For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ടീം ഇന്ത്യ അത്ര പോരാ! ആ രണ്ട് ടീമുകള്‍ ഏറ്റവും കരുത്തര്‍ | ഗവാസ്‌കര്‍ പറയുന്നു

ഏകദിന ലോകകപ്പിലെ ആദ്യ പോരാട്ടത്തിനായി രോഹിത് ശര്‍മയും സംഘവും തയ്യാറെടുക്കവെ ആരാധകരെ നിരാശരാക്കുന്ന ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഇത്തവണത്തെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ സ്‌ക്വാഡ് അത്ര ശക്തമല്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. മാത്രമല്ല ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ടീമുകള്‍ ഏതൊക്കെയാണെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ലോകകപ്പില്‍ ഇന്ത്യയുടേത് അത്ര ശക്തമായ ടീമാണെന്നു ഞാന്‍ കരുതുന്നില്ല. 1987ലെയും 2011ലെയും ടീമുകളാണ് ഏറ്റവും കരുത്തര്‍. 87ലെ ലോകകപ്പില്‍ നമ്മുടെ ടീം സെമി ഫൈനലില്‍ തോറ്റു പുറത്താവുകയായിരുന്നു. 2011ല്‍ ലോകകിരീടം നേടാനും നമുക്കു സാധിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ അത്രയും ശക്തമായ ടീമുകള്‍ ഇന്ത്യക്കുണ്ടായിട്ടില്ലെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

ROHIT SHARMA

2011ല്‍ ചാംപ്യന്മാരായ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ട ശേഷം വളരെയധികം കഠിനാധ്വാനം നടത്തിയ ശേഷമാണ് രോഹിത് ടീമിലേക്കു മടങ്ങിയെത്തി ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തു വരെ എത്തി നില്‍ക്കുന്നതെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. നേരത്തേ കപില്‍ ദേവും ധോണിയും ഇന്ത്യക്കായി ലോകകപ്പ് ഉയര്‍ത്തിയതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരിക്കും രോഹിത് ഈ ലോകകപ്പില്‍ ടീമിനെ നയിക്കുകയെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ദേശീയ ടീമില്‍ നിങ്ങള്‍ക്കു ഇടം ലഭിക്കാതെ പോവുന്ന സമയങ്ങളുണ്ടാവും. അതിനു ശേഷം നിങ്ങള്‍ക്കു നന്നായി കഠിനാധ്വാനം നടത്തേണ്ടി വരികയും ചെയ്യും. രോഹിത് ശര്‍മ ഇതു തന്നെയാണ് ചെയ്തത്. അതിനുള്ള പ്രതിഫലം അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു. തന്റെ മുന്‍ഗാമികളായ കപില്‍ ദേവിന്റെയും എംഎസ് ധോണിയുടെയും നേട്ടം ആവര്‍ത്തിക്കാനായിരിക്കും രോഹിത്തിന്റെ ആഗ്രഹം. ഇന്ത്യന്‍ ആരാധകരെ മുഴുവന്‍ ആഹ്ലാദത്തില്‍ ആറാടിക്കാന്‍ നവംബര്‍ 19നു നടക്കുന്ന ഫൈനലില്‍ കിരീടമുയര്‍ത്താനായിരിക്കും രോഹിത് ആഗ്രഹിക്കുകയെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിനു തൊട്ടുമുമ്പ് ഇന്ത്യക്കു രണ്ടു സന്നാഹ മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇംഗ്ലണ്ട്, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. പക്ഷെ ശക്തമായ മഴയെ തുടര്‍ന്നു രണ്ടു മല്‍സരങ്ങളും ടോസ് പോലും നടത്താനാവാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. പക്ഷെ ഇതില്‍ വലിയ കാര്യമില്ലെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം. സ്ന്നാഹ മല്‍സരങ്ങളില്‍ എനിക്കു വലിയ താല്‍പ്പര്യമില്ല. സ്‌ക്വാഡിലെ 15 പേര്‍ക്കും സന്നാഹ മല്‍സരത്തില്‍ അവസരം ലഭിക്കും.

ROHIT SHARMA

പക്ഷെ ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച പരമ്പരയില്‍ വെറും 11 പേര്‍ മാത്രമാണ് ഗ്രൗണ്ടിലുണ്ടായിരുന്നത്. അവിടെ ജയിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. എല്ലാം റെക്കോര്‍ഡുകളായി കണക്കാക്കുകയും ചെയ്യും. പക്ഷെ സന്നാഹ മല്‍സരങ്ങളില്‍ നിങ്ങള്‍ സെഞ്ച്വറി നേടിയാല്‍ പോലും അതു റെക്കോര്‍ഡായി കണക്കാക്കില്ല. ഓസ്‌ട്രേലിയക്കെതിരേയുള്ള ഏകദിന പരമ്പര വിജയം ഇന്ത്യക്കു ഒരുപാട് ആത്മവിശ്വാസം നല്‍കിയിട്ടുണ്ടാവുമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

ലോകകപ്പില്‍ ബാറ്റിങ് നിരയില്‍ താഴെയുള്ളവരില്‍ നിന്നും ബാറ്റിങില്‍ സംഭാവന ലഭിക്കുകയെന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണെന്നു അദ്ദേഹം വിലയിരുത്തി. ഓരോ റണ്‍സും വിലപ്പെട്ടതാണ്. നിങ്ങള്‍ ആദ്യം ബാറ്റ് ചെയ്യുകയും ടീം ആറിന് 245 റണ്‍സില്‍ ആവുകയും ചെയ്യുമ്പോള്‍ അവസാനത്തെ അഞ്ചോവറുകള്‍ വളരെ നിര്‍ണായകമാണ്. കാരണം അതായിരിക്കും നിങ്ങളെ 300 എന്ന ടോട്ടലില്‍ എത്തിക്കുക.

അതുപോലെ തന്നെ നിങ്ങള്‍ 280 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുകയാണെങ്കില്‍ സിംഗിള്‍, ഡബിള്‍ എന്നിവയെ മാത്രം നിങ്ങള്‍ക്കു ആശ്രയിക്കാന്‍ കഴിയില്ല. വലിയ ഷോട്ടുകളും കളിക്കേണ്ടത് ആവശ്യമാണ്. ഇന്ത്യയുടെ ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാരും വലിയ ഷോട്ടുകള്‍ പരിശീലിക്കുന്നത് നല്ലതാണ്. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമെല്ലാം വമ്പന്‍ സിക്‌സറുകളടിക്കാന്‍ കെല്‍പ്പുള്ളവരാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, October 5, 2023, 15:21 [IST]
Other articles published on Oct 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+