വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിനെ കാത്തിരിക്കേണ്ട, ഈ വര്‍ഷമുണ്ടാവില്ല!! ആരാധകരെ ഞെട്ടിച്ച് മുഹമ്മദ് ഷമി

ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റിയിരിക്കുകയാണ്

കൊല്‍ക്കത്ത: കൊറോണവൈറസിനെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്കു മാറ്റി വച്ച ഐപിഎല്ലിന്റെ 13ാം സീസണ്‍ ഈ വര്‍ഷം നടക്കുമെന്ന് താന്‍ കരുതുന്നില്ലെന്നു ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. എന്നാല്‍ കൊറോണവൈറസ് ഇന്ത്യയിലുമെത്തിയതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്ക് ബിസിസിഐ നീട്ടി. ഇതിനിടെ രാജ്യത്തു ലോക്ക്ഡൗണ്‍ വരികയും ഇത് മേയിലേക്കു നീട്ടുകയും ചെയ്തതോടെ ഐപിഎല്‍ അനിശ്ചിതമായി മാറ്റാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

SHAMI

ഐപിഎല്ലിന്റെ സാധ്യതകളെക്കുറിച്ച് ഇര്‍ഫാന്‍ ഭായിയുമായി (ഇര്‍ഫാന്‍ പഠാന്‍) സംസാരിച്ചിരുന്നു. ഈ വര്‍ഷമെന്തായാലും ടൂര്‍ണമെന്റുണ്ടാവുമെന്നു തനിക്കു തോന്നുന്നില്ല. ഓസ്‌ട്രേലിയയില്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് മാറ്റി വയ്ക്കാന്‍ സാധ്യത കൂടുതലാണ്. എല്ലാ മല്‍സരങ്ങളും ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇനിയെല്ലാം പുനര്‍ ക്രമീകരിക്കേണ്ടിയിരിക്കുന്നു. എങ്ങനെ ഇതിനു സാധിക്കുമെന്നാണ് അറിയാനുള്ളത്. അതുകൊണ്ടു തന്നെ ഐപിഎല്‍ പുനര്‍ ക്രമീകരിച്ച് ഈ വര്‍ഷം നടക്കുമെന്ന് കരുതുന്നില്ലെന്നും ഷമി വിശദമാക്കി.

ലോക്ക്ഡൗണ്‍ നേരത്തേ അവസാനിക്കുകയാണെങ്കില്‍ ഒരുപക്ഷെ വര്‍ഷാവസാനത്തില്‍ ഐപിഎല്‍ നടക്കാന്‍ നേരിയ സാധ്യത നിലനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ എന്ന് അവസാനിക്കുമെന്നാണ് നമുക്ക് അറിയാനുള്ളത്. നിലവിലെ സാഹചര്യത്തില്‍ കാത്തിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല. ടി20 ലോകകപ്പിനു മുമ്പ് ഐപിഎല്‍ നടക്കുകയാണെങ്കില്‍ അതു വളരെ നന്നായിരിക്കും. ഫോര്‍മാറ്റുമായി താരങ്ങളെ കൂടുതല്‍ പൊരുത്തപ്പെടാനും താളം വീണ്ടെടുക്കാനും സഹായിക്കുമെന്നും ഷമി കൂട്ടിച്ചേര്‍ത്തു.

ധോണി അവസരം തട്ടിയെടുത്തോ? എന്തു കൊണ്ട് ഇന്ത്യന്‍ ടീമിന് പുറത്തായി... മനസ്സ് തുറന്ന് പാര്‍ഥീവ്ധോണി അവസരം തട്ടിയെടുത്തോ? എന്തു കൊണ്ട് ഇന്ത്യന്‍ ടീമിന് പുറത്തായി... മനസ്സ് തുറന്ന് പാര്‍ഥീവ്

ധോണി മുമ്പ് നാണംകുണുങ്ങി, എപ്പോഴും മുറിക്കകത്ത് അടച്ചിരിക്കും!! മാറിയത് അതിനു ശേഷം- ഭാജിധോണി മുമ്പ് നാണംകുണുങ്ങി, എപ്പോഴും മുറിക്കകത്ത് അടച്ചിരിക്കും!! മാറിയത് അതിനു ശേഷം- ഭാജി

നിലവിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാലും ഭൂരിഭാഗം താരങ്ങള്‍ക്കും ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ ചുരുങ്ങിയത് ഒരു മാസമെങ്കിലും സമയം വേണ്ടി വരുമെന്ന് ഷമി ചൂണ്ടിക്കാട്ടി. കളിയുമായി കായിക താരത്തിന്റെ ശരീരം പൊരുത്തപ്പെടേണ്ടത് വളരെ പ്രധാനമാണ്. ഇതിനു വേണ്ടി സമയവും ആവശ്യമാണ്. ചുരുങ്ങിയത് ഒരു മാസമെങ്കിലും ലഭിച്ചാല്‍ മാത്രമേ താരങ്ങള്‍ക്കു പഴയ നിലയിലേക്കു തിരിച്ചെത്താന്‍ സാധിക്കൂ.

95 ശതമാനം താരങ്ങളും ഇപ്പോള്‍ വീടിനകത്തു തന്നെ കഴിയുകയാണ്. അതുകൊണ്ടു തന്നെ അവര്‍ക്കൊന്നും പരിശീലനമോ, മറ്റു തയ്യാറെടുപ്പുകളോ നടത്താന്‍ സാധിക്കുന്നുമില്ലെന്നും പേസര്‍ വ്യക്തമാക്കി. ഐപിഎല്ലില്‍ കെഎല്‍ രാഹുല്‍ നയിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് ഷമി. 4.8 കോടിക്കു ടീമിലേക്കു കൊണ്ടു വന്ന പേസറെ പുതിയ സീസണില്‍ പഞ്ചാബ് നിലനിര്‍ത്തുകയായിരുന്നു.

Story first published: Thursday, May 7, 2020, 14:05 [IST]
Other articles published on May 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X