Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ലോകകപ്പ് ഹീറോ ബെഞ്ചില്‍!! മുംബൈ നിരയിലെ 4 വിദേശികള്‍ ആരൊക്കെ? ഭാജി പറയും

ഐപിഎല്ലിന്റെ 19ാം സീസണില്‍ മുന്‍ ചാംപ്യന്‍മാരും തന്റെ മുന്‍ ടീമുമായ മുംബൈ ഇന്ത്യന്‍സിന്റെ പ്ലെയിങ് ഇലവനിലെ നാലു വിദേശ താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. പരമാവധി നാലു വിദേശികളെ മാത്രമേ ഓരോ ഫ്രാഞ്ചൈസിക്കും കളിപ്പിക്കാന്‍ അനുവാദമുള്ളൂ.

മുംബൈയെ സംബന്ധിച്ച് വിദേശികളായ നിരവധി മാച്ച് വിന്നര്‍മാര്‍ അവരുടെ സ്‌ക്വാഡിലുണ്ട്. ഇതില്‍ നിന്നും ഏറ്റവും മികച്ച നാലു പേരെ എങ്ങനെ കണ്ടെത്തുമെന്നതായിരിക്കും ടീം മാനേജ്‌മെന്റിന്റെ ഏറ്റവും വലിയ വെല്ലുവിളി. അതിനിടെയാണ് മുംബൈ ഉറപ്പായും കളിപ്പിക്കേണ്ട വിദേശികളെ ഭാജി ചൂണ്ടിക്കാട്ടിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

MUMBAI INDANS

ആരൊക്കെ കളിക്കണം?

മുംബൈ ഇന്ത്യന്‍സിന്റെ പ്ലെയിങ് ഇലവനില്‍ മൂന്നു വിദേശ താരങ്ങള്‍ക്കു സ്ഥാനമുറപ്പാണെന്നാണ് ഹര്‍ഭജന്‍ സിങിന്റെ അഭിപ്രായം. നാലാമത്തെയാളുടെ കാര്യത്തിലാണ് ചെറിയ സംശയമുള്ളതെന്നും അദ്ദേഹം പറയുന്നു. കളിക്കുന്ന സാഹചര്യമനുസരിച്ച് അതില്‍ മാറ്റം വന്നേക്കുമെന്നും ഭാജി നിരീക്ഷിച്ചു.

ക്വിന്റണ്‍ ഡികോക്ക്, റയാന്‍ റിക്കെല്‍റ്റണ്‍ എന്നിവരിലൊരാള്‍ക്കു മാത്രമേ മുംബൈ ഇന്ത്യന്‍സ് ഇലവന്റെ ഭാഗമാവാന്‍ കഴിയുകയുള്ളൂ. അതിനു ശേഷം ബൗളര്‍മാരിലേക്കു വന്നാല്‍ ട്രെന്റ് ബോള്‍ട്ട് ഉറപ്പായും കളിക്കുക തന്നെ ചെയ്യും. അല്ലാ ഗസന്‍ഫറാണ് മുംബൈ ടീമില്‍ തീര്‍ച്ചയായും വേണ്ട മറ്റൊരാള്‍.

അതിനു ശേഷം ഒരു വിദേശ താരത്തിനു കൂടിയാണ് അവസരമുള്ളത്. അതു ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ട്ട്, വില്‍ ജാക്‌സ് എന്നിവരില്‍ ഒരാളായിരിക്കും. ഞാന്‍ ടീം മാനേജ്‌മെന്റ് ഭാഗമാണെങ്കില്‍ റൂതര്‍ഫോര്‍ഡിനായാണ് കൂടുതല്‍ താല്‍പ്പര്യം കാണിക്കുക.

