അവന്‍ ധോണിയെപ്പോലെ! വൈകാതെ സിഎസ്‌കെ നായകനായേക്കും-ചൂണ്ടിക്കാട്ടി ഹസി

ചെന്നൈ: ഐപിഎല്ലിന്റെ 16ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ടീമുകളെല്ലാം നിലനിര്‍ത്തുന്ന താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക പുറത്തുവിട്ടുകഴിഞ്ഞു. ഇനി പടയൊരുക്കത്തിന്റെ സമയമാണ്. സിഎസ്‌കെയെ സംബന്ധിച്ച് ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. എംഎസ് ധോണിയുടെ അവസാന സീസണ്‍ ആയി 16ാം സീസണ്‍ മാറിയേക്കും. അതുകൊണ്ട് തന്നെ കപ്പില്‍ കുറഞ്ഞതൊന്നും സിഎസ്‌കെ ലക്ഷ്യം വെക്കുന്നില്ല.

അവസാന സീസണില്‍ നിരാശപ്പെടുത്തിയ സിഎസ്‌കെയ്ക്ക് ഇത്തവണ തിരിച്ചെത്തേണ്ടത് അത്യാവശ്യം. അവസാന സീസണില്‍ രവീന്ദ്ര ജഡേജയാണ് സിഎസ്‌കെയെ നയിച്ചത്. പാതിവഴിയില്‍ നായകസ്ഥാനത്ത് നിന്ന് ജഡേജ മാറി ധോണി തിരിച്ചെത്തി. ഇത്തവണ സിഎസ്‌കെ ജഡേജയെ നിലനിര്‍ത്തിയെങ്കിലും നായകസ്ഥാനം നല്‍കില്ലെന്നുറപ്പ്. അതുകൊണ്ട് തന്നെ സിഎസ്‌കെയ്ക്ക് 17ാം സീസണിന് മുന്നോടിയായി നായകനെ വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. ഇപ്പോഴിതാ ധോണിക്ക് ശേഷം ടീമിനെ നയിക്കേണ്ടതാരെന്നതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സിഎസ്‌കെ ബാറ്റിങ് പരിശീലകനായ മൈക്കല്‍ ഹസി.

Also Read: എന്റെ റെക്കോഡ് മോശമല്ല! പ്രായം 25 ആയിട്ടേയുള്ളൂ-വിമര്‍ശകരോട് റിഷഭ് പന്ത്Also Read: എന്റെ റെക്കോഡ് മോശമല്ല! പ്രായം 25 ആയിട്ടേയുള്ളൂ-വിമര്‍ശകരോട് റിഷഭ് പന്ത്

റുതുരാജ് ഗെയ്ക്‌വാദിന് പിന്തുണ

സിഎസ്‌കെയുടെ ഭാവി നായകനായി പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് റുതുരാജ് ഗെയ്ക് വാദ്. യുവതാരത്തെ ഇന്ത്യ പരിഗണിക്കണമെന്ന ആവിശ്യം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സിഎസ്‌കെ മാനേജ്‌മെന്റാണ്. 'സിഎസ്‌കെയുടെ ഭാവിയിലെ പദ്ധതികളെക്കുറിച്ച് എനിക്കറിയില്ല. എന്നാല്‍ ധോണിയെപ്പോലെ തന്നെ ശാന്തനായ താരമാണ് റുതുരാജ്. സമ്മര്‍ദ്ദ ഘട്ടത്തെ അതിജീവിക്കാന്‍ കഴിവുള്ള താരമാണവന്‍. കൂടാതെ മത്സരത്തെ നന്നായി വിലയിരുത്തി കളിക്കാനുള്ള കഴിവുണ്ട്. ആളുകള്‍ അവനെ ശ്രദ്ധിക്കാനുള്ള കാരണം തന്നെ അവന്റെ സ്വഭാവംകൊണ്ടാണ്. മികച്ച വ്യക്തിത്വത്തിനുടമയാണവന്‍. മികച്ച നായക ഗുണവും അവനുണ്ട്'-ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെ ഹസി പറഞ്ഞു.

