Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സൂര്യയുടെ സ്ഥാനത്ത് സഞ്ജുവെങ്കില്‍ എന്തു ചെയ്യും? വിമര്‍ശകരോടു കപില്‍

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ ഫ്‌ളോപ്പായ സൂര്യകുമാര്‍ യാദവിനെതിരേ വിമര്‍ശനങ്ങളുയരുമ്പോള്‍ ടീം മാനേജ്‌മെന്റിനെ പിന്തുണച്ചിരിക്കുകയാണ് കപില്‍ ദേവ്. സൂര്യക്കു പകരം സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്നു പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പരമ്പരയിലെ മൂന്നു കളിയിലും സൂര്യ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടതോടെയാണ് സഞ്ജുവിനു വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ രംഗത്തുവന്നത്.

KAPIL DEV SUPPORTS SURYA

പരിക്കു കാരണം ശ്രേയസ് അയ്യര്‍ക്കു ഏകദിന പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതോടെയായിരുന്നു സൂര്യക്കു നാലാം നമ്പറിലേക്കു നറുക്കുവീണത്. ആദ്യത്തെ രണ്ടു കളിയിലും താരം ഈ പൊസിഷനില്‍ ബാറ്റ് ചെയ്യാനെത്തിയെങ്കിലും മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബോളില്‍ സമാനമായ രീതിയില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. അവസാന മാച്ചിലാവട്ടെ സ്പിന്നര്‍ ആഷ്ടണ്‍ ഏഗറാണ് സൂര്യയെ ആദ്യ ബോളില്‍ ബൗള്‍ഡാക്കിയത്. ഇതിനു പിന്നാലെയായിരുന്നു സൂര്യയെ വിമര്‍ശിച്ചും പരിഹസിച്ചും ആരാധകര്‍ രംഗത്തുവന്നത്.

ടി20യില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് സൂര്യ. പക്ഷെ ഏകദിനത്തിലേക്കു ഈ ഫോം കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. 2021ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സൂര്യയുടെ ഏകദിനത്തിലെ ശരാശരി 25ലും താഴെയാണ്. 21 ഇന്നിങ്‌സുകളില്‍ നിന്നാണിത്. രണ്ടു തവണ മാത്രമേ ഫിഫ്റ്റി പ്ലസ് സ്‌കോറുകളും നേടിയിട്ടുളളൂ. മറുഭാഗത്തു 11 ഏകദിനങ്ങളില്‍ സഞ്ജുവിന്റെ ശരാശരി 66 ആണ്.

സൂര്യയെയും സഞ്ജുവിനെയും താരതമ്യം ചെയ്യാന്‍ പാടില്ലെന്നാണ് 1983ല്‍ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച കപില്‍ ദേവിന്റെ അഭിപ്രായം. നന്നായി കളിക്കുന്ന ക്രിക്കറ്റര്‍ക്കു എല്ലായ്‌പ്പോഴും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നു സൂര്യയെ പിന്തുണച്ചുകൊണ്ടു കപില്‍ പറഞ്ഞു. സൂര്യയെയും സഞ്ജുവിനെയും താരതമ്യം ചെയ്യുന്നുത് ശരിയാണെന്നു തോന്നുന്നില്ല. സഞ്ജു സമാനമായ രീതിയില്‍ മോശം ഫോമിലൂടെ കടന്നു പോവുകയാണെങ്കില്‍ നിങ്ങള്‍ മറ്റാരെയെങ്കിലും അദ്ദേഹവുമായി താരതമ്യം ചെയ്യുമെന്നും കപില്‍ ചൂണ്ടിക്കാട്ടി.

SANJU SAMSON INDIAN TEAM

ഈ തരത്തിലുള്ള താരതമ്യങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടുള്ളതല്ല. സൂര്യകുമാര്‍ യാദവിനെ പിന്തുണയ്ക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയാണെങ്കില്‍ അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതുണ്ട്. അതെ, ആളുകള്‍ പലതും പറഞ്ഞുകൊണ്ടിരിക്കും. അവര്‍ അവരുടെ അഭിപ്രായങ്ങളും നല്‍കും. പക്ഷെ ആത്യന്തികമായി ടീം മാനേജ്‌മെന്റാണ് ആരെ പിന്തുണയ്ക്കണമെന്നും കളിപ്പിക്കണമെന്നും തീരുമാനിക്കേണ്ടതെന്നും കപില്‍ ദേവ് വിശദമാക്കി.

ചെന്നൈയില്‍ നടന്ന അവസാന മാച്ചില്‍ സൂര്യകുമാര്‍ യാദവിനെ ഏഴാം നമ്പറിലേക്കു ഇറക്കി പകരം കെഎല്‍ രാഹുലിനെ നാലാം നമ്പറിലേക്കു ഇന്ത്യ പ്രൊമോട്ട് ചെയ്തിരുന്നു. ഈ തീരുമാനത്തെയും പലരും ചോദ്യം ചെയ്തിരുന്നു. പക്ഷെ ഈ തരത്തില്‍ ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നത് പുതിയ കാര്യമല്ലെന്നും നേരത്തേയും ഈ തരത്തിലുള്ള പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടെന്നും കപില്‍ദേവ് ചൂണ്ടിക്കാട്ടി.

SURYAKUMAR YADAV OUT

മല്‍സരം കഴിഞ്ഞതിനു ശേഷം അതേക്കുറിച്ച് സംസാരിക്കുകയെന്നത് എളുപ്പമാണ്. സൂര്യകുമാര്‍ യാദവിനു ഫിനിഷറുടെ റോള്‍ നല്‍കാന്‍ വേണ്ടിയായിരിക്കാം ചിലപ്പോള്‍ ഏഴാം നമ്പറില്‍ അയച്ചത്. ഏകദിനത്തില്‍ ഈ തരത്തിലുളള പരീക്ഷണങ്ങള്‍ പുതിയതല്ല. നേരത്തേയും ഒരുപാട് തവണയുണ്ടായിട്ടുണ്ട്. ചില സമയങ്ങളില്‍ ബാറ്ററുടെ ആത്മവിശ്വാസത്തില്‍ കുറവുണ്ടാവുമ്പോള്‍ ഈ തരത്തില്‍ ബാറ്റിങില്‍ താഴേക്കു മാറ്റാറുണ്ട്. പക്ഷെ തനിക്കു ടോപ് ഓര്‍ഡറില്‍ കളിക്കാന്‍ കഴിയുമെന്നു ആത്മവിശ്വാസത്തോടെ ക്യാപ്റ്റനോടു പറയേണ്ടത് ആ താരമാണ്. കോച്ചും ക്യാപ്റ്റനും ആലോചിച്ചാവും സൂര്യയെ ഏഴാമനായി ഇറക്കാന്‍ തീരുമാനിച്ചതെന്നും കപില്‍ ദേവ് നിരീക്ഷിച്ചു.

Story first published: Friday, March 24, 2023, 14:53 [IST]
Other articles published on Mar 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+