വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തരംഗമാവുമോ എല്‍പിഎല്‍? ഇര്‍ഫാനടക്കം ഇന്ത്യന്‍ താരങ്ങള്‍ കൂട്ടത്താടെ ലങ്കയിലേക്ക്!

ടി20 ഫ്രാഞ്ചൈസി ലീഗാണ് ലങ്ക പ്രീമിയര്‍ ലീഗ്

ഐപിഎല്‍ മാതൃകയില്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന പ്രഥമ ലങ്ക പ്രീമിയര്‍ ലീഗ് (എല്‍പിഎല്‍) തംരഗമായി മാറിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ മാസമായിരുന്നു ടൂര്‍ണമെന്റ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് കാരണമുണ്ടായ ചില പ്രതിസന്ധികളെ തുടര്‍ന്ന് എല്‍പിഎല്‍ മാറ്റിവയ്ക്കുകയായിരുന്നു. നവംബര്‍ മധ്യത്തോടെ എല്‍പിഎല്‍ നടത്താനാണ് ഇപ്പോള്‍ ശ്രീലങ്ക ക്രിക്കറ്റ് (എസ്എല്‍സി) തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയുടെ പല താരങ്ങളും എല്‍പിഎല്ലിന്റെ ആദ്യ സീസണില്‍ കളിക്കാനിടയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇവര്‍ ആരൊക്കെയായിരിക്കുമെന്നതിനെക്കുറിച്ച് സൂചനകളും വന്നു കഴിഞ്ഞു.

പഠാന്‍ സഹോദരന്‍മാര്‍

പഠാന്‍ സഹോദരന്‍മാര്‍

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍, സഹോദരനും ഓള്‍റൗണ്ടറുമായ യൂസുഫ് പഠാന്‍ എന്നിവര്‍ ലങ്ക പ്രീമിയപര്‍ ലീഗില്‍ കളിക്കാനിടയുണ്ടെന്നാണ് ടൂര്‍ണമെന്റിനു വിജയത്തിനു വേണ്ടി മേല്‍നോട്ടം വഹിക്കുന്ന ഇന്നൊവേറ്റീവ് പ്രൊഡക്ഷന്‍ ഗ്രൂപ്പ് മേധാവി അനില്‍ മോഹന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഐപിഎല്ലിനു ശേഷം കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ എല്‍പിഎല്ലിനൊപ്പം ചേരും.
ശ്രീലങ്ക ക്രിക്കറ്റ് ഞങ്ങള്‍ക്കു ലിസ്റ്റ് നല്‍കിയിട്ടുണ്ട്. മുന്‍ പേസര്‍മാരായ മുനാഫ് പട്ടേല്‍, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു കഴിഞ്ഞു. പഠാന്‍ സഹോദരന്‍മാരും കളിച്ചേക്കുമെന്ന് അനില്‍ വ്യക്തമാക്കി.

ബിസിസിഐയുടെ എന്‍ഒസി

ബിസിസിഐയുടെ എന്‍ഒസി

നിലവില്‍ ഇന്ത്യക്കു വേണ്ടിയോ, ആഭ്യന്തര ക്രിക്കറ്റിലോ കളിക്കുന്ന താരങ്ങള്‍ക്കു വിദേശ ടി20 ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ എന്‍ഒസി നല്‍കാറില്ല. എന്നാല്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചവരെ വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ നിന്നും ബിസിസിഐ തടയാറില്ല. ഇര്‍ഫാന്‍, മുനാഫ്, പ്രവീണ്‍ എന്നിവര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചവരായതിനാല്‍ ഇവര്‍ക്കൊന്നും എല്‍പിഎല്ലില്‍ കളിക്കാന്‍ ബിസിസിഐയില്‍ നിന്നും എന്‍ഒസി ലഭിക്കുന്നതിന് തടസ്സമുണ്ടായേക്കില്ല.

ഇതിഹാസങ്ങള്‍ സഹകരിക്കും

ഇതിഹാസങ്ങള്‍ സഹകരിക്കും

പല മുന്‍ ഇതിഹാസ താരങ്ങളും ലങ്ക പ്രീമിയര്‍ ലീഗുമായി സഹകരിക്കാന്‍ ഇതിനകം സമ്മതം മൂളിക്കഴിഞ്ഞു. കളിക്കാരയല്ല മറിച്ച് ഉപദേശകരുടെ റോളിലാവും ഇവര്‍ വിവിധ ടീമുകള്‍ക്കൊപ്പം ചേരുക. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്‌സ്, ബ്രയാന്‍ ലാറ, പാകിസ്താന്‍ ഇതിഹാസങ്ങളായ വസീം അക്രം, ഷുഐബ് അക്തര്‍ എന്നിവരെല്ലാം എല്‍പിഎല്ലിന്റെ ഭാഗമാവുന്നുണ്ട്.
ശ്രീലങ്കയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ കുമാര്‍ സങ്കക്കാരയെയും ഒരു ഫ്രാഞ്ചൈസിയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ സമീപിച്ചിട്ടുണ്ടെന്നും അനില്‍ മോഹന്‍ അറിയിച്ചു.

അഞ്ചു ഫ്രാഞ്ചൈസികള്‍

അഞ്ചു ഫ്രാഞ്ചൈസികള്‍

അഞ്ചു ഫ്രാഞ്ചൈലികളാണ് ലങ്ക പ്രീമിയര്‍ ലീഗിന്റെ പ്രഥമ സീസണില്‍ അണിനിരക്കുക. നവംബര്‍ 14 മുതല്‍ ഡിസംബര്‍ ആറു വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 23 മല്‍സരങ്ങളുണ്ടായിരിക്കും. ദാംബുള്ള, കാന്‍ഡി, ഹാംബന്‍ടോട്ട എന്നീവിടങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
കൊളംബോ, കാന്‍ഡി, ഗല്ലെ, ദാംബുള്ള, ജാഫ്‌ന എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള അഞ്ചു ഫ്രാഞ്ചൈസികളാണ് എല്‍പിഎല്ലില്‍ കിരീടത്തിനു വേണ്ടി അങ്കം കുറിക്കുന്നത്.

Story first published: Tuesday, September 8, 2020, 11:49 [IST]
Other articles published on Sep 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X