For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: നിരാശപ്പെടുത്തി ഇന്ത്യ, പക്ഷെ അശ്വിന് വമ്പന്‍ നേട്ടം- കപിലിനെ മറികടന്നു

ഇന്ത്യയെ സംബന്ധിച്ച് ഇന്‍ഡോര്‍ ടെസ്റ്റ് വലിയ നിരാശയുണ്ടാക്കുന്നതാണ്

1

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വിക്കരികിലാണ്. ആദ്യ രണ്ട് മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടി മൂന്നാം ദിനം തന്നെ ഓസ്‌ട്രേലിയ ഇന്‍ഡോറില്‍ വിജയം നേടിയെടുക്കാനാണ് സാധ്യത കൂടുതല്‍.

മൂന്ന് ദിവസവും 10 വിക്കറ്റും ശേഷിക്കെ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ 76 റണ്‍സ് മാത്രമാണ് വേണ്ടത്. ഇതിനുള്ളില്‍ ഓസ്‌ട്രേലിയയെ പൂട്ടാന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് സാധിക്കുമെന്ന് കരുതാനാവില്ല. അത്ഭുതം സംഭവിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം.

ഇന്ത്യയെ സംബന്ധിച്ച് ഇന്‍ഡോര്‍ ടെസ്റ്റ് വലിയ നിരാശയുണ്ടാക്കുന്നതാണ്. ബാറ്റിങ്ങില്‍ ഇന്ത്യ ദുരന്തമായി മാറി. ഇന്ത്യയെ സംബന്ധിച്ച് തൊട്ടതെല്ലാം പിഴച്ചപ്പോഴും വലിയ നേട്ടമുണ്ടാക്കി കൈയടി നേടുകയാണ് ആര്‍ അശ്വിന്‍. ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവിന്റെ വമ്പന്‍ റെക്കോഡാണ് അശ്വിന്‍ തകര്‍ത്തിരിക്കുന്നത്.

കപിലിനെ വിക്കറ്റ് വേട്ടയില്‍ മറികടന്നു

കപിലിനെ വിക്കറ്റ് വേട്ടയില്‍ മറികടന്നു

ഓസ്‌ട്രേലിയയുടെ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ അശ്വിന്‍ ഷോര്‍ട്ട് ലെഗില്‍ ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചതോടെയാണ് അശ്വിന്‍ 687 അന്താരാഷ്ട്ര വിക്കറ്റെന്ന കപില്‍ ദേവിന്റെ റെക്കോഡിനൊപ്പമെത്തിയത്. പിന്നീട് അലക്‌സ് ക്യാരിയേയും നതാന്‍ ലിയോണെയും പുറത്താക്കിയ അശ്വിന്‍ ഈ റെക്കോഡില്‍ കപിലിനെ മറികടന്നത്.

356 മത്സരത്തില്‍ നിന്ന് 687 വിക്കറ്റാണ് കപില്‍ നേടിയത്. 269 മത്സരങ്ങളില്‍ നിന്ന് 689 വിക്കറ്റാണ് നിലവില്‍ അശ്വിന്റെ പേരിലുള്ളത്. 365 മത്സരത്തില്‍ നിന്ന് 707 വിക്കറ്റ് നേടിയ ഹര്‍ഭജന്‍ സിങ്, 401 മത്സരത്തില്‍ നിന്ന് 953 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെ എന്നിവരാണ് ഇന്ത്യക്കാരില്‍ അശ്വിന് മുന്നിലുള്ളത്.

ഇതില്‍ ഹര്‍ഭജന്റെ റെക്കോഡ് തകര്‍ക്കാനുള്ള അവസരം അശ്വിന്റെ മുന്നിലുണ്ടെങ്കിലും കുംബ്ലെയെ മറികടക്കുക അശ്വിനെ സംബന്ധിച്ച് പ്രയാസമാണെന്ന് തന്നെ പറയാം.

