Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ഇത്തവണ ഇന്ത്യക്കായി കളിച്ചു, 2028ല്‍ ചാന്‍സില്ല! ലിസ്റ്റില്‍ ആരൊക്കെ? സഞ്ജുവില്ല

ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ മറ്റൊരു ടീമിനും സാധിച്ചിട്ടില്ലാത്ത അപൂര്‍വ്വനേട്ടമാണ് ഇന്ത്യ തങ്ങളുടെ പേരില്‍ ഇത്തവണ കുറിച്ചത്. തുടര്‍ച്ചയായി രണ്ടു തവണ ചാംപ്യന്‍മാരായ ആദ്യ ടീമായി ഇന്ത്യ മാറിയെന്നതാണ് ആദ്യത്തെ കാര്യം. കൂടാതെ കിരീടമുയര്‍ത്തിയ ആദ്യത്തെ ആതിഥേയ ടീമെന്ന റെക്കോര്‍ഡും സൂര്യകുമാര്‍ യാദവിനെയും സംഘത്തെയും തേടിയെത്തുകയും ചെയ്തു.

ഇനി 2028ലെ അടുത്ത ടി20 ലോകകപ്പും സ്വന്തമാക്കി ഹാട്രിക് കിരീടമാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. അടുത്ത രണ്ടു വര്‍ഷങ്ങള്‍ ഇനി ടീമിനു അതിനായുള്ള തയ്യാറെടുപ്പിന്റെയും സമയമായിരിക്കും. ഈ ലോകകപ്പില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ട ചില താസങ്ങളെ അടുത്ത എഡിഷനില്‍ കാണാനായേക്കില്ല. ഇവര്‍ ആരൊക്കെയാവുമെന്നു നോക്കാം.

SURYAKUMAR YADAV T20 WC 2026

സൂര്യകുമാര്‍ യാദവ്

ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍ നിലവിലെ ടി20 ക്യാപ്റ്റന്‍ കൂടിയായ സൂര്യകുമാര്‍ യാദവാണ്. ഇത്തവണ ലോകകപ്പ് നേട്ടത്തിനു ശേഷം അദ്ദേഹം ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചേക്കുമെന്നും കരുതപ്പെട്ടിരുന്നു.

പക്ഷെ എല്ലാം നല്ല രീതിയില്‍ പേവുമ്പോള്‍ എന്തിന് അങ്ങനെയൊരു തീരുമാനമെടുക്കണമെന്നാണ് വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു സ്‌കൈ പ്രതികരിച്ചത്. ക്യാപ്റ്റന്‍സിയില്‍ കൈയടി നേടിയെങ്കിലും ബാറ്ററെന്ന നിലയില്‍ കഴിഞ്ഞ ലോകകപ്പ് അദ്ദേഹത്തിന് അത്ര മികച്ചതായിരുന്നില്ല.

ഒമ്പതിന്നിങ്‌സുകളില്‍ നിന്നും 30.25 ശരാശരിയില്‍ 136 സ്‌ട്രൈക്ക് റേറ്റില്‍ 242 റണ്‍സാണ് സൂര്യക്കു നേടാായത്. ഫൈനലിലടക്കം അദ്ദേഹം ബാറ്റിങില്‍ വന്‍ പരാജയവുമായി മാറി.

ക്യാപ്റ്റന്‍സിയില്‍ നിന്നു മാറാന്‍ സൂര്യക്കു താല്‍പ്പര്യമില്ലെങ്കിലും അദ്ദേഹത്തെ അധികനാള്‍ ഈ റോളില്‍ നിര്‍ത്താനുള്ള സാധ്യത കുറവാണ്. മോശം ഫോം മാത്രമല്ല, പ്രായവും സൂര്യക്കു തിരിച്ചടിയാണ്. അദ്ദേഹം ഇപ്പോള്‍ 35ല്‍ നിന്നും 36ലേക്കു കടക്കുകയാണ്. അടുത്ത ടി20 ലോകകപ്പ് ആവുമ്പേഴേക്കും പ്രായം 38ലുമെത്തും.

ദേശീയ ടീമില്‍ അവസരം കാത്ത് നിരവധി പേരാണ് പുറത്തു നില്‍ക്കുന്നത്. ഇതിനാല്‍ സൂര്യയെ അധികനാള്‍ ടീമില്‍ നിലനിര്‍ത്താനും സാധ്യതയില്ല. 2024 മുതലാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ഫോമില്‍ ഇടിവ് വന്നു തുടങ്ങിയത്.

ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദവും ഇതിനു കാരണമായിരിക്കാം. 2024 മുതലെുത്താല്‍ 50 ടി20കളാണ് സൂര്യ കളിച്ചത്. 26.30 ശരാശരിയില്‍ 148 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 1,131 റണ്‍സുമാണ്. എട്ടു ഫിഫ്റ്റികളടക്കമാണിത്.

ഈ വര്‍ഷം തന്നെ സൂര്യക്കു പകരം ഇന്ത്യക്കു പുതിയൊരു ടി20 ക്യാപ്റ്റനെ കാണാനായേക്കാം. അങ്ങനെ വന്നാല്‍ അദ്ദേഹത്തെ പിന്നെ ദേശീയ ടീമിലും കണ്ടേക്കില്ല. അതുകൊണ്ടു തന്നെ 2028ലെ ലോകകപ്പില്‍ സൂര്യക്കുണ്ടാവില്ലെന്നും ഉറപ്പിക്കാം.

മുഹമ്മദ് സിറാജ്

ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ് അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാനിടയില്ലാത്ത രണ്ടാമത്തെയാള്‍. ഇത്തവണ ആദ്യം പ്രഖ്യാപിച്ച ഇന്ത്യന്‍ സ്‌ക്വാഡില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല. പരിക്കു കാരണം ഹര്‍ഷിത് റാണയ്ക്കു ടൂര്‍ണമെന്റിനു തൊട്ടുമുമ്പ് പിന്‍മാറേണ്ടി വന്നതോടെ പകരം സിറാജിനു വിളിയെത്തുകയായിരുന്നു.

യുഎസ്എയ്‌ക്കെതിരായ ആദ്യ മല്‍സരത്തില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. 29 റണ്‍സിനു മൂന്നു വിക്കറ്റുകളെടുക്കുകയും ചെയ്തു. 2024ലെ തൊട്ടു മുമ്പത്തെ ടി20 ലോകകപ്പിലും സിറാജ് ടീമിലുണ്ടായിരുന്നെങ്കിലും വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ അവസരമുണ്ടായുള്ളൂ.

2017ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയെങ്കിലും വെറും 17 ടി20കളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഈ ഫോര്‍മാറ്റില്‍ സിറാജ് ഇപ്പോഴും ടീം പ്ലാനുകളുടെ ഭാഗമല്ലെന്നാണ് ഇതു തെളിയിക്കുന്നത്. അതിനാല്‍ അടുത്ത ടി20 ലോകകപ്പില്‍ അദ്ദേഹത്തെ കാണാനുമിടയില്ല.

VARUN CHAKRAVARTHY

വരുണ്‍ ചക്രവര്‍ത്തി

ലോക ഒന്നാം നമ്പര്‍ ടി20 ബൗളറും മിസ്റ്ററി സ്പിന്നറുമായ വരുണ്‍ ചക്രവര്‍ത്തിയാണ് അടുത്ത ലോകകപ്പ് സംഘത്തില്‍ കാണാനിടയില്ലാത്ത മൂന്നാമത്തെയാള്‍. ഇത്തവണ ഗ്രൂപ്പുഘട്ടത്തില്‍ നന്നായി ബൗള്‍ ചെയ്‌തെങ്കിലും സൂപ്പര്‍ എട്ട് മുതല്‍ അദ്ദേഹ്ത്തിനു ശരിക്കും തല്ലുകിട്ടി.

സൗത്താഫ്രിക്ക, സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയവരെല്ലാം വരുണിനെ ശരിക്കും കൈകാര്യം ചെയ്തു. സെമിയില്‍ ഇംഗ്ലണ്ടിനെതിരേ 64 റണ്‍സാണ് അദ്ദേഹം വാരിക്കോരി നല്‍കിയത്.

ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേമൂന്നോവറില്‍ 39 റണ്‍സും വിട്ടുകൊടുത്തു. വരുണിനെ ഇപ്പോള്‍ ബാറ്റര്‍മാര്‍ വായിച്ചെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോഴത്തെ ഈ ദൗര്‍ബല്യം മറികടന്നാല്‍ മാത്രമേ 34 കാരനെ അടുത്ത തവണ കാണാനിടയുള്ളൂ.

Story first published: Sunday, March 15, 2026, 11:34 [IST]
Other articles published on Mar 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+