Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനും അഭിഷേക് ശര്‍മ!! അവന്‍ മിടുക്കന്‍, 20കാരനെ പൊക്കിയടിച്ച് ആമിര്‍

ടി20യില്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ ഭിഷേക് ശര്‍മയെ പോലെയൊരു അഗ്രസീവ് താരം ഏതൊരു ടീമിന്റെയും സ്വപ്‌നമാണ്. സമാപിച്ച ടി20 ലോകകപ്പില്‍ അദ്ദേഹം ബാറ്റിങില്‍ പ്രതീക്ഷിച്ചതു പോലെ ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും ഈ ഫോര്‍മാറ്റില്‍ 25 കാരനെ ആരും എഴുതിത്തള്ളാന്‍ തയ്യാറാവില്ല.

കാരണം തന്റേതായ ദിവസം തനിച്ച് മല്‍സരഗതി തന്നെ മാറ്റി മറിക്കാനുള്ള അസാധാരണ പ്രതിഭയും അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ പാകിസ്താന്റെ അഭിഷേകായി മാറിയേക്കാവുന്ന ഒരു താരത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍.

Maaz Sadaqat

ആരാവും പാക് അഭിഷേക്?

സ്വന്തം യൂട്യൂബ് ചാനലില്‍ ആരാധകരുടെ ചോദ്യോത്തര സെഷനില്‍ പങ്കെടുക്കവെയാണ് പാകിസ്താന്റെ അഭിഷേക് ശര്‍മയെപ്പറ്റി മുഹമ്മദ് ആമിര്‍ സംസാരിച്ചത്. നമ്മുടെ പക്കല്‍ ആരാണ് അഭിഷേക് ശര്‍മയെന്നായിരുന്നു പാക് ആരാധകരില്‍ ഒരാള്‍ അദ്ദേഹത്തോടു ചോദിച്ചത്.

അഭിഷേക് ശര്‍മയെ പോലെയൊരാള്‍ പാകിസ്താന്‍ ടീമിലുണ്ടാവുമോയെന്നു എനിക്കറിയില്ല. പക്ഷെ മാസ് സദാഖത്തിന്റെ മികവ് നിങ്ങള്‍ ഇപ്പോള്‍ കണ്ടു കഴിഞ്ഞു. അവനെ ഇനി എങ്ങനെ കൂടുതല്‍ മികച്ച താരമാക്കി മാറ്റാമെന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയും ആവശ്യമാണെന്നും ആമിര്‍ ചൂണ്ടിക്കാട്ടി.

അണ്ടര്‍ 19 തലത്തില്‍ ഓപ്പണറായി ശ്രദ്ധേയമായ പ്രകടനം നട്ത്തിയ ശേഷമാണ് ഇപ്പോള്‍ ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയിലൂടെ 20 കാരനായ മാസ് അരങ്ങേറിയത്. പാകിസ്താന്‍ മഴ നിയമപ്രകാരം 128 റണ്‍സിനു ജയിച്ച രണ്ടാം ഏകദിനത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു അദ്ദേഹം.

സഹിബ്‌സാദ ഫര്‍ഹാനോടൊപ്പം ഓപ്പണിങില്‍ ഇറങ്ങിയ മാസ് 46 ബോളില്‍ 75 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. ഔള്‍റൗണ്ടര്‍ കൂടിയായ താരം പിന്നീട് ബൗളിങിലും തിളങ്ങി. അഞ്ചോവറില്‍ 23 റണ്‍സിനു മൂന്നു വിക്കറ്റുകളാണ് മാസ് പിഴുതത്.

ബാറ്റിങ് ടെക്‌നിക്ക്

മാസ് സദാഖത്തിന്റെ ബാറ്റിങ് ടെക്‌നിക്ക് അത്ര മികച്ചതല്ലെന്നും അതു ഇനിയും മെച്ചപ്പെടുത്തണെന്നുമാണ് മുഹമ്മദ് ആമിറിന്റെ ഉപദേശം. ഇതിനു കഴിയുകയാണെങ്കില്‍ ടോപ് പ്ലെയിറായി അവന്‍ മാറുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

ഒരു താരത്തെ സൃഷ്ടിച്ചെടുക്കുന്നത് ക്യാപ്റ്റന്‍, ടീം മാനേജ്‌മെന്റ്, സിസ്റ്റം എന്നിവയെല്ലാം ചേര്‍ന്നാണെന്നു നിങ്ങള്‍ക്കറിയാം. അതുപോലെ ഒരു താരത്തെ ഇല്ലാതാക്കാനും ഇവര്‍ തന്നെ മതി. എന്റെ അനുഭവത്തില്‍ നിന്നാണ് ഞാന്‍ ഇക്കാര്യം പറയുന്നത്.

മാസിന്റെ ശ്രദ്ധ മറ്റൊന്നിലേക്കും തിരിയാതെ പോവേണ്ടത് അവന്റെയും നമ്മുടെ സിസ്റ്റത്തിന്റെയും ജോലിയാണ്. മാസ് സദാഖത്തിനെ നിങ്ങള്‍ ശ്രദ്ധിക്കുകയും അതോടൊപ്പം അവന്‍ ബാറ്റിങ് ടെക്‌നിക്ക് മെച്ചപ്പെടുത്തുകയും ചെയ്താല്‍ മികച്ചൊരു താരമായി മാറുമെന്നും ആമിര്‍ വിശദമാക്കി.

മാസിന് പ്രശംസ

ബംഗ്ലാദേശുമായുള്ള രണ്ടാം ഏകദിനത്തില്‍ മാസ് സദാഖത്തിന്റെ അഗ്രസീവ് ഇന്നിങ്‌സിനെ മുഹമ്മദ് ആമിര്‍ പ്രശംസിക്കുന്നു. ഗ്രൗണ്ടിന്റെ ഇരുഭാഗങ്ങളിലേക്കും മാസിനു സിക്‌സറുകളടിക്കാന്‍ കഴിയുന്നതായും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരു ബാറ്റര്‍ക്കു ഈ കഴിവ് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കളിയില്‍ മാസ് സദാഖത്തിന്റെഷോട്ടുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. അതൊരു ടി20 മല്‍സരമായിരുന്നില്ല. പക്ഷെ രണ്ടു വശങ്ങളിലേക്കും സിക്‌സറുകളടിക്കാന്‍ മാസിനു സാധിച്ചു. അവനു വലിയൊരു താരമായി മാറാന്‍ സാധിക്കുമെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, March 15, 2026, 14:30 [IST]
Other articles published on Mar 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+