വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗിനെ ആര് നയിക്കും... പുതിയ കോച്ച് അനിൽ കുംബ്ലെ പറയുന്നു...

By Muralidharan

ബെംഗളൂരു: അനില്‍ കുംബ്ലെ കോച്ചായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി പറഞ്ഞത് ഇന്ത്യയുടെ ബൗളിംഗിന് ഇത് ഗുണം ചെയ്യും എന്നാണ്. ബാറ്റിംഗിലല്ല ബൗളിംഗിലാണ് ഇന്ത്യയുടെ പ്രശ്‌നങ്ങളെന്നും കുംബ്ലെ പറഞ്ഞു. കോച്ചായി ചുമതലയേറ്റ കുംബ്ലെ ഈ പ്രതീക്ഷകള്‍ വെറുതെയല്ല എന്ന് തോന്നിപ്പിക്കുന്ന പ്രതികരണമാണ് നടത്തിയത്. ഇന്ത്യയുടെ ബൗളിംഗിനെക്കുറിച്ച് കുംബ്ലെയ്ക്ക് ചില ധാരണകളൊക്കെയുണ്ട്.

<strong>ക്രിക്കറ്റിലെ ടോപ് ടെന്‍ ചീറ്റിംഗുകള്‍... പട്ടികയില്‍ ധോണിയും, അവിശ്വസനീയം!</strong>ക്രിക്കറ്റിലെ ടോപ് ടെന്‍ ചീറ്റിംഗുകള്‍... പട്ടികയില്‍ ധോണിയും, അവിശ്വസനീയം!

വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇഷാന്ത് ശര്‍മയായിരിക്കും ഇന്ത്യന്‍ ബൗളിംഗിനെ നയിക്കുക എന്നാണ് അനില്‍ കുംബ്ലെ പറയുന്നത്. അടുത്ത മാസം 4 ടെസ്റ്റുകളാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ പരമ്പര നേടിയപ്പോള്‍ ഇഷാന്ത് ശര്‍മയായിരുന്നു മാന്‍ ഓഫ് ദ സീരിസ്. ഈ പരിചയം ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഇഷാന്തായിരിക്കും ഇത്തവണ ബൗളിംഗ് നയിക്കുക.

anilkumble-smiles

2011 ജൂണ്‍ -ജൂലൈ മാസങ്ങളില്‍ നടന്ന പര്യടനത്തിലാണ് ഇന്ത്യ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ 1- 0 ന് തോല്‍പിച്ചത്. 16.88 ശരാശരിയില്‍ 22 വിക്കറ്റുകളാണ് ഇഷാന്ത് ഈ പരമ്പരയില്‍ വീഴ്ത്തിയത്. ഇതില്‍ രണ്ടെണ്ണം അഞ്ച് വിക്കറ്റ് നേട്ടങ്ങളായിരുന്നു. ഏറ്റവും കൂടുതല്‍ വിക്കറ്റുകളെടുത്ത ഇഷാന്ത് തന്നെയായിരുന്നു മാന്‍ ഓഫ് ദ സീരിസും. 68 ടെസ്റ്റുകളില്‍ നിന്നായി 201 വിക്കറ്റുകളാണ് ഇന്ത്യയുടെ ഈ നീളക്കാരന്‍ ഫാസ്റ്റ് ബൗളറുടെ പേരിലുള്ളത്.

<strong>സംഗക്കാരയുടെ ഓള്‍ടൈം ബെസ്റ്റ് ടീമില്‍ സച്ചിന്‍ ഇല്ല.. വെറൈറ്റി അല്ലേ?</strong>സംഗക്കാരയുടെ ഓള്‍ടൈം ബെസ്റ്റ് ടീമില്‍ സച്ചിന്‍ ഇല്ല.. വെറൈറ്റി അല്ലേ?

ഈ ടീമില്‍ ഇഷാന്തിനെക്കൂടാതെ വിരാട് കോലി, മുരളി വിജയ്, അമിത് മിശ്ര എന്നിവര്‍ക്ക് മാത്രമേ വെസ്റ്റ് ഇന്‍ഡീസില്‍ കളിച്ച് പരിചയമുളളൂ. 5 ഇന്നിംഗ്‌സില്‍ 76 റണ്‍സാണ് വിന്‍ഡീസില്‍ കോലിയുടെ സമ്പാദ്യം. വിജയും കണക്കാണ്. 6 ഇന്നിംഗ്‌സില്‍ 71 റണ്‍സ്. അമിത് മിശ്രയുടെ അക്കൗണ്ടില്‍ 4 വിക്കറ്റുണ്ട്. ഇവര്‍ക്കൊപ്പം കുംബ്ലെയുടെ പരിചയസമ്പത്ത് കൂടിയാകുമ്പോള്‍ ഇത്തവണയും പരമ്പര ജയം തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം.

Story first published: Wednesday, June 29, 2016, 14:57 [IST]
Other articles published on Jun 29, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X