വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ചെന്നൈയ്ക്കു വേണ്ടിയിരുന്നത് സെവാഗിനെ, പക്ഷെ ടീമിലെത്തിയത് ധോണി!- എങ്ങനെ സംഭവിച്ചെന്നറിയാം

ബദ്രിനാഥായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്

1

ഇതിഹാസ നായകനും ഐക്കണ്‍ താരവുമായ എംഎസ് ധോണിയില്ലാത്ത ഒരു ചെന്നൈ സൂപ്പര്‍ കിങ്‌സിനെക്കുറിച്ച് ക്രിക്കറ്റ് പ്രേമികള്‍ക്കു ചിന്തിക്കാന്‍ കഴിയുമോ? ഐപിഎല്ലില്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലല്ലാതെ അദ്ദേഹത്തെ കാണാന്‍ ആരും ആഗ്രഹിക്കുന്നുണ്ടാവില്ല. പക്ഷെ ധോണി സിഎസ്‌കെയുടെ ഭാഗമായതിന് നന്ദി പറയേണ്ടത് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനോടാണ്. അദ്ദേഹം അന്നു അങ്ങനെയൊരു തീരുമാനം എടുത്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ധോണി മറ്റേതെങ്കിലും ഫ്രാഞ്ചൈസിക്കൊപ്പമാവുമായിരുന്നു. എങ്ങനെയായിരുന്നു വീരുവിനു പകരം ധോണി സിഎസ്‌കെയിലേക്കു വന്നതെന്നു വെളിപ്പെടുത്തിയത് മുന്‍ താരം കൂടിയായ എസ് ബദ്രിനാഥായിരുന്നു. 2008ലെ പ്രഥമ സീസണില്‍ സെവാഗിനു പകരം ധോണിയെ സിഎസ്‌കെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത് സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ബദ്രിനാഥ് മുമ്പ് തുറന്നു പറഞ്ഞത്.

ഇതുവരെ നടന്ന ഐപിഎല്ലിന്റെ 14 സീസണുകളില്‍ 12ലും സിഎസ്‌കെയെ നയിച്ചത് ധോണിയായിരുന്നു. രണ്ടു സീസണുകളില്‍ സിഎസ്‌കെ ടൂര്‍ണമെന്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ മാത്രമായിരുന്നു അദ്ദേഹം മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു മാറാന്‍ നിര്‍ബന്ധിതനായത്.

 സിഎസ്‌കെയുടെ ആദ്യ ചോയ്‌സ് സെവാഗ്

സിഎസ്‌കെയുടെ ആദ്യ ചോയ്‌സ് സെവാഗ്

2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ ചോയ്‌സ് എംഎസ് ധോണിയായിരുന്നില്ല, മറിച്ച് വീരേന്ദര്‍ സെവാഗ് ആയിരുന്നുവെന്നാണ് ബദ്രിനാഥ് പറയുന്നത്.
സെവാഗിനെയായിരുന്നു സിഎസ്‌കെ മാനേജ്‌മെന്റിനു ആദ്യ സീസണില്‍ വേണ്ടിയിരുന്നത്. പക്ഷെ താന്‍ ജനിച്ചു വളര്‍ന്നത് ഡല്‍ഹിയില്‍ ആയതിനാല്‍ ഡല്‍ഹി (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ടീമുമായിട്ടാവും തനിക്കു മെച്ചപ്പെട്ട ബന്ധമുണ്ടാവുമെന്ന് സെവാഗ് അറിയിക്കുകയായിരുന്നു. സിഎസ്‌കെ മാനേജ്‌മെന്റ് ഇതു സമ്മതിക്കുകയും അത് തന്നെയായിരിക്കും നല്ലതെന്ന തീരുമാനം സ്വീകരിക്കുകയുമായിരുന്നു.
തുടര്‍ന്നായിരുന്ന ആദ്യ സീസണിനു മുമ്പത്തെ ലേലം നടന്നത്. തൊട്ടു മുമ്പത്തെ വര്‍ഷം എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ടി20 ലോകകപ്പ് സ്വന്തമാക്കിയിരുന്നു. ഈ കാരണത്താലാണ് ധോണിയെ ടീമിലേക്കു കൊണ്ടു വരാന്‍ സിഎസ്‌കെ തീരുമാനിച്ചതെന്നും ബദ്രിനാഥ് പറയുന്നു.