റുതുരാജ് മിന്നും ഫോമില്‍

2020 സീസണില്‍ സിഎസ്‌കെയ്ക്കായി ഗംഭീര പ്രകടനമാണ് റുതുരാജ് കാഴ്ചവെച്ചത്. റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് നേടാന്‍ റുതുരാജിനായിരുന്നു. ഓപ്പണറായ താരം അതിവേഗ ബാറ്റ്‌സ്മാനല്ല. എന്നാല്‍ വലിയ ഇന്നിങ്‌സ് കളിക്കാനുള്ള കഴിവുണ്ട്. അവസാന സീസണില്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാന്‍ റുതുരാജിന് സാധിച്ചില്ല. എന്നാല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ മികച്ച കഴിവുണ്ട്. സിഎസ്‌കെയുടെ ശൈലിയോട് ചേര്‍ന്ന് നില്‍ക്കുന്ന താരമാണ് റുതുരാജ്. അതുകൊണ്ട് തന്നെ പിന്തുണ അവന്‍ അര്‍ഹിക്കുന്നു.

Also Read: IND vs NZ: സോറി ധവാന്‍, മെല്ലപ്പോക്ക് നടത്താതെ വഴിമാറൂ! റുതുരാജ് വരണമെന്ന് ഫാന്‍സ്Also Read: IND vs NZ: സോറി ധവാന്‍, മെല്ലപ്പോക്ക് നടത്താതെ വഴിമാറൂ! റുതുരാജ് വരണമെന്ന് ഫാന്‍സ്

സമീപകാല ഫോം മികച്ചത്

റുതുരാജ് ഗെയ്ക് വാദിന്റെ സമീപകാല ഫോം വളരെ മികച്ചതാണ്. വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായി സെഞ്ച്വറിയടക്കം നേടി റുതുരാജ് തിളങ്ങി. ഉത്തര്‍പ്രദേശിനെതിരേ 159 പന്തില്‍ 220 റണ്‍സ് നേടി കൈയടി നേടാന്‍ റുതുരാജിനായി. ആസാമിനെതിരേ 126 പന്തില്‍ 168 റണ്‍സും താരം നേടി. ഈ മികവ് ഇത്തവണത്തെ ഐപിഎല്ലിലും കാട്ടാന്‍ താരത്തിനാവുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചപ്പോള്‍ മികവ് കാട്ടാന്‍ റുതുരാജിനായില്ല. എന്നാല്‍ ഇനിയും താരം അവസരം അര്‍ഹിക്കുന്നു. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് റുതുരാജ് തിരിച്ചെത്തിയേക്കും.

Also Read: ഇവരെ ഇനി ഇന്ത്യന്‍ ടീമിലെടുക്കരുത്! ആഭ്യന്തരം കളിച്ച് ഫോം തെളിയിക്കട്ടെ, നാല് പേര്‍Also Read: ഇവരെ ഇനി ഇന്ത്യന്‍ ടീമിലെടുക്കരുത്! ആഭ്യന്തരം കളിച്ച് ഫോം തെളിയിക്കട്ടെ, നാല് പേര്‍

വില്യംസണെ കൊണ്ടുവരുമോ?

സീനിയര്‍ താരങ്ങളില്‍ പ്രതീക്ഷവെച്ച് മുന്നോട്ട് പോകുന്ന ടീമാണ് സിഎസ്‌കെ. വയസന്‍ പടയെന്ന വിശേഷണം ചാര്‍ത്തപ്പെടുമ്പോഴും അതിനെയെല്ലാം കിരീട നേട്ടത്തോടെ മറികടക്കുന്ന ടീമാണ് സിഎസ്‌കെ. പുതിയ സീസണിന് മുന്നോടിയായി പുതിയ നായകനെ സിഎസ്‌കെ ടീമിലേക്കെത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കെയ്ന്‍ വില്യംസണിനെ സിഎസ്‌കെ ടീമിലേക്കെത്തിക്കുമോയെന്നതും എല്ലാവരും ഉറ്റുനോക്കുന്നു.

സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് നായകനെ ടീം ഒഴിവാക്കിയതിനാല്‍ സിഎസ്‌കെയ്ക്ക് വില്യംസണിനെ സ്വന്തമാക്കാനുള്ള അവസരമുണ്ട്. എന്നാല്‍ സമീപകാലത്തായി മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്ന താരമാണ് വില്യംസണ്‍. അതുകൊണ്ട് തന്നെ താരത്തെ ഭാവി നായകനായി പരിഗണിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ അപ്രതീക്ഷിത തീരുമാനത്തിലൂടെ ഞെട്ടിപ്പിക്കുന്ന സിഎസ്‌കെ പുതിയ സീസണിലേക്ക് കരുതിവെച്ചിരിക്കുന്നതെന്തെന്നത് കാത്തിരുന്ന് കാണാം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, December 1, 2022, 20:28 [IST]
Other articles published on Dec 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X