Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: 40 വര്‍ഷത്തിനിടെ ഇതാദ്യം! ഞെട്ടിച്ച് രോഹിത്, അപൂര്‍വ്വ റെക്കോര്‍ഡ്

ലോകകപ്പില്‍ ഒമ്പതു തുടര്‍ വിജയങ്ങളോടെ രാജകീയമായി തന്നെ ടീം ഇന്ത്യ സെമി ഫൈനലിനുള്ള പടയൊരുക്കം ഗംഭീരമാക്കി. ബെംഗളൂരുവുലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന തികച്ചും ഏകപക്ഷീയമായ അവസാന റൗണ്ട് മല്‍സരത്തില്‍ അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സിനെയാണ് ഇന്ത്യ 160 റണ്‍സിനു വാരിക്കളഞ്ഞത്. ഈ മല്‍സരത്തില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡും കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

ഒമ്പതു പേരാണ് ഈ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്തത്. ഇക്കൂട്ടത്തില്‍ രോഹിത്തുമുണ്ടായിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു അദ്ദേഹം ഏകദിനത്തില്‍ വീണ്ടും ബൗള്‍ ചെയ്തത്. നെതര്‍ലാന്‍ഡ്‌സിന്റെ അവസാനത്തെ ജോടി ക്രീസില്‍ നില്‍ക്കെ 48ാമത്തെ ഓവറിലായിരുന്നു ഹിറ്റ്മാന്‍ പന്തെറിയാനെത്തിയത്.

ROHIT SHARMA

ആദ്യ ബോള്‍ നേരിട്ടത് പേസര്‍ പോള്‍ വാന്‍ മീക്കെറനായിരുന്നു. രോഹിത്തിനെതിരേ ആദ്യ ബോളില്‍ താരത്തിനു റണ്ണൊന്നും ലഭിച്ചില്ല. രണ്ടാമത്തെ ബോള്‍ ഡീപ്പ് ബാക്ക്‌വേര്‍ഡ് പോയിന്റിലേക്കു കളിച്ച് മീക്കെറന്‍ സിംഗിളെടുത്തു. മൂന്നാമത്തെ ബോള്‍ നേരിട്ടത് ഇന്ത്യന്‍ വംശജനായ തേജ നിദാമാനൂരുവാണ്. റിവേഴ്‌സ് സ്വീപ്പിനു കളിച്ച താരത്തിനു ബോള്‍ കണക്ട് ചെയ്യാനായില്ല.

എന്നാല്‍ നാലാമത്തെ ബോളില്‍ തേജ സിക്‌സര്‍ പറത്തി. റൗണ്ട് ദി വിക്കറ്റെറിഞ്ഞ രോഹിത്തിനെ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെയാണ് ഡച്ച് താരം ഗാലറിയിലെത്തിച്ചത്. ഇതോടെ തേജ ഫിഫ്റ്റിയും പൂര്‍ത്തിയാക്കി. തൊട്ടടുത്ത ബോളില്‍ തേജയെ പുറത്താക്കി രോഹിത് ഇതിനു കണക്കുതീര്‍ത്തു. ബോളിന്റെ ലൈനിനു കുറുകെ വമ്പന്‍ ഷോട്ടിനു തുനിഞ്ഞ തേജയ്ക്കു പിഴയ്ക്കുകയായിരുന്നു. വായുവിലുയര്‍ന്ന ബോള്‍ ലോങ്ഓണില്‍ നിന്നെത്തിയ മുഹമ്മദ് ഷമി അനായാസം പിടികൂടിയതോടെ ഡച്ച് ഇന്നിങ്സും അവസാനിച്ചു.

ഇതോടെ രോഹിത് തന്റെ പേര് ചരിത്രത്തിലും എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഒരു മല്‍സരത്തില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറും ഒരു വിക്കറ്റുമെടുത്ത ആദ്യത്തെ ഇന്ത്യന്‍ നായകനായി അദ്ദേഹം മാറി.

നേരത്തേ ബാറ്റിങിലും ഫിഫ്റ്റിയുമായി ഹിറ്റ്മാന്‍ മിന്നിച്ചിരുന്നു. ബൗണ്ടറിയോടെ ഇന്ത്യന്‍ ഇന്നിങ്‌സിനു തുടക്കമിട്ട രോഹിത് 61 റണ്‍സ് നേടിയാണ് ക്രീസ് വിട്ടത്. 54 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ROHIT SHARMA

ഏകദിന ലോകകപ്പില്‍ നേരത്തേ മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റനു മാത്രമേ ഇതു സാധിച്ചിട്ടുള്ളൂ. അതു മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കൂടിയായ കപില്‍ ദേവിനാണ്. ഇന്ത്യ ആദ്യമായി ലോക കിരീടമുയര്‍ത്തിയ 1983ലെ ലോകകപ്പിലായിരുന്നു കപില്‍ ചരിത്രം കുറിച്ചത്.

കൂടാതെ ലോകകപ്പിലെ ഒരു മല്‍സരത്തില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറും വിക്കറ്റുമെടുത്ത ഇന്ത്യന്‍ താരങ്ങളുടെ എലൈറ്റ് ക്ലബ്ബിലും രോഹിത് അംഗമായിരിക്കുകയാണ്. നെതര്‍ലാന്‍ഡ്‌സുമായുള്ള ഇതേ കളിയില്‍ തന്നെ മുന്‍ നായകന്‍ വിരാട് കോലിയും ഫിഫ്റ്റിയും ഒരു വിക്കറ്റുമെടുത്തിരുന്നു.

ആബിദ് അലി, കപില്‍ ദേവ്, മൊഹീന്ദര്‍ അമര്‍നാഥ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, രവി ശാസ്ത്രി, സൗരവ് ഗാംഗുലി, റോബിന്‍ സിങ്, രവീന്ദ്ര ജഡേജ എന്നിവരാണ് നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളവര്‍.

എന്നാല്‍ കൂടുതല്‍ തവണ ലോകകപ്പില്‍ ഫിഫ്റ്റിയും ഒരു വിക്കറ്റുമെടുത്ത ഇന്ത്യന്‍ താരങ്ങള്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങുമാണ്. സച്ചിന്‍ അഞ്ചു തവണയും യുവരാജ് നാലു തവണയും ഈ നേട്ടത്തിന് അവകാശികളായിട്ടുണ്ട്.

Story first published: Monday, November 13, 2023, 6:16 [IST]
Other articles published on Nov 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+