വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സിഎസ്‌കെ-മുംബൈ പോരില്‍ എന്തു കൊണ്ട് ഡിആര്‍എസ് ഇല്ല?

ചെന്നൈയ്ക്കു നിര്‍ണായകമാണ് മല്‍സരം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പോരാട്ടത്തില്‍ ഡിആര്‍എസ് (ഡിസിഷന്‍ റിവ്യു സിസ്റ്റം) എവിടെപ്പോയെന്ന സംശയത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതുവരെ നടന്ന സീസസിലെ മറ്റു മല്‍സരങ്ങളിലെല്ലാം ഡിആര്‍എസ് വിവിധ ടീമുകളുടെ രക്ഷയ്‌ക്കെത്തിയിരുന്നു. അംപയര്‍മാരുടെ പല മോശം തീരുമാനങ്ങളെയും അതിജീവിക്കാന്‍ ടീമുകളെ സഹായിച്ചത് ഡിആര്‍എസായിരുന്നു.

1

പക്ഷെ മുംബൈയിലെ വാംഖഡെയിലെ എല്‍ക്ലാസിക്കോയില്‍ നിര്‍ഭാഗ്യവശാല്‍ ഡിആര്‍എസിന്റെ സഹായം ചെന്നൈയ്ക്കു കളിയുടെ തുടക്കത്തില്‍ ലഭിച്ചില്ല. സ്‌റ്റേഡിയത്തിലെ പവര്‍കട്ട് കാരണമാണ് ഡിആര്‍എസ് ലഭിക്കാതിരുന്നത്. ഇതു ചെന്നൈയ്ക്കു തുടക്കത്തില്‍ തന്നെ തിരിച്ചടിയാവുകയും ചെയ്തു. പിന്നീട് കറന്റ് വന്നതോടെയാണ് ഡിആര്‍എസ് പുനസ്ഥാപിച്ചത്. പവര്‍കട്ട് കാരണം ഏഴു മണിക്ക് നടക്കേണ്ടിയിരുന്ന ടോസും അല്‍പ്പം വൈകിയായിരുന്നു നടന്നത്. ടോസിനു മുമ്പ് ഒഫീഷ്യലുകള്‍ ഗ്രൗണ്ടിലേക്കു വരികയും ഇരു ക്യാപ്റ്റന്‍മാരോടും മാച്ച് റഫറിയോടും സംസാരിക്കുന്നതും കാണാമായിരുന്നു.

2

പക്ഷെ മുംബൈയിലെ വാംഖഡെയിലെ എല്‍ക്ലാസിക്കോയില്‍ നിര്‍ഭാഗ്യവശാല്‍ ഡിആര്‍എസിന്റെ സഹായം ചെന്നൈയ്ക്കു കളിയുടെ തുടക്കത്തില്‍ ലഭിച്ചില്ല. സ്‌റ്റേഡിയത്തിലെ പവര്‍കട്ട് കാരണമാണ് ഡിആര്‍എസ് ലഭിക്കാതിരുന്നത്. ഇതു ചെന്നൈയ്ക്കു തുടക്കത്തില്‍ തന്നെ തിരിച്ചടിയാവുകയും ചെയ്തു. പിന്നീട് കറന്റ് വന്നതോടെയാണ് ഡിആര്‍എസ് പുനസ്ഥാപിച്ചത്. പവര്‍കട്ട് കാരണം ഏഴു മണിക്ക് നടക്കേണ്ടിയിരുന്ന ടോസും അല്‍പ്പം വൈകിയായിരുന്നു നടന്നത്. ടോസിനു മുമ്പ് ഒഫീഷ്യലുകള്‍ ഗ്രൗണ്ടിലേക്കു വരികയും ഇരു ക്യാപ്റ്റന്‍മാരോടും മാച്ച് റഫറിയോടും സംസാരിക്കുന്നതും കാണാമായിരുന്നു.