കളിക്കുന്ന സാഹചര്യത്തിന് അനുസരിച്ച് മാറ്റം വന്നേക്കാം. ചെന്നൈയിലാണ് മല്‍സരമെങ്കില്‍ ഞാനവിടെ വില്‍ ജാക്‌സിനെ ഇറക്കാന്‍ ആഗ്രഹിക്കും. കാരണം അവിടെ അദ്ദേഹത്തിനു കുറച്ചോവറുകള്‍ ബൗള്‍ ചെയ്യാനും സാധിക്കുമെന്നും ഭാജി വിലയിരുത്തി.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനായി കസറിയ താരമാണ് ജാക്‌സ്. ടീമിന്റെ എട്ടു കളിയില്‍ നാലിലും അദ്ദേഹമാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. 226 റണ്‍സെടുത്ത ജാക്‌സ് ഒമ്പതു വിക്കറ്റുകളും നേടിയിരുന്നു

ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കൂടിയായ മിച്ചെല്‍ സാന്റ്‌നര്‍, സൗത്താഫ്രിക്കയുടെ കോര്‍ബിന്‍ ബോഷ് എന്നിവരാണ് മുംബൈ സ്‌ക്വാഡിലെ മറ്റു വിദേശികള്‍. പക്ഷെ ബോള്‍ട്ട്, ഗസന്‍ഫര്‍ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ മാത്രമേ സാന്റ്നര്‍ക്കും ബോഷിനും പ്രതീക്ഷയ്ക്കു വകയുള്ളൂ.

ഹാര്‍ദിക് മിന്നിക്കണം

ക്യാപ്റ്റനും ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു ഏറെ നിര്‍ണായകമായി മാറുമെന്ന അഭിപ്രായമാണ് ഹര്‍ഭജന്‍ സിങിനുള്ളത്.

ഹാര്‍ദിക് പാണ്ഡ്യ യഥാര്‍ഥ ഹാര്‍ദിക്കായി മാറേണ്ടത് ആവശ്യമാണ്. അദ്ദേഹം തന്റെ എ ഗെയിം തന്നെ പുറത്തെടുക്കേണ്ടത് ആവശ്യമാണ്. ബാറ്ററെന്ന നിലയില്‍ മാത്രമല്ല, ബൗളറെന്ന നിലയിലും ഹാര്‍ദിക് തിളങ്ങേണ്ടതുണ്ട്.

അടുത്തിടെ ടി20 ലോകകപ്പില്‍ അദ്ദഹത്തിന്റെ ബൗളിങ് നമ്മള്‍ കണ്ടു. അത്യുജ്വലമായാണ് ഹാര്‍ദിക് ബൗള്‍ ചെയ്തത്. ഇനി മുംബൈയ്ക്കു വേണ്ടിയും അദ്ദേഹം ഇതാണ് പുറത്തെടുക്കേണ്ടത്.

HARDIK PANDYA

ഒരു ടീമിനെ ക്യാപ്റ്റന്‍ മുന്നില്‍ നിന്നു നയിക്കുമ്പോള്‍ സംഘത്തിലെ മറുള്ളവരും അതു ഫോളോ ചെയ്യും. ഇതു എല്ലാവരിലേക്കും വിശ്വാസവും കൊണ്ടുവരും. ഇത്തവണ തങ്ങള്‍ വെറുതെ മല്‍സരിക്കാന്‍ മാത്രമല്ല, ജയിക്കാനാണ് ഇറങ്ങിയതെന്നു ഐപിഎല്ലിലെ ആദ്യദിനം മുതല്‍ മുംബൈ ടീം വിശ്വസിക്കാന്‍ തുടങ്ങിയാല്‍ അവരെ സംബന്ധിച്ച് കാര്യങ്ങള്‍ പെട്ടെന്നു മാറി മറിയുമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഹാര്‍ദിക്കിനു കീഴില്‍ മുംബൈ പ്ലേഒാഫില്‍ വരെയെത്തിയിരുന്നു. പക്ഷെ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനോടു തോറ്റ് പുറത്താവുകയായിരുന്നു.

ടീമിനായി 12 ഇന്നിങ്‌സുകളില്‍ നിന്നും ഹാര്‍ദിക് സ്‌കോര്‍ ചെയ്തത് 224 റണ്‍സാണ്. 164 സ്‌ട്രൈക്ക് റേറ്റിലാണിത്. ബൗളിങിലാവട്ടെ 9.77 ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകളുമെടുത്തിരുന്നു.

Story first published: Sunday, March 15, 2026, 16:13 [IST]
Other articles published on Mar 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+