സെവാഗ് ഡല്‍ഹിക്കൊപ്പം ചേര്‍ന്നു

സെവാഗ് ഡല്‍ഹിക്കൊപ്പം ചേര്‍ന്നു

ആദ്യ ഐപിഎല്‍ സീസണിലെ ലേലത്തിന്‍ നിന്നും പിന്‍മാറിയ സെവാഗ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പം ചേരുകയായിരുന്നു. അവരുടെ ഐക്കണ്‍ താരവും അദ്ദേഹമായിരുന്നു. ഫ്രാഞ്ചൈസി ഏറ്റവുമയര്‍ന്ന തുകയ്ക്കു ലേലത്തില്‍ വാങ്ങുന്ന താരത്തേക്കാള്‍ 15 ശതമാനം കൂടുതല്‍ ഐക്കണ്‍ താരത്തിനു ലഭിച്ചിരുന്നു. സിഎസ്‌കെ ഐക്കണ്‍ താരത്തെ തിരഞ്ഞെടുത്തിരുന്നില്ല. അതുകൊണ്ടു തന്നെ ലേലത്തില്‍ കൂടുതല്‍ തുക ചെലവഴിക്കാന്‍ ഇതു അവരെ സഹായിക്കുകയും ചെയ്തു.
സെവാഗിനു പക്ഷെ ഡല്‍ഹിയില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 2013 വരെ അദ്ദേഹം ഡല്‍ഹി ടീമിനോടൊപ്പം തുടര്‍ന്നു. 2014, 15 സീസണുകളില്‍ പഞ്ചാബ് കിങ്സിനു (കിങ്സ് ഇലവന്‍ പഞ്ചാബ്) വേണ്ടിയും സെവാഗ് കളിച്ചു. ഐപിഎല്ലില്‍ 104 മല്‍സരങ്ങളില്‍ നിന്നും 27.56 ശരാശരിയില്‍ 155.44 സ്‌ട്രൈക്ക് റേറ്റോടെ 2728 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും 16 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

 മുംബൈയും ധോണിയെ നോട്ടമിട്ടു

മുംബൈയും ധോണിയെ നോട്ടമിട്ടു

പ്രഥമ സീസണിലെ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സും എംഎസ് ധോണിയെ നോട്ടമിട്ടിരുന്നു. പക്ഷെ സിഎസ്‌കെ ആറു കോടി രൂപ വാഗ്ദാനം ചെയ്തതോടെ മുംബൈ പിന്‍മാറുകയായിരുന്നു. അന്ന് ലേലത്തിലെ ഏറ്റവും വില കൂടിയ താരവും അദ്ദേഹമായിരുന്നു. ധോണിയെ സ്വന്തമാക്കാനുള്ള സിഎസ്‌കെയുടെ തീരുമാനം ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നീക്കമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ആദ്യ സീസണില്‍ തന്നെ ചെന്നൈയെ അദ്ദേഹം ഫൈനലിലെത്തിച്ചിരുന്നു. കലാശപ്പോരില്‍ ഷെയ്ന്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനോടു സിഎസ്‌കെ തോല്‍ക്കുകയായിരുന്നു. 2010ല്‍ ധോണിക്കു കീഴില്‍ സിഎസ്‌കെ ആദ്യ കിരീടത്തില്‍ മുത്തമിട്ടു. പിന്നീട് മൂന്നു തവണ കൂടി അദ്ദേഹം ടീമിനെ ചാംപ്യന്‍മാരാക്കി. 2011, 18, 21 വര്‍ഷങ്ങളിലായിരുന്നു ഇത്. വരാനിരിക്കുന്ന സീസണിലും സിഎസ്‌കെയെ നയിക്കാനൊരുങ്ങുകയാണ് ധോണി. വീണ്ടുമൊരു കിരീടവിജയത്തോടെ നായകസ്ഥാനത്തു നിന്നും പടിയിറങ്ങുതയെന്നതാവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം.

Story first published: Sunday, December 19, 2021, 12:03 [IST]
Other articles published on Dec 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X