3

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ചെന്നൈയ്ക്കു രണ്ടാമത്തെ ബോളില്‍ തന്നെ മികച്ച ഫോമിലുള്ള ഡെവന്‍ കോണ്‍വേയെ നഷ്ടമായി. ഡാനിയേല്‍ സാംസിന്റെ ബൗളിങില്‍ കോണ്‍വേ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. സാംസിന്റെ ലെങ്ത് ഡെലിവെറിക്കെതിരേ ഫ്‌ളിക്ക് ചെയ്യാനുള്ള കോണ്‍വേയുടെ ശ്രമം പാളുകയായിരുന്നു. ബോള്‍ നേരെ പാഡിലാണ് പതിച്ചത്. സാംസും മുംബൈ താരങ്ങളും ശക്തമായി അപ്പീല്‍ ചെയ്തതോടെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

4

പക്ഷെ റീപ്ലേയില്‍ ബോള്‍ ലെഗ് സ്റ്റംപിനു പുറത്തേക്കാണോ പോവുന്നതെന്ന സംശയമാണ് ഉയരുന്നത്. എന്നാല്‍ ഡിആര്‍എസ് ഇല്ലാത്തതിനാല്‍ തന്നെ കോണ്‍വേയ്ക്കു ഡിആര്‍എസ് എടുക്കാനുമായില്ല. താരത്തിനു ഡെക്കായി ക്രീസ് വിടേണ്ടി വരികയും ചെയ്തു. കോണ്‍വേയുടെ മാത്രമല്ല റോബിന്‍ ഉത്തപ്പയുടെ പുറത്താവലിലും പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ജസ്്പ്രീത് ബുംറയുടെ ബോളിലായിരുന്നു ഉത്തപ്പ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയത്. പക്ഷെ ഡിആര്‍എസ് ലഭ്യമല്ലാത്തതിനാല്‍ ഉത്തപ്പയ്ക്കും തീരുമാനം റിവ്യു ചെയ്യാന്‍ കഴിയാതെ ക്രീസ് വിടേണ്ടിവന്നു.

5

അതേസമയം, ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഐപിഎല്ലില്‍ പവര്‍കട്ട് കാരണം ഡിആര്‍എല്ലാത്തതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബിസിസിഐയെയാണ് പലരും ഇത്തരമൊരു സാങ്കേതികത്തകരാറിന്റെ പേരില്‍ വിമര്‍ശിക്കുന്നത്.
ഒരു ടീമിന്റെ ഇന്നിങ്‌സില്‍ മാത്രം കുറച്ചു സമയം ഡിആര്‍എസ് ലഭിച്ചില്ലെങ്കില്‍ ഈ മല്‍സരത്തിലുടനീളം ഡിആര്‍എസ് ഒഴിവാക്കണം. അല്ലെങ്കില്‍ പ്ലെയിങ് സാഹചര്യങ്ങള്‍ ഒരുപോലെയാവില്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

6

വെയ്റ്റ്, വാട്ട്? ഇത്രയും വലിയൊരു ഇവന്റിനു ഡിആര്‍എസ് ഇല്ലെന്നോ? എന്ത് ഒഴികഴിവാണ് ഇതിനുള്ളത്. ഒരു മോശം തീരുമാനം ഒരു ടീമിനെ തകര്‍ത്തേക്കുമെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗാണ് ഇതെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല. ഡിസിഷന്‍ മേക്കിങ് പവര്‍കട്ട് കാരണം തടസ്സപ്പെട്ടന്നോയെന്നു ഒരു യൂസര്‍ ചോദിക്കുന്നു.
ഒരുപാട് പണമൊഴുകുന്ന ഇത്രയും വലിയൊരു ലീഗില്‍ പവര്‍കട്ട് കാരണം ഡിആര്‍എസ് ഇല്ലെന്നോ? ഡെവന്‍ കോണ്‍വേ പൂര്‍ണമായും കൊള്ളയടിക്കപ്പെട്ടിരിക്കുകയാണ്. മറ്റൊരു വലിയ അംപയറിങ് അബദ്ധം തന്നെയായിരുന്നു ഇത്. ലെഗ്‌സൈഡിലൂടെയാണ് ബോള്‍ പോവേണ്ടിയിരുന്നതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

സ്റ്റേഡിയത്തിലെ പവര്‍കട്ട് കാരണം ഡിആര്‍എസ് ലഭ്യമല്ല. ഡെവന്‍ കോണ്‍വേയും റോബിന്‍ ഉത്തപ്പയും എല്‍ബിഡബ്ല്യു തീരുമാനത്തില്‍ പുറത്തായിരിക്കുന്നു. നന്നായി കളിച്ചു, മുംബൈ അംപയേഴ്‌സ് എന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം.

Story first published: Thursday, May 12, 2022, 20:44 [IST]
Other articles published on May 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X