Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഒരു കാര്യം ഇന്ത്യ ശ്രദ്ധിക്കണം, അല്ലെങ്കില്‍ പണികിട്ടും! മുന്നറിയിപ്പുമായി കപില്‍

മുംബൈ: ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ പടിവാതുക്കല്‍ എത്തിനില്‍ക്കുകയാണ്. രണ്ട് വമ്പന്‍ ടൂര്‍ണമെന്റിലും കിരീടം നേടാമെന്ന വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ അനുകൂല ഘടകങ്ങളേറെയാണ്. ശക്തമായ ടീം കരുത്ത് ഇന്ത്യക്കുണ്ട്. കൂടാതെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരങ്ങളെല്ലാം മടങ്ങിയെത്തുകയും ചെയ്തതോടെ ഇന്ത്യന്‍ ടീം കൂടുതല്‍ ശക്തമാവുകയും ചെയ്തു.

ഏഷ്യാ കപ്പ് 30നാണ് ആരംഭിക്കുന്നത്. പാകിസ്താനാണ് ആതിഥേയരെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുന്നത്. ഇപ്പോഴിതാ വമ്പന്‍ പോരാട്ടങ്ങള്‍ വരാനിരിക്കെ ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. പരിക്കേറ്റ താരങ്ങളുടെ ഫോമാണ് കപില്‍ ചോദ്യമായി ഉയര്‍ത്തുന്നത്. പരിക്കിന് ശേഷം തിരിച്ചെത്തിയ താരങ്ങള്‍ക്ക് ഏകദിന ലോകകപ്പിന് മുമ്പ് ഫോമിലേക്കെത്താനുള്ള അവസരം നല്‍കണമെന്നാണ് കപില്‍ പറയുന്നത്.

ആവശ്യത്തിന് അവസരം നല്‍കി ഫോമിലേക്കെത്താനുള്ള സാഹചര്യം ഒരുക്കാതെ ലോകകപ്പില്‍ ഇവരെ കളിപ്പിക്കുന്നത് തിരിച്ചടിയായി മാറുമെന്നാണ് കപില്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ മധ്യനിരയിലേക്ക് കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തിയിട്ടുണ്ട്. നാലാം നമ്പറില്‍ ശ്രേയസ് ബാറ്റ് ചെയ്യുമ്പോള്‍ അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി രാഹുലുമുണ്ടാവും. ഇരുവരും നീണ്ട ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്.

രണ്ട് പേരും നിര്‍ണ്ണായകമായ ബാറ്റിങ് പൊസിഷനില്‍ കളിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ഫോമിലേക്കെത്താനാവാതെ പോയാല്‍ ടീമിന്റെ പ്രകടനത്തെയാകെ അത് ബാധിക്കും. 2021ലെ ടി20 ലോകകപ്പില്‍ ഫിറ്റ്‌നസില്ലാതെയിരുന്നിട്ടും ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യയെ കളിപ്പിച്ചിരുന്നു. അന്ന് ഹാര്‍ദിക് തുടര്‍ച്ചയായി ഫ്‌ളോപ്പാവുകയും ടീമിനെയാകെയത് പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇത്തവണയും അത് ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പാണ് കപില്‍ നല്‍കുന്നത്.

kapil dev

രാഹുലും ശ്രേയസും മികച്ച താരങ്ങളാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഇവര്‍ക്ക് ആവശ്യത്തിന് അവസരം നല്‍കാതെ ലോകകപ്പ് കളിപ്പിക്കുന്നത് തിരിച്ചടിയായേക്കും. ശ്രേയസ് പരിശീലന മത്സരത്തില്‍ 199 റണ്‍സടിച്ച് മികവ് കാട്ടിയെന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പിലെ എല്ലാ മത്സരത്തിലും ശ്രേയസിനെ ഇന്ത്യ കളിപ്പിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഏകദിന ലോകകപ്പില്‍ കളിപ്പിക്കുന്നത് ടീമിനെ തളര്‍ത്താനാണ് സാധ്യത കൂടുതല്‍.

രാഹുലിന്റെ കാര്യവും അത് തന്നെയാണ്. യോയോ ടെസ്റ്റിന് വിധേയനാവാതെയാണ് രാഹുല്‍ ഏഷ്യാ കപ്പിനിറങ്ങുന്നത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ പരിശീലനം നടത്തുകയും നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുകയും ചെയ്യാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ രാഹുല്‍ 100 ശതമാനം ഫിറ്റാണെന്ന് പറയാറായിട്ടില്ല. ഏഷ്യാ കപ്പിലെ ആദ്യ മത്സരങ്ങള്‍ രാഹുലിന് നഷ്ടമായേക്കുമെന്നാണ് വിവരം. ഏഷ്യാ കപ്പ് പൂര്‍ണ്ണമായും രാഹുലിന് നഷ്ടമാവുമോ എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.

എന്തായാലും രാഹുല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലല്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ലോകകപ്പില്‍ അമിതമായി വിശ്വസിക്കുന്നത് തിരിച്ചടിയായി മാറാനാണ് സാധ്യത. സഞ്ജു സാംസണെപ്പോലെ മികച്ച താരങ്ങളെ ഇന്ത്യ ഏഷ്യാ കപ്പ് ടീമിന് പുറത്തുനിര്‍ത്തിയിരിക്കുകയാണ്. എന്നിട്ടാണ് ഫിറ്റ്‌നസ് പ്രശ്‌നമുള്ള രാഹുലിനേയും ശ്രേയസിനേയും പരിഗണിച്ചത്. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള താരമാണ് സഞ്ജു. എന്നിട്ടും 17 അംഗ ടീമിന് പുറത്താണ്.

ഏകദിന ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയരാവുന്നത്. അതുകൊണ്ടുതന്നെ കപ്പ് നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണെന്ന് പറയാം. 2011ലാണ് ഇതിന് മുമ്പ് ഇന്ത്യയിലേക്ക് ലോകകപ്പെത്തുന്നത്. അന്ന് എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ വിശ്വകിരീടം ചൂടിയിരുന്നു. ഇത്തവണ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ കിരീട നേട്ടം ആവര്‍ത്തിക്കാനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Sunday, August 27, 2023, 11:17 [IST]
Other articles published on Aug 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+