന്നു സെവാഗ്.

കപില്‍ ദേവ്

കപില്‍ ദേവ്

1983ല്‍ ഇന്ത്യയുടെ അലമാരയിലേക്ക് ലോക കിരീടം എത്തിച്ച ഇതിഹാസ നായകനാണ് കപില്‍ ദേവ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ കപില്‍ ദേവ് ഒരു തവണയാണ് ബാറ്റിങ്ങിലും ബൗളിങ്ങിലും ഓപ്പണറായത്. 1992ലെ ഏകദിന ലോകകപ്പില്‍ കൃഷ്ണാചാരി ശ്രീകാന്തിനൊപ്പം ബാറ്റിങ് ഓപ്പണ്‍ ചെയ്ത കപില്‍ ബൗളിങ്ങിലും ഓപ്പണറായി. എന്നാല്‍ മികച്ചൊരു പ്രകടനമല്ല അദ്ദേഹം കാഴ്ചവെച്ചത്. കരിയറില്‍ കൂടുതലും മധ്യനിര ബാറ്റ്‌സ്മാനായാണ് കപില്‍ ദേവ് തിളങ്ങിയത്.

Story first published: Sunday, May 1, 2022, 20:01 [IST]
Other articles published on May 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X