Also Read: ധോണിയുടെ ഗ്യാരേജിലെ സൂപ്പര്‍ കാറുകള്‍ ഇതാ, ബൈക്കുകളും നിരവധി- അറിയാം

അശ്വിന്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല

അശ്വിന്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല

അശ്വിന്‍ കപിലിനെ മറികടന്നെങ്കിലും ഇന്‍ഡോറിലെ ആകെ പ്രകടനം നോക്കുമ്പോള്‍ അശ്വിന് മികവിനൊത്ത് ഉയരാനായില്ലെന്ന് പറയാം. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും മത്സരഫലത്തെ സ്വാധീനിക്കുന്ന നിലയിലുള്ള പ്രകടനം കാഴ്ചവെക്കാന്‍ അശ്വിന് സാധിച്ചില്ല. ഓസ്‌ട്രേലിയയുടെ ടോപ് ഓഡറിനെ തകര്‍ക്കാന്‍ അശ്വിന് സാധിച്ചില്ല.

ഓസ്‌ട്രേലിയയുടെ നതാന്‍ ലിയോണ്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും നേടി. സ്പിന്‍ സൗഹൃദ പിച്ചായിട്ടും തട്ടകത്തിന്റെ മുന്‍തൂക്കമുണ്ടായിട്ടും അശ്വിന് മികവ് കാട്ടാനായില്ലെന്നതാണ് വസ്തുത.

ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സിനിറങ്ങുമ്പോള്‍ അശ്വിനില്‍ നിന്ന് ഇന്ത്യ അത്ഭുതം പ്രതീക്ഷിക്കുന്നു. മൂന്നാം ദിനം പിച്ചില്‍ കൂടുതല്‍ ടേണ്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ അശ്വിന് മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാനാവുമെന്ന് കരുതാം.

സ്വയം കുഴിയൊരുക്കി ഇന്ത്യ

സ്വയം കുഴിയൊരുക്കി ഇന്ത്യ

ഓസ്‌ട്രേലിയയെ കുരുക്കാന്‍ സ്പിന്‍ കെണിയൊരുക്കിയ ഇന്ത്യ സ്വന്തമായൊരുക്കിയ കുഴിയില്‍ വീണെന്ന് തന്നെ പറയാം. ആദ്യ ഇന്നിങ്‌സില്‍ 109 റണ്‍സിന് ഓള്‍ഔട്ടായ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 163 റണ്‍സിനാണ് കൂടാരം കയറിയത്.

ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തി. രോഹിത് ശര്‍മ (12), ശുബ്മാന്‍ ഗില്‍ (5), വിരാട് കോലി (13), രവീന്ദ്ര ജഡേജ (7), ശ്രേയസ് അയ്യര്‍ (26), കെഎസ് ഭരത് (3) എന്നിവര്‍ക്കൊന്നും വലിയൊരു പ്രകടനം കാഴ്ചവെക്കാനായില്ല.

ചേതേശ്വര്‍ പുജാര നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 142 പന്തുകള്‍ നേരിട്ട് 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 59 റണ്‍സാണ് പുജാര നേടിയത്. ഇന്ത്യയുടെ മറ്റാര്‍ക്കും പിടിച്ചുനിക്കാനായില്ല.

Also Read: ഹീറോയായി മുരളി, ഒപ്പം സഹീറും- ഓസീസിനെതിരായ ഈ ത്രില്ലിങ് ജയം ഓര്‍മയുണ്ടോ?

വാലറ്റവും ഇന്ത്യയെ കൈവിട്ടു

വാലറ്റവും ഇന്ത്യയെ കൈവിട്ടു

ആദ്യ രണ്ട് മത്സരത്തിലും വാലറ്റം ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനമാണ് ബാറ്റുകൊണ്ട് കാഴ്ചവെച്ചത്. എന്നാല്‍ ഇന്‍ഡോറില്‍ അതുണ്ടായില്ല. ആര്‍ അശ്വിന്‍ (16), അക്ഷര്‍ പട്ടേല്‍ (15*), ഉമേഷ് യാദവ് (0), മുഹമ്മദ് സിറാജ് (0) എന്നിവര്‍ക്കൊന്നും മികച്ച സ്‌കോര്‍ നേടാനാവാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി.

രവീന്ദ്ര ജഡേജയെ അഞ്ചാം നമ്പറില്‍ പരീക്ഷിച്ച ഇന്ത്യക്ക് പിഴച്ചു. 7 റണ്‍സാണ് രണ്ടാം ഇന്നിങ്‌സില്‍ ജഡേജ നേടിയത്. വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്തിന്റെ മോശം ഫോമും ഇന്ത്യയെ പിന്നോട്ടടിക്കുന്നു.

Story first published: Thursday, March 2, 2023, 18:50 [IST]
Other articles published on Mar